Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആഘോഷം അതിരുവിട്ടു, പിഴ ശിക്ഷയും നേരിട്ടു; പണി വാങ്ങിയ യുവ താരങ്ങളിവരാണ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ റൗണ്ട് പോരാട്ടങ്ങളില്‍ ഇതുവരെ കപ്പ് നേടാത്ത ടീമുകളുടെ മുന്നേറ്റമാണ് കാണാനാവുന്നത്. ഇതില്‍ പല ടീമുകള്‍ക്കും കരുത്താവുന്നത് യുവതാരങ്ങളുടെ പ്രകടനമാണ്. ആരാധകര്‍ പ്രതീക്ഷിക്കാത്ത പല യുവതാരങ്ങളും മിക്ക സീസണുകളിലും മികവ് കാട്ടി വളര്‍ന്നുവരുന്നുണ്ട്. ഈ സീസണിലും ഈ പതിവ് തെറ്റിയിട്ടില്ലെന്ന് തന്നെ പറയാം.

യുവതാരങ്ങള്‍ ശ്രദ്ധേയ പ്രകടനത്തോടെ കൈയടി നേടുന്നതാണ് ഇത്തവണയും കാണുന്നത്. എന്നാല്‍ ഐപിഎല്ലിലെ ആവേശത്തിനിടെയില്‍ ചില യുവതാരങ്ങള്‍ അതിരുവിട്ട ആഘോഷ പ്രകടനങ്ങളും മോശം പെരുമാറ്റവും നടത്തുന്നുണ്ട്. ഇതെല്ലാം ക്രിക്കറ്റില്‍ സ്വഭാവികമാണ്. എന്നാല്‍ പലപ്പോഴും ഇത്തരം ആഘോഷങ്ങള്‍ അതിരുവിടുമ്പോള്‍ നടപടിയുമായി ബിസിസി ഐ രംഗത്തെത്താറുണ്ട്. ഇത്തരത്തില്‍ മോശം പെരുമാറ്റത്തിന് ബിസിസി ഐയുടെ പിഴ ശിക്ഷ നേരിടേണ്ടി വന്ന യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഹര്‍ഷിത് റാണ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ ഇന്ത്യന്‍ ടീമിലേക്കുയര്‍ന്ന പേസറാണ് ഹര്‍ഷിത് റാണ. വലം കൈയന്‍ പേസര്‍ കെകെആറിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. അവസാന സീസണില്‍ കെകെആറിനെ കപ്പിലേക്കെത്തിക്കുന്നതില്‍ ഹര്‍ഷിത് റാണയുടെ ബൗളിങ് പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പവും സമീപകാലത്തായി കസറാന്‍ ഹര്‍ഷിത് റാണക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ അതിരുവിട്ട ആഘോഷ പ്രകടനത്തിന്റെ പേരില്‍ പണി മേടിച്ചിട്ടുള്ള താരങ്ങളിലൊരാളാണ് ഹര്‍ഷിത് റാണ. 2024ലെ സീസണിലായിരുന്നു ഈ സംഭവം.

മായങ്ക് അഗര്‍വാളിനെ പുറത്താക്കിയതിന് പിന്നാലെ ഫ്‌ളെയിങ് കിസ് നല്‍കിയാണ് ഹര്‍ഷിത് യാത്രയയപ്പ് നല്‍കിയത്. മത്സരത്തിന്റെ ആവേശത്തിനിടെയുണ്ടായ സ്വാഭാവികമായ ആഘോഷം മാത്രമാണിതെന്ന് പറയാം. എന്നാല്‍ ഹര്‍ഷിതിന്റെ ആഘോഷം മാന്യത കാട്ടാത്തതാണെന്നാണ് അന്ന് മാച്ച് റഫറി വിലയിരുത്തിയത്. ഇതിന്റെ ഭാഗമായി മാച്ച് ഫീയുടെ 60% ആണ് ഹര്‍ഷിതിന് പിഴയായി ലഭിച്ചത്. ഇതിന് ശേഷം താരം ഇത്തരമൊരു ആഘോഷം നടത്തിയിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്.

harshit rana

ദിഗ്‌വേഷ് സിങ്

ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് ദിഗ് വേഷ് സിങ്ങിന് പണികിട്ടിയത്. മത്സരത്തില്‍ പഞ്ചാബിന്റെ യുവതാരം പ്രിയന്‍ഷ് ആര്യയെ പുറത്താക്കിയ ശേഷം നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തിയാണ് ദിഗ് വേഷ് പണി മേടിച്ചത്. ഇത്തവണ ലഖ്‌നൗവിനൊപ്പം ശ്രദ്ധേയ പ്രകടനം നടത്തുന്ന താരമാണ് ലെഗ് സ്പിന്നറായ ദിഗ് വേഷ്. പ്രിയന്‍ഷ് ആര്യ ഡല്‍ഹിയില്‍ ദിഗ് വേഷിന്റെ സഹതാരമാണ്.

ഈ ബന്ധത്തിന്റെ പേരിലാണ് പരിഹസിക്കുന്ന തരത്തില്‍ ഇത്തരമൊരു ആഘോഷം യുവതാരം നടത്തിയത്. എന്നാല്‍ മത്സരത്തിന്റെ സാഹചര്യം മനസിലാക്കാതെ ദിഗ് വേഷ് നടത്തിയ ആഘോഷം വളരെ വൈറലായി. ഒടുവില്‍ താരത്തിന് മാച്ച് ഫീയുടെ 20% പിഴയും ഡീമെറിറ്റ് പോയിന്റും വിധിച്ചിരിക്കുകയാണ്. മത്സരത്തില്‍ ലഖ്‌നൗവിനെ പഞ്ചാബ് അനായാസമായി തോല്‍പ്പിച്ചു. ഇതിന് പിന്നാലെ പഞ്ചാബ് ആരാധകര്‍ ഒന്നടങ്കം നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തി ദിഗ് വേഷിന് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.

റാസിഖ് സലാം

ജമ്മു കാശ്മീരുകാരനായ യുവ പേസറാണ് റാസിഖ് സലാം. ഡെത്തോവറുകളിലടക്കം മികവ് കാട്ടുന്ന യുവതാരം ഇതിനോടകം എല്ലാവരുടേയും ശ്രദ്ധ നേടിയ കളിക്കാരിലൊരാളാണ്. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് റാസിഖ് കളിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ സായ് കിഷോറിന്റെ വിക്കറ്റ് നേടിയ ശേഷം റാസിഖ് നടത്തിയ ആഘോഷം അതിരുവിട്ടതായിരുന്നു. ഇതോടെ താരത്തിന് പിഴ ശിക്ഷയും ലഭിച്ചു. ഇത്തവണ ആര്‍സിബിക്കൊപ്പമാണ് യുവതാരം. ഈ സീസണില്‍ താരം അതിരുവിട്ട ആഘോഷം നടത്തില്ലെന്ന് തന്നെ കരുതാം.

Story first published: Wednesday, April 2, 2025, 16:56 [IST]
Other articles published on Apr 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+