For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മറ്റ് ടീമുകള്‍ കളിപ്പിക്കുന്നില്ല, ഇവരെ സിഎസ്‌കെയ്ക്ക് കൈമാറൂ; കളി വേറെ ലെവലാവും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ വലിയ പ്രതീക്ഷയോടെയെത്തി നിരാശപ്പെടുത്തുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നാല് മത്സരത്തില്‍ മൂന്നിലും സിഎസ്‌കെ തോറ്റു. അഞ്ച് തവണ കപ്പിലേക്കെത്തിയ ടീമാണ് സിഎസ്‌കെ. എംഎസ് ധോണിയെന്ന സൂപ്പര്‍ താരം കളിക്കുന്ന സിഎസ്‌കെയ്ക്ക് വലിയ ആരാധക പിന്തുണയുണ്ട്. എന്നാല്‍ ഇത്തവണ ആരാധകരെയെല്ലാം നിരാശരാക്കുന്ന പ്രകടനമാണ് സിഎസ്‌കെ പുറത്തെടുക്കുന്നത്.

എംഎസ് ധോണിയുടെ ബാറ്റിങ് ഓഡറിനെ പിന്നോട്ടിറക്കവും മെല്ലപ്പോക്ക് ബാറ്റിങ്ങും സിഎസ്‌കെയ്ക്ക് ബാധ്യതയാവുകയാണ്. ഇതിനെതിരേ ആരാധകരടക്കം ശക്തമായ വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്. ഇത്തവണത്തെ സിഎസ്‌കെയുടെ ടീം തിരഞ്ഞെടുപ്പിലടക്കം പാളിച്ച പറ്റിയിട്ടുണ്ടെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. എല്ലാ ടീമുകളും മികവുള്ള യുവതാരങ്ങളെ ഒപ്പം കൂട്ടിയപ്പോള്‍ മികവില്ലാത്ത സീനിയര്‍ താരങ്ങളെ ഉപയോഗിച്ച് അത്ഭുതം സൃഷ്ടിക്കാനാണ് സിഎസ്‌കെയുടെ നീക്കം.

തുരമ്പിച്ച് പഴകിയ സിഎസ്‌കെയുടെ തന്ത്രം ഇപ്പോള്‍ ഫലം കാണുന്നില്ലെന്നതാണ് വസ്തുത. ടീം നിരാശപ്പെടുത്തുമ്പോള്‍ തിരിച്ചുവരവിന്റെ പദ്ധതികള്‍ ആലോചിക്കുകയാണ് സിഎസ്‌കെ. മറ്റ് ടീമുകള്‍ വേണ്ടത്ര പരിഗണിക്കാതെ ബെഞ്ചിലിരുത്തിയിരിക്കുന്ന ചില താരങ്ങളുണ്ട്. ഇവരെ സിഎസ്‌കെയിലേക്ക് കൊണ്ടുവന്നാല്‍ ടീമിന്റെ കളിമാറുമെന്നുറപ്പാണ്. ഇത്തരത്തില്‍ സിഎസ്‌കെയിലേക്ക് വന്നാല്‍ ഗുണം ലഭിക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഗ്ലെന്‍ ഫിലിപ്‌സ്

ഗുജറാത്ത് ടൈറ്റന്‍സ് പ്ലേയിങ് 11ലേക്ക് പരിഗണിക്കാത്ത താരങ്ങളിലൊരാളാണ് ഗ്ലെന്‍ ഫിലിപ്‌സ്. ന്യൂസീലന്‍ഡ് വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറും സ്പിന്നറുമാണ് ഗ്ലെന്‍ ഫിലിപ്‌സ്. ഗുജറാത്ത് വലിയ പ്രതീക്ഷയോടെയാണ് ഫിലിപ്‌സിനെ ടീമിലെടുത്തത്. എന്നാല്‍ ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് മികവ് കാട്ടിയതോടെ ഫിലിപ്‌സ് ബെഞ്ചിലൊതുങ്ങിയിരിക്കുകയാണ്. സിഎസ്‌കെയെ സംബന്ധിച്ച് ഫിലിപ്‌സിനെപ്പോലൊരു താരത്തിന്റെ സേവനം ഇപ്പോള്‍ ടീമിന് അത്യാവശ്യമാണ്. ശിവം ദുബെ, വിജയ് ശങ്കര്‍, ദീപക് ഹൂഡ തുടങ്ങി പഴകിതേഞ്ഞ താരങ്ങളാണ് ഇപ്പോള്‍ സിഎസ്‌കെയ്‌ക്കൊപ്പമുള്ളത്.

ഇവരെല്ലാം ടെസ്റ്റ് ശൈലിയില്‍ കളിക്കുന്നവരാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ളവര്‍ സിഎസ്‌കെയില്‍ കുറവാണ്. തല്ലിത്തകര്‍ക്കാന്‍ ശേഷിയുള്ള താരത്തെ ഇപ്പോള്‍ സിഎസ്‌കെയ്ക്ക് ആവശ്യമാണ്. ഗ്ലെന്‍ ഫിലിപ്‌സ് സിഎസ്‌കെയിലേക്കെത്തിയാല്‍ ടീമിന്റെ പ്രകടനം വളരെയധികം മാറുമെന്നുറപ്പാണ്. നിലവിലെ സാഹചര്യത്തില്‍ ഫിലിപ്‌സിനെപ്പോലൊരു താരമെത്തിയാല്‍ സിഎസ്‌കെയ്ക്കത് വലിയ കരുത്താവുമെന്നുറപ്പാണ്. എന്നാല്‍ ഇത്തരമൊരു കൈമാറ്റത്തിന് സാധ്യതയില്ലാത്തതിനാല്‍ ഈ നീക്കം നടക്കില്ല.

mahipal lomror

കരുണ്‍ നായര്‍

സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന താരമാണ് കരുണ്‍ നായര്‍. ഇന്ത്യക്കായടക്കം കളിച്ച് വിസ്മയിപ്പിച്ചിട്ടുള്ള കരുണ്‍ നായര്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്. ഡല്‍ഹി പ്ലേയിങ് 11ലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ അവസരം ലഭിച്ചിട്ടില്ല. സമീര്‍ റിസ്‌വി, അഭിഷേക് പുറേല്‍ എന്നിവര്‍ക്കെല്ലാം ഡല്‍ഹി അവസരം നല്‍കുമ്പോള്‍ കരുണ്‍ നായര്‍ ബെഞ്ചില്‍ തുടരുകയാണ്.

പതിയെ പിടിച്ചുനിന്ന് കളിക്കാനും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാനും കഴിവുള്ള താരമാണ് കരുണ്‍ നായര്‍. ഡല്‍ഹി ഉപയോഗിക്കാത്ത കരുണിനെ സിഎസ്‌കെയ്ക്ക് ലഭിച്ചാല്‍ അത് ടീമിന് കരുത്തായി മാറുമെന്നുറപ്പാണ്. കരുണിനെ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ സിഎസ്‌കെയ്ക്ക് കളിപ്പിക്കാം. നിലവിലെ സിഎസ്‌കെയുടെ തുടര്‍ തോല്‍വികള്‍ക്ക് അവസാനം കാണാന്‍ കരുണ്‍ നായരെപ്പോലൊരു താരത്തെ സിഎസ്‌കെയ്ക്ക് ആവശ്യമാണെന്ന് തന്നെ പറയാം.

മഹിപാല്‍ ലോംറോര്‍

വെടിക്കെട്ട് പ്രകടനം നടത്താന്‍ ശേഷിയുള്ള താരമാണ് മഹിപാല്‍ ലോംറോര്‍. ആര്‍സിബി താരമായിരുന്ന മഹിപാല്‍ ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്. ഈ സീസണില്‍ താരത്തിന് അവസരം ലഭിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ലോംറോറിന് അവസരം ലഭിക്കാനും സാധ്യത വളരെ കുറവാണ്. ലോംറോറിനെ സിഎസ്‌കെയ്ക്ക് ലഭിച്ചാല്‍ ടീമിന് ഗുണം ചെയ്യും. ഫിനിഷര്‍ റോളിലോ മധ്യനിരയിലോ ടീമിന് നെടുന്തൂണായി മാറാന്‍ ശേഷിയുള്ളവനാണ് മഹിപാല്‍ ലോംറോറെന്ന് പറയാം.

Story first published: Monday, April 7, 2025, 15:49 [IST]
Other articles published on Apr 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+