Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പ്രമുഖ താരങ്ങള്‍, പക്ഷെ ഒറ്റ മത്സരം കളിച്ചേക്കില്ല! ബെഞ്ചിലിരിക്കാന്‍ സാധ്യതയുള്ളവരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ താരലേലം പൂര്‍ത്തിയായി. ഇനി മുന്നൊരുക്കത്തിന്റെ നാളുകളാണ്. മെഗാ ലേലത്തിന് ശേഷം എല്ലാ ടീമുകളിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ മികച്ച പടയൊരുക്കം എല്ലാ ടീമുകള്‍ക്കും ആവശ്യമാണ്. പല ടീമുകളുടേയും പരിശീലകരടക്കം മാറിയിട്ടുള്ളതിനാല്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ടീമുകളുടെ ശൈലിയിലടക്കം പ്രതീക്ഷിക്കാം. മെഗാ ലേലത്തില്‍ ചില താരങ്ങള്‍ റെക്കോഡ് പ്രതിഫലം വാങ്ങിയപ്പോള്‍ ചില സൂപ്പര്‍ താരങ്ങള്‍ അണ്‍സോള്‍ഡായി മാറി.

ഇത്തവണ അവസരം ലഭിച്ച താരങ്ങളെ പരിഗണിക്കുമ്പോള്‍ അതില്‍ ചില സൂപ്പര്‍ താരങ്ങള്‍ക്ക് ചിലപ്പോള്‍ ഒരു മത്സരം പോലും കളിക്കാന്‍ ഭാഗ്യം ലഭിച്ചേക്കില്ല. ഇത്തരത്തില്‍ ഇത്തവണ ടീമില്‍ അവസരം ലഭിച്ചെങ്കിലും സീസണില്‍ ഉടനീളം ബെഞ്ചിലിരിക്കാനാവും ചിലരുടെ വിധി. ഇത്തരത്തില്‍ തഴയപ്പെടാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

മനീഷ് പാണ്ഡെ

ഇന്ത്യയുടെ സീനിയര്‍ താരങ്ങളിലൊരാളാണ് മനീഷ് പാണ്ഡെ. ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരനായ മനീഷ് സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്താത്ത താരമാണ്. എന്നാല്‍ കെകെആറില്‍ മനീഷ് പാണ്ഡെക്ക് ഇത്തവണയും അവസരം ലഭിച്ചിട്ടുണ്ട്. കെകെആര്‍ ടീമിലെടുത്തെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. സീനിയര്‍ താരം ടീമിലെ വാട്ടര്‍ബോയിയായി മാറാനാണ് സാധ്യത കൂടുതല്‍. നിലവിലെ ചാമ്പ്യന്മാരായ കെകെആറിനൊപ്പം മികച്ച യുവതാരങ്ങളടക്കമുള്ളതിനാല്‍ താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല.

ദീപക് ഹൂഡ

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ സര്‍പ്രൈസായി ടീമിലെടുത്ത താരമാണ് ദീപക് ഹൂഡ. സ്പിന്‍ ഓള്‍റൗണ്ടറായ ഹൂഡ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമല്ല. ഇത്തവണയും ടീമിലേക്കെത്താന്‍ താരത്തിന് സാധിച്ചുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. എന്നാല്‍ ഹൂഡയെ കളിപ്പിക്കാന്‍ സിഎസ്‌കെ തയ്യാറായേക്കില്ല. മീഡിയം പേസ് ഓള്‍റൗണ്ടറായ വിജയ് ശങ്കറിന് സിഎസ്‌കെ കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ഹൂഡ ടീമിന്റെ ബെഞ്ചില്‍ വിശ്രമിക്കാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം.

arjun tendulkar

കരുണ്‍ നായര്‍

ഹാഫ് മലയാളിയായ കരുണ്‍ നായര്‍ ഏറെ നാളുകളായി എവിടേയും സ്ഥിര സാന്നിധ്യമല്ല. ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാണെങ്കിലും ഇന്ത്യന്‍ ടീമിന്റെ ഏഴയലത്ത് പോലും ഇപ്പോള്‍ കരുണ്‍ നായര്‍ക്ക് അവസരമില്ല. ഇത്തവണ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡാവുമെന്ന് കരുതിയ താരമാണ് കരുണ്‍ നായര്‍. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കരുണ്‍ നായര്‍ക്ക് ടീമിലേക്ക് വിളി നല്‍കുകയായിരുന്നു. എന്നാല്‍ കരുണ്‍ നായരെ കളിപ്പിക്കാന്‍ ഡല്‍ഹി തയ്യാറായേക്കില്ല. ഇത്തവണ ബെഞ്ചിലിരിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് കരുണ്‍ നായരെന്ന് പറയാം.

ജയന്ത് യാദവ്

ഐപിഎല്ലില്‍ അനുഭവസമ്പത്തുള്ള താരമാണ് സ്പിന്‍ ഓള്‍റൗണ്ടറായ ജയന്ത് യാദവ്. ഇന്ത്യക്കായി ടെസ്റ്റടക്കം കളിച്ചിട്ടുള്ള ജയന്ത് യാദവിനെ ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും വിശ്വസ്തനായ താരമല്ല ജയന്ത്. വാഷിങ്ടണ്‍ സുന്ദര്‍, സായ് കിഷോര്‍ എന്നിവരെല്ലാമുള്ള സാഹചര്യത്തില്‍ ജയന്ത് യാദവിന് കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. ബെഞ്ചിലിരുന്ന് വിശ്രമിക്കാനാവും ജയന്ത് യാദവിന്റെ വിധി.

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ മുംബൈ ഇന്ത്യന്‍സാണ് വീണ്ടും ടീമിലേക്കെത്തിച്ചത്. ആരും വാങ്ങാതിരുന്ന സാഹചര്യത്തില്‍ ഏറ്റവും ഒടുവിലായി 30 ലക്ഷത്തിന് മുംബൈ അര്‍ജുനെ വാങ്ങുകയായിരുന്നു. ഇതിനോടകം മുംബൈക്കായി അരങ്ങേറ്റം നടത്താന്‍ അര്‍ജുന് സാധിച്ചിട്ടുണ്ട്. എന്നാല്‍ മുംബൈ അര്‍ജുനെ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. ഇത്തവണത്തെ സീസണ്‍ മുംബൈയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അര്‍ജുനെ കളിപ്പിച്ച് റിസ്‌കെടുക്കാന്‍ മുംബൈ തയ്യാറായേക്കില്ല.

Story first published: Friday, November 29, 2024, 22:16 [IST]
Other articles published on Nov 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+