Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ധോണി പ്രതിഭ തിരിച്ചറിഞ്ഞില്ല, നെറ്റ്‌സില്‍ ഒതുക്കി! ഇന്നവര്‍ സൂപ്പര്‍ ഹീറോസ്; ആരൊക്കെ?

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആര്‍സിബിയെ നേരിട്ടാണ് തുടങ്ങുന്നത്. പിന്നാലെ സൂപ്പര്‍ പോരാട്ടങ്ങളുടെ നീണ്ട നിരയാണ് ആരാധകരെ കാത്തിരിക്കുന്നത്. വലിയ മാറ്റങ്ങള്‍ ഇത്തവണ എല്ലാ ടീമുകളിലും ഉണ്ടായിട്ടുണ്ട്. പല ടീമിന്റേയും നായകന്മാരും പരിശീലകരുമടക്കം മാറിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ കപ്പ് ആര് നേടുമെന്ന് പ്രവചിക്കുക പോലും പ്രയാസം. പല സൂപ്പര്‍ താരങ്ങളും ഇത്തവണ പരിക്കിന്റെ പിടിയിലായതും ടീമുകള്‍ക്ക് തലവേദനയായിട്ടുണ്ട്. ആരാധകരുടെ ഇഷ്ട താരങ്ങളില്‍ ചിലര്‍ അണ്‍സോള്‍ഡാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ സീസണില്‍ തുറുപ്പുചീട്ടാവുമെന്ന് കരുതപ്പെടുന്ന ചില താരങ്ങളുണ്ട്. ഒരു കാലത്ത് സിഎസ്‌കെയുടെ നെറ്റ്‌സ് ബൗളറായിരിക്കുകയും ഇന്ന് കോടികള്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരങ്ങളാവുകയും ചെയ്ത താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

നിതീഷ് കുമാര്‍ റെഡ്ഡി

ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍മാരിലെ ശ്രദ്ധേയനായ താരമാണ് നിതീഷ് കുമാര്‍ റെഡ്ഡി. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം ഇതിനോടകം ഇന്ത്യക്കായി ടെസ്റ്റിലും ടി20യിലും കളിച്ച് കഴിഞ്ഞു. മികച്ച പ്രകടനത്തോടെ കൈയടി നേടാനും നിതീഷിനായി. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് നിതീഷുള്ളത്. എന്നാല്‍ ആദ്യം നിതീഷ് സിഎസ്‌കെയുടെ ഭാഗമായിരുന്നു. കോവിഡിന്റെ സമയത്ത് നെറ്റ്‌സില്‍ പന്തെറിയാനായിരുന്ന നിതീഷ് സിഎസ്‌കെയിലുണ്ടായിരുന്നത്.

എന്നാല്‍ ധോണിക്കോ സിഎസ്‌കെ മാനേജ്‌മെന്റിനോ നിതീഷിന്റെ മികവ് മനസിലാക്കാനായില്ല. ഇന്ന് ഐപിഎല്ലിലെ ശ്രദ്ധേയനായ യുവതാരങ്ങളിലൊരാളാണ് നിതീഷ് കുമാര്‍. ആറ് കോടിയാണ് താരത്തിന്റെ നിലവിലെ പ്രകടനം. വരുന്ന സീസണില്‍ സൂപ്പര്‍ താരങ്ങളായി വളരാന്‍ ശേഷിയുള്ളവരിലൊരാളാണ് നിതീഷ് കുമാറെന്ന് പറയാം.

nitish kumar reddy

വരുണ്‍ ചക്രവര്‍ത്തി

ഇന്ന് സ്പിന്‍ മാന്ത്രികതകൊണ്ട് ഞെട്ടിക്കുന്ന താരങ്ങളിലൊരാളാണ് വരുണ്‍ ചക്രവര്‍ത്തി. എല്ലാ ബാറ്റ്‌സ്മാന്‍മാരുടേയും പേടി സ്വപ്‌നമാവാന്‍ വരുണിന് സാധിക്കുന്നുണ്ട്. നിഗൂഡമായ ശൈലികൊണ്ട് ബാറ്റ്‌സ്മാനെ ആശയക്കുഴപ്പത്തിലാക്കുന്ന വരുണ്‍ ഇത്തവണയും കെകെആറിനൊപ്പമാണ്. ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്കെത്തിക്കുന്നതിന് പിന്നിലും നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് വരുണ്‍. ഇത്തവണ എല്ലാവരും ഭയക്കുന്ന വരുണ്‍ ഒരു കാലത്ത് സിഎസ്‌കെയുടെ ഭാഗമായിരുന്നു.

Take a Poll

നെറ്റ്‌സ് ബൗളറായാണ് വരുണിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ വരുണിന്റെ മികവ് മനസിലാക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കാതെ പോയി. ഇതോടെ കെകെആറിലേക്കെത്താനും സൂപ്പര്‍ താരമായി മാറാനും വരുണിന് സാധിച്ചു. എട്ട് കോടി പ്രതിഫലത്തിലാണ് വരുണ്‍ കെകെആറിനായി കളിക്കുന്നത്. ഇന്ത്യക്കൊപ്പവും ഐപിഎല്ലിലും വലിയ ഭാവി വരുണിന് അവകാശപ്പെടാനാവും.

നൂര്‍ അഹമ്മദ്

അഫ്ഗാനിസ്ഥാന്‍ സ്പിന്നറായ നൂര്‍ അഹമ്മദും ഒരിക്കല്‍ സിഎസ്‌കെയുടെ നെറ്റ്‌സ് ബൗളറായിരുന്നു. ടീമിന്റെ ആവശ്യപ്രകാരം നെറ്റ്‌സില്‍ പന്തെറിയാനെത്തിയെങ്കിലും ടീമിനൊപ്പം കരാറിലേക്കെത്താന്‍ നൂറിന് സാധിച്ചിരുന്നില്ല. പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിലൂടെയും ടി20 ലീഗുകളിലൂടെയും കരുത്ത് തെളിയിച്ച നൂര്‍ ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പമാണ് വരുന്ന സീസണ്‍ കളിക്കുന്നത്. മികച്ച പ്രകടനത്തോടെ കസറാന്‍ താരത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

സിഎസ്‌കെ യുവതാരങ്ങളെ വളര്‍ത്തുന്നില്ല

സീനിയര്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമാണ് സിഎസ്‌കെ. യുവതാരങ്ങളെ വളര്‍ത്താന്‍ സിഎസ്‌കെ നേരത്തെ മുതല്‍ വലിയ താല്‍പര്യം കാട്ടുന്നില്ല. ഇപ്പോഴത്തെ സിഎസ്‌കെ നായകനായ റുതുരാജ് ഗെയ്ക് വാദ് പോലും സിഎസ്‌കെയിലേക്കെത്തിയത് വളരെ അപ്രതീക്ഷിതമായാണ്. പയറ്റിത്തെളിഞ്ഞ സീനിയര്‍ താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്ന് അത്ഭുതം സൃഷ്ടിക്കുന്നതാണ് സിഎസ്‌കെയുടെ രീതി. എംഎസ് ധോണിയെന്ന നായകന് കീഴില്‍ അഞ്ച് കിരീടം നേടിയ സിഎസ്‌കെ ഇത്തവണ ആറാം കിരീടത്തിലേക്കെത്തുമോയെന്നത് കണ്ടറിയാം.

Story first published: Monday, March 17, 2025, 14:40 [IST]
Other articles published on Mar 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+