For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മെഗാ ലേലം വരുന്നു, ആരാവും കേരളത്തിന്റെ ടോപ്പ്? ഇവര്‍ക്കാവും അവസരം കിട്ടുക

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 24, 25 തീയ്യതികളിലായി നടക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. അബുദാബിയില്‍ വെച്ചാവും ലേലം നടക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. ഇത്തവണത്തെ മെഗാ ലേലത്തില്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജോസ് ബട്‌ലര്‍ എന്നിവരെല്ലാം ഇത്തവണത്തെ ലേലത്തില്‍ എത്തുന്നതിനാല്‍ മെഗാ ലേലത്തില്‍ വാശിയേറുമെന്നുറപ്പാണ്.

കേരളത്തിന്റെ അഭിമാനമായി സഞ്ജു സാംസണെ ഇത്തവണയും രാജസ്ഥാന്‍ റോയല്‍സ് നായകനായി നിലനിര്‍ത്തിയിട്ടുണ്ട്. 18 കോടി രൂപ പ്രതിഫലത്തിലാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്ന് ഐപിഎല്ലില്‍ കോടികള്‍ വാരുന്ന പേരുകളില്‍ സഞ്ജു സാംസണ്‍ മാത്രമായി ഒതുങ്ങുന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്. സഞ്ജു സാംസണെ കൂടാതെ കേരളത്തില്‍ നിന്ന് ലേലത്തിലേക്കെത്താനും കോടികള്‍ വാങ്ങാനും സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വിഷ്ണു വിനോദ്

കേരള താരങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതിഫലം വാങ്ങാന്‍ സാധ്യതയുള്ള താരം വിഷ്ണു വിനോദാണ്. മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന വിഷ്ണുവിന് അവസാന സീസണില്‍ പരിക്കിനെത്തുടര്‍ന്ന് എല്ലാ മത്സരങ്ങളിലും കളിക്കാന്‍ സാധിച്ചിരുന്നില്ല. ഒഴിവാക്കപ്പെട്ട വിഷ്ണു അടുത്ത സീസണില്‍ ഏതെങ്കിലും ടീമിലേക്കെത്തുമെന്ന കാര്യം ഉറപ്പാണ്. നിലവില്‍ സഞ്ജു സാംസണിന് ശേഷം ഏറ്റവും മൂല്യം ടി20യില്‍ ലഭിക്കുന്ന കേരള താരമാണ് വിഷ്ണു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ വിഷ്ണു ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ കടന്നാക്രമിക്കുന്ന കളിക്കാരനാണ്. മികച്ച ടി20 റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന വിഷ്ണു അവസാന കേരള ക്രിക്കറ്റ് ലീഗില്‍ സെഞ്ച്വറിയടക്കം നേടി ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ടുതന്നെ ഇത്തവണ പല ടീമുകളും വിഷ്ണുവിനെ നോട്ടമിട്ടേക്കും. മുംബൈ ഇന്ത്യന്‍സിനൊപ്പം കസറാനും വിഷ്ണുവിന് സാധിച്ചിരുന്നു. ഇതും താരത്തിന് നേട്ടമുണ്ടാക്കാന്‍ സഹായിച്ചേക്കും.

sachin baby

മുഹമ്മദ് അസ്ഹറുദ്ദീന്‍

മറ്റൊരു കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ കടന്നാക്രമിച്ച് കളിക്കുന്ന ടോപ് ഓഡര്‍ താരമാണ്. നേരത്തെ ആര്‍സിബി ടീമിലെടുത്തെങ്കിലും കളിക്കാനുള്ള അവസരം അസ്ഹറുദ്ദീന് ലഭിച്ചില്ല. എന്നാല്‍ ഇത്തവണ പല ടീമുകളും അസ്ഹറുദ്ദീനെ നോട്ടമിട്ടേക്കും. ഒട്ടുമിക്ക ടീമുകള്‍ക്കും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരെ ആവശ്യമാണ്. ബാക്കപ്പായി ഉപയോഗിക്കാന്‍ കഴിയുന്ന സാധ്യമാണ് അസ്ഹറുദ്ദീന്‍.

വലിയ പ്രതിഫലം മുടക്കാതെ അസ്ഹറുദ്ദീനെ ടീമിലെത്തിക്കാനായേക്കും. ഒരു കോടിക്ക് താഴെയാവും അസ്ഹറുദ്ദീന് ലഭിക്കാന്‍ സാധ്യത. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് അസ്ഹറുദ്ദീന്‍. ഏത് ബൗളറേയും കടന്നാക്രമിക്കാന്‍ ധൈര്യമുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്തില്ല. അതുകൊണ്ടുതന്നെ ഈ നിലവാരത്തിനൊത്ത ബൗളര്‍മാരെ നേരിട്ട് മികവ് കാട്ടാന്‍ അസ്ഹറുദ്ദീന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും അസ്ഹറുദ്ദീന് ലേലത്തില്‍ അവസരം ലഭിക്കാനാണ് കൂടുതല്‍ സാധ്യത.

സച്ചിന്‍ ബേബി

കേരള ക്രിക്കറ്റിലെ സീനിയര്‍ താരങ്ങളിലൊരാളാണ് സച്ചിന്‍ ബേബി. കേരളത്തിന്റെ നായകന്‍ കൂടിയായ സച്ചിന്‍ ബേബിയുടെ സമീപകാല പ്രകടനങ്ങള്‍ അതി ഗംഭീരമാണ്. കേരള ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കസറാന്‍ സച്ചിനായിരുന്നു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായിരുന്നു സച്ചിന്‍. അതുകൊണ്ടുതന്നെ സച്ചിനെ ഇത്തവണ ഏതെങ്കിലും ടീം സ്വന്തമാക്കാന്‍ സാധ്യത കൂടുതലാണ്. നേരത്തെ ആര്‍സിബി, ഹൈദരാബാദ് ടീമുകളുടെ ഭാഗമാവാന്‍ സച്ചിനായിട്ടുണ്ട്.

എന്നാല്‍ ബേസില്‍ തമ്പി ഇത്തവണയും പുറത്തിരുത്തും. നേരത്തെ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ടെങ്കിലും പേസറെ വാങ്ങാന്‍ ഇത്തവണ ആരും തയ്യാറായേക്കില്ല. കേരളത്തിന്റെ യുവ പ്രതീക്ഷയായ രോഹന്‍ കുന്നുമ്മല്ലിനേയും ആരും വാങ്ങിയേക്കില്ല. എന്നാല്‍ നേരത്തെ സിഎസ്‌കെയുടേയും രാജസ്ഥാന്റേയും ഭാഗമായിട്ടുള്ള കെ എം ആസിഫിന് വിളിയെത്താന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

Story first published: Monday, November 4, 2024, 18:11 [IST]
Other articles published on Nov 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+