Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രാജസ്ഥാന് കപ്പടിക്കാം, പക്ഷെ ഇവരെ കൊണ്ടുവരണം; ഇല്ലെങ്കില്‍ പാതിവഴിയില്‍ വീഴും

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാനിരിക്കുകയാണ്. അടുത്ത സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കെ ടീമുകളെല്ലാം ഇതിനോടകം മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് പ്രഥമ സീസണിലെ ചാമ്പ്യന്മാരാണ്. അതിന് ശേഷം കപ്പിലേക്കെത്താന്‍ രാജസ്ഥാനായിട്ടില്ല. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ കപ്പിലേക്കെത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ടീമിന് കിരീടത്തിലേക്കെത്താന്‍ സാധിക്കാതെ പോവുകയാണ്.

അടുത്ത സീസണില്‍ രാജസ്ഥാന്‍ കപ്പിലേക്കെത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. സഞ്ജുവിനോടുള്ള ആരാധന തന്നെയാണ് ഇതിന് കാരണം. അടുത്ത സീസണില്‍ രാജസ്ഥാന് കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയാല്‍ രാജസ്ഥാന്റെ നായകസ്ഥാനമടക്കം സഞ്ജുവിന് നഷ്ടമായേക്കും. അതുകൊണ്ടുതന്നെ വരുന്ന സീസണില്‍ എന്ത് വിലകൊടുത്തും രാജസ്ഥാന് കപ്പടിക്കേണ്ടതായുണ്ട്. എന്നാല്‍ കിരീടത്തിലേക്കെത്താന്‍ ചില താരങ്ങളെ രാജസ്ഥാന്‍ ഒപ്പം കൂട്ടേണ്ടതായുണ്ട്.

ഇത് ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം റാഷിദ് ഖാനാണ്. ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് പടിയിറങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ റോയല്‍സിന് മികച്ചൊരു സ്പിന്‍ ഓള്‍റൗണ്ടറെ അത്യാവശ്യമാണ്. ഈ സ്ഥാനത്തേക്ക് റാഷിദ് ഖാനെക്കാള്‍ മികച്ചൊരു താരമില്ല. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായ റാഷിദ് ഖാന്‍ അടുത്ത സീസണില്‍ ടീം വിട്ടേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

മെഗാ ലേലത്തിലേക്ക് റാഷിദ് ഖാനെത്തിയാല്‍ എന്ത് വിലകൊടുത്തും താരത്തെ ഒപ്പം കൂട്ടാന്‍ രാജസ്ഥാന് സാധിക്കണം. റാഷിദ് ഖാന്‍ വന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും രാജസ്ഥാനത് മുതല്‍ക്കൂട്ടാവും. രാജസ്ഥാന്റെ മറ്റൊരു പ്രശ്നം പേസ് ഓള്‍റൗണ്ടറാണ്. അവസാന സീസണുകളിലെല്ലാം രാജസ്ഥാനെ പ്രതികൂലമായി ബാധിച്ച മറ്റൊരു പ്രശ്നം പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ്. ജേസന്‍ ഹോള്‍ഡറെ പരീക്ഷിച്ച് പാളിയ ശേഷം ഈ റോളിലേക്ക് മറ്റൊരു താരത്തെ കണ്ടെത്താന്‍ രാജസ്ഥാനായിട്ടില്ല.

jos buttler ipl 2025

ഈ റോളില്‍ അര്‍ഷാദ് ഖാന്‍, നമാന്‍ ധിര്‍ എന്നിവരിലൊരാളെ രാജസ്ഥാന് പരിഗണിക്കാം. ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ് താരമായ അര്‍ഷാദ് ഖാനെ ടീമിലെത്തിക്കാന്‍ രാജസ്ഥാന് ഇടപെടല്‍ നടത്താവുന്നതാണ്. നിലനിര്‍പ്പെടാന്‍ യാതൊരു സാധ്യതയുമില്ലാത്ത താരമാണ് അര്‍ഷാദ് ഖാന്‍. അതുകൊണ്ടുതന്നെ രാജസ്ഥാന് അര്‍ഷാദിനെ ഒപ്പം കൂട്ടാവുന്നതാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ ഉപകാരിയായ താരമാണ് അര്‍ഷാദ് ഖാന്‍.

എന്തായാലും മികച്ചൊരു പേസ് ഓള്‍റൗണ്ടറെ ഒപ്പം കൂട്ടേണ്ടത് രാജസ്ഥാന് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം രാജസ്ഥാന് കപ്പിലേക്കെത്തുക പ്രയാസമാണ്. ബാറ്റിങ് നിരയില്‍ വിശ്വസ്തനായ ഒരു താരം കൂടി ആവശ്യമാണ്. ജോസ് ബട്ലറെ അമിതമായി ആശ്രയിക്കുന്ന ടീമെന്ന ചീത്തപ്പേര് രാജസ്ഥാനുണ്ട്. സഞ്ജു സാംസണിന്റെ സ്ഥിരത എല്ലാവര്‍ക്കും അറിയാവുന്നതാണ്. യശ്വസി ജയ്സ്വാള്‍ വളര്‍ന്നുവരുന്ന താരമാണ്. റിയാന്‍ പരാഗും ദ്രുവ് ജുറേലുമെല്ലാം പ്രതീക്ഷ നല്‍കുന്നുമുണ്ട്.

എന്നാല്‍ ടോപ് ഓഡര്‍ തകര്‍ന്നാല്‍ മധ്യനിരയില്‍ ടീമിനെ താങ്ങിനിര്‍ത്താന്‍ കെല്‍പ്പുള്ള ഒരു ബാറ്റ്സ്മാനെ ആവശ്യമാണ്. ബെന്‍ സ്റ്റോക്സ്, ഡേവിഡ് മില്ലര്‍ എന്നിവരിലൊരാളെ ടീമിലേക്കെത്തിക്കാന്‍ സാധിച്ചാല്‍ രാജസ്ഥാനത് കരുത്താവും. ഇത്തരത്തിലൊരു താരത്തിന്റെ അഭാവം നിര്‍ണ്ണായക മത്സരങ്ങളില്‍ രാജസ്ഥാനെ തളര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ കപ്പിലേക്കെത്താന്‍ രാജസ്ഥാന് മികച്ചൊരു മധ്യനിര ബാറ്റ്സ്മാനെ ആവശ്യമാണെന്ന് പറയാം.

രാജസ്ഥാന്‍ ടീമിന് മികച്ച തുടക്കം ലഭിച്ചാല്‍ വലിയ സ്‌കോറിലേക്കെത്താനുള്ള കഴിവുണ്ട്. ടോപ് ത്രീ നിരാശപ്പെടുത്തിയാല്‍ രാജസ്ഥാന്‍ പ്രതിസന്ധിയിലാവും. അതുകൊണ്ടുതന്നെ രാജസ്ഥാന്റെ നിലവിലെ പദ്ധതികളിലൊരു മാറ്റം അത്യാവശ്യമാണ്. കുമാര്‍ സംഗക്കാര രാജസ്ഥാന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ് ആ സ്ഥാനത്തേക്കെത്തുമെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ ടീമിലാകെയൊരു അഴിച്ചുപണി ഉണ്ടാവും. ഇത് ടീമിനെ എങ്ങനെ ബാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Wednesday, August 21, 2024, 19:05 [IST]
Other articles published on Aug 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+