For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025:സഞ്ജുവില്ലെങ്കിലും പ്രശ്‌നമല്ല, കീപ്പിങ്ങില്‍ മിന്നിച്ച് കുനാല്‍; 22കാരന്‍ ഓപ്പണറായേക്കും

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് നേരിടുന്നത്. ഇത്തവണ മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ തീപ്പൊരി പോരാട്ടങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തവണ എല്ലാ ടീമുകളിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുള്ളതിനാല്‍ ആര് ജയിക്കുമെന്ന് പ്രവചിക്കുക പ്രയാസമാണ്.

രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ വലിയ പ്രതീക്ഷ നല്‍കുന്ന ടീമാണ്. സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാനില്‍ ഇത്തവണ പരിശീലകനായി രാഹുല്‍ ദ്രാവിഡുണ്ട്. ഇത് രാജസ്ഥാന് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച ശേഷം ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിലേക്കെത്തുകയായിരുന്നു. വലിയ മാറ്റങ്ങള്‍ ഇത്തവണത്തെ രാജസ്ഥാന്‍ ടീമിലുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ടീമിന്റെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്.

എന്നാല്‍ ആദ്യ മത്സരത്തിന് മുമ്പ് രാജസ്ഥാനെ ആശങ്കയിലാഴ്ത്തുന്നത് സഞ്ജുവിന്റെ പരിക്കാണ്. കൈവിരലിന് പരിക്കേറ്റ സഞ്ജു ആദ്യ മത്സരം കളിച്ചേക്കില്ലെന്നാണ് വിവരം. അങ്ങനെ വന്നാല്‍ പകരം വൈഭവ് സൂര്യവന്‍ഷിയുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ രാജസ്ഥാനായി മിന്നിക്കാന്‍ മറ്റൊരു താരം കാത്തിരിക്കുകയാണ്. പരിശീലനത്തിലൂടെ എല്ലാവരുടേയും ശ്രദ്ധ നേടുകയാണ് കുനാല്‍ സിങ് റാത്തോര്‍.

വിക്കറ്റ് കീപ്പിങ്ങില്‍ മിന്നും പ്രകടനം

രാജസ്ഥാന്റെ പരിശീലന സെക്ഷനില്‍ വിക്കറ്റ് കീപ്പറായി കൂടുതല്‍ മികച്ച പ്രകടനം നടത്തിയത് കുനാല്‍ റാത്തോറാണ്. സഞ്ജുവിന്റെ അഭാവമുണ്ടായാല്‍ വിക്കറ്റ് കീപ്പറാവാന്‍ ദ്രുവ് ജുറേല്‍ രാജസ്ഥാന്‍ ടീമിലുണ്ട്. എന്നാല്‍ പരിശീലനത്തില്‍ മിന്നും കീപ്പിങ്ങുമായി കുനാല്‍ കൈയടി നേടിയെടുത്തിരിക്കുകയാണ്. ഡൈവിങ് ക്യാച്ചുകളാണ് കൂടുതലായും താരം നേടിയത്. നല്ല വേഗത്തില്‍ ഡൈവ് ചെയ്യാനും ഓടാനും യുവതാരത്തിന് സാധിക്കുന്നുണ്ട്.

sanju samson

സഞ്ജു സാംസണിന്റെ അഭാവം നികത്താന്‍ ശേഷിയുള്ള യുവതാരമാണ് കുനാലെന്നാണ് പരിശീലനത്തിലെ പ്രകടനത്തില്‍ നിന്ന് തോന്നുന്നത്. രാജസ്ഥാന്‍ പരിശീലകരും കുനാലിന്റെ പ്രകടനത്തിന് കൈയടിക്കുകയാണ്. ഇതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ രാജസ്ഥാന്‍ പങ്കുവെച്ചിട്ടുണ്ട്. വിക്കറ്റിന് പിന്നില്‍ രാജസ്ഥാന് മുതല്‍ക്കൂട്ടായി മാറാന്‍ കഴിവുള്ള താരമാണ് കുനാലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ശോഭിക്കാന്‍ യുവതാരത്തിന് സാധിക്കുന്നുണ്ട്.

ബാറ്റിങ് കണക്കുകള്‍ മോശമല്ല

ഓപ്പണര്‍ റോളിലേക്ക് രാജസ്ഥാന്‍ വൈഭവ് സൂര്യവന്‍ഷിയെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ എല്ലാവര്‍ക്കും സര്‍പ്രൈസായി സഞ്ജുവിന്റെ അഭാവത്തില്‍ കുണാല്‍ ഓപ്പണറാവാന്‍ സാധ്യതയുണ്ട്. 12 ടി20കളിലാണ് 22കാരന്‍ കളിച്ചത്. 36ന് മുകളില്‍ ശരാശരിയുള്ള താരം നേടിയത് 254 റണ്‍സാണ്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പവര്‍പ്ലേയില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരമാണ് വൈഭവെന്നാണ് കണക്കുകള്‍ പറയുന്നത്.

എന്തായാലും ഇത്തവണ രാജസ്ഥാന്‍ ബാക്കപ്പ് ഓപ്പണറായി കാണുന്നത് ഈ യുവതാരത്തെയാണെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ ജോസ് ബട്‌ലറെ രാജസ്ഥാന്‍ ഒഴിവാക്കിയപ്പോള്‍ പകരം സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാരെ ടീമിലേക്ക് കൊണ്ടുവന്നിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിക്കുന്ന യുവ പ്രതിഭകളെ വളര്‍ത്താനാണ് രാജസ്ഥാന്റെ ലക്ഷ്യം. ഇത് ഗുണം ചെയ്യുമോയെന്നത് കാത്തിരുന്ന് കണ്ടറിയേണ്ടതാണ്. വൈഭവ് നെറ്റ്‌സില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

സഞ്ജു സാംസണും വൈഭവിനെ പ്രശംസിച്ചിരുന്നു. എന്തായാലും സഞ്ജുവിന്റെ അഭാവത്തില്‍ മുന്നോട്ട് പോവുക രാജസ്ഥാന് പ്രയാസമാവും. സഞ്ജുവിന് ബാറ്റിങ്ങില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ എന്‍ഒസി ലഭിക്കേണ്ടതായുണ്ട്. ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ സഞ്ജുവിന് നഷ്ടമാകാനാണ് സാധ്യത. നിലവില്‍ സഞ്ജു രാജസ്ഥാന്‍ ക്യാംപിലില്ല.

Story first published: Saturday, March 15, 2025, 13:07 [IST]
Other articles published on Mar 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+