Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രാജസ്ഥാനില്‍ തുടരണോ? ഈ 3 താരങ്ങളെ ടീമിലെത്തിക്കൂ! സഞ്ജു ആവശ്യപ്പെടുക ഇവരെ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച് പുറത്തായ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. രാഹുല്‍ ദ്രാവിഡിനെ പരിശീലകനാക്കിയതോടെ വലിയ പ്രതീക്ഷയായിരുന്നു രാജസ്ഥാനുണ്ടായിരുന്നത്. എന്നാല്‍ ടീമിന് തൊട്ടതെല്ലാം പിഴച്ചു. മെഗാ ലേലത്തില്‍ ജോസ് ബട്‌ലര്‍, ട്രന്റ് ബോള്‍ട്ട്, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെയെല്ലാം രാജസ്ഥാന്‍ ഒഴിവാക്കി. ഇതിന്റെ തിരിച്ചടി ടീമിന് ലഭിക്കുകയും ചെയ്തിരിക്കുകയാണ്. സഞ്ജു സാംസണും രാഹുല്‍ ദ്രാവിഡും തമ്മിലുള്ള അഭിപ്രായ ഭിന്നതയും രാജസ്ഥാനെ പിന്നോട്ടടിക്കുന്ന കാര്യമാണ്.

എന്തായാലും മെഗാ ലേലത്തില്‍ കോടികള്‍ കൊടുത്ത് നിലനിര്‍ത്തിയ താരങ്ങളെല്ലാം രാജസ്ഥാനൊപ്പം ഫ്‌ളോപ്പായി മാറിയെന്ന് നിസംശയം പറയാം. നിലവിലെ സാഹചര്യത്തില്‍ ടീമിനുള്ളില്‍ വലിയൊരു അഴിച്ചുപണിക്ക് സാധ്യത കൂടുതലാണ്. നിലവിലെ ചില പ്രധാന താരങ്ങളുടെ കൂടുമാറ്റമടക്കം പ്രതീക്ഷിക്കാം. ദ്രാവിഡുമായി ഭിന്നതയിലുള്ള സഞ്ജു സാംസണ്‍ ടീം വിടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിലെ സഞ്ജുവിന്റെ നിലപാടുകള്‍ നോക്കുമ്പോള്‍ താരം ടീം വിടാനാണ് സാധ്യത.

സഞ്ജു ടീം വിടുന്നത് രാജസ്ഥാന് വലിയ തിരിച്ചടിയാവുന്ന കാര്യമാണ്. കാരണം നിലവില്‍ ടീമിന് ലഭിക്കുന്ന വലിയ ആരാധക പിന്തുണക്കടക്കം കാരണം സഞ്ജുവിന്റെ സാന്നിധ്യമാണ്. രാജസ്ഥാനില്‍ നിന്ന് സഞ്ജു പോയാല്‍ രാജസ്ഥാന്റെ ആരാധക പിന്തുണയിലും വലിയ കുറവുണ്ടായേക്കും. അതുകൊണ്ടുതന്നെ സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്താനാവും രാജസ്ഥാന്‍ ശ്രമിക്കുക. രാജസ്ഥാനില്‍ തുടരാന്‍ സഞ്ജു ചില താരങ്ങളെ അടുത്ത സീസണില്‍ ആവശ്യപ്പെട്ടേക്കും. ഇത് ആരൊക്കെയാണെന്ന് നോക്കാം.

ടി നടരാജന്‍

ഇത്തവണത്തെ മെഗാ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ച താരമാണ് ടി നടരാജന്‍. തമിഴ്‌നാട്ടുകാരനായ നടരാജനെ 10.75 കോടിക്കാണ് ഡല്‍ഹി ടീമിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ പ്ലേ ഓഫിന് തൊട്ടടുത്ത നില്‍ക്കുമ്പോഴും നടരാജന്‍ ഇത്തവണ ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഇതിന്റെ അതൃപ്തി താരത്തിനുമുണ്ടാവും. അടുത്ത സീസണില്‍ നടരാജനെപ്പോലൊരു താരത്തെ രാജസ്ഥാന് ആവശ്യമാണ്. യോര്‍ക്കറുകള്‍ എറിയാന്‍ കഴിവുള്ള മികച്ചൊരു ഇടം കൈയന്‍ പേസറെ രാജസ്ഥാന് ആവശ്യമാണ്.

മിന്നല്‍ യോര്‍ക്കറുകള്‍ എറിയാനും ഡെത്തോവറില്‍ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനും കഴിവുള്ള താരമാണ് നടരാജന്‍. നിലവിലെ രാജസ്ഥാന്‍ ടീമില്‍ ഡെത്തോവറില്‍ വിശ്വസിക്കാന്‍ സാധിക്കുന്ന ഒരു ബൗളര്‍ പോലുമില്ലെന്ന് പറയാം. ഈ സാഹചര്യത്തില്‍ നടരാജനെപ്പോലൊരു ബൗളറെ രാജസ്ഥാന് ആവശ്യമാണ്. സഞ്ജു ബുദ്ധിമാനായ നായകനാണ്. നിലവിലെ ടീമിനെ ഉപയോഗിച്ച് ശക്തമായൊരു തിരിച്ചുവരവ് രാജസ്ഥാന് എളുപ്പമല്ലെന്ന് സഞ്ജുവിന് അറിയാം. അതുകൊണ്ടുതന്നെ നടരാജനെപ്പോലൊരു യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റായ പേസറെ രാജസ്ഥാന്‍ നോട്ടമിടേണ്ടത് അത്യാവശ്യമാണ്.

t natarajan

ഷഹബാസ് അഹമ്മദ്

മികച്ചൊരു ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടറെ രാജസ്ഥാന് ആവശ്യമാണ്. ഇത്തവണ ശ്രീലങ്കക്കാരനായ വനിന്‍ഡു ഹസരങ്കയേയും മഹേഷ് തീക്ഷണയേയുമാണ് സ്പിന്‍ നിരയിലേക്ക് രാജസ്ഥാന്‍ പരിഗണിച്ചിരിക്കുന്നത്. രണ്ട് പേരും ശരാശരി പ്രകടനം മാത്രം കാഴ്ചവെക്കുന്ന താരങ്ങളാണ്. ഇവരില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം ടീമിന് ലഭിക്കുന്നില്ല. രാജസ്ഥാന്റെ വാലറ്റത്തിന്റെ ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്. ആറാം നമ്പര്‍ കഴിഞ്ഞാല്‍ ബാറ്റുകൊണ്ട് മികവ് കാട്ടാന്‍ ശേഷിയുള്ള താരങ്ങള്‍ രാജസ്ഥാനില്‍ ഇല്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ മികച്ചൊരു ഓള്‍റൗണ്ടറെ ടീമിന് ആവശ്യമാണ്.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഭാഗമായിട്ടുള്ള ഷഹബാസ് അഹമ്മദിനെ ടീമിലേക്കെത്തിക്കാന്‍ രാജസ്ഥാന്‍ ശ്രമം നടത്തുമെന്നുറപ്പാണ്. സഞ്ജുവിനെ ഇത്തരമൊരു ബൗളറെ ആവശ്യമാണ്. അല്ലാത്ത പക്ഷം ടീമിനെ മുന്നോട്ട് കൊണ്ടുപോവുക പ്രയാസമാണ്. ഷഹബാസിനെ കൈവിടാന്‍ ലഖ്‌നൗ തയ്യാറായാല്‍ ഈ നീക്കം രാജസ്ഥാന് ഗുണം ചെയ്‌തേക്കും. ഓള്‍റൗണ്ട് പ്രകടനം നടത്താന്‍ ശേഷിയുള്ള ഷഹബാസ് പവര്‍പ്ലേയിലടക്കം വിക്കറ്റ് നേടാന്‍ കഴിവുള്ളവനാണ്.

ജോണി ബെയര്‍സ്‌റ്റോ

രാജസ്ഥാന്‍ നിരയില്‍ വെടിക്കെട്ട് നടത്താന്‍ സാധിക്കുന്ന ഒരു വിദേശ താരത്തിന്റെ അഭാവമുണ്ട്. ഷിംറോന്‍ ഹെറ്റ്‌മെയറില്‍ ടീം പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ താരം നിരാശപ്പെടുത്തി. ഇംഗ്ലണ്ട് സീനിയര്‍ താരമായ ജോണി ബെയര്‍സ്‌റ്റോയെ രാജസ്ഥാന്‍ നോട്ടമിടണമെന്ന് സഞ്ജു ആവശ്യപ്പെട്ടേക്കും. മൂന്നാം നമ്പറില്‍ രാജസ്ഥാന് കളിപ്പിക്കാവുന്ന താരമാണ് ബെയര്‍‌സ്റ്റോ. ഫോമിലേക്കെത്തിയാല്‍ വലിയ സ്‌കോര്‍ നേടാന്‍ ബെയര്‍സ്‌റ്റോക്ക് സാധിക്കും.

സഞ്ജു തന്റെ ബാറ്റിങ് പൊസിഷന്‍ നാലാം നമ്പറിലേക്ക് മാറ്റിയാല്‍ രാജസ്ഥാന്റെ ബാറ്റിങ് നിരക്ക് കെട്ടുറപ്പ് ലഭിക്കും. യശ്വസി ജയ്‌സ്വാളും വൈഭവ് സൂര്യവന്‍ഷിയും ഓപ്പണിങ്ങിലും ബെയര്‍‌സ്റ്റോ മൂന്നാം നമ്പറിലും സഞ്ജു നാലാം നമ്പറിലും കളിച്ചാല്‍ ടീമിനത് ഗുണം ചെയ്യാനാണ് സാധ്യത കൂടുതല്‍. നിലവില്‍ ആര്‍ക്കും വേണ്ടാത്ത ബെയര്‍‌സ്റ്റോയെ ടീമിലെത്തിക്കുക രാജസ്ഥാന് പ്രയാസമാവില്ല.

Story first published: Saturday, May 3, 2025, 7:07 [IST]
Other articles published on May 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+