Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇവര്‍ വന്നാല്‍ റോയല്‍സ് കിടുവാകും! ദ്രാവിഡ് ലക്ഷ്യമിടുക വമ്പന്‍ താരങ്ങളെ?

രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ കോച്ചായി ഇന്ത്യയുടെ മുന്‍ പരിശീലകനും ഇതിഹാസ ബാറ്ററുമായ രാഹുല്‍ ദ്രാവിഡ് ഉടന്‍ ചുമതലയേറ്റെടുക്കുമെന്നാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിലെ കോച്ചും ഡയറക്ടറുമായ കുമാര്‍ സങ്കക്കാര ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ടീമുകളുടെ പരിശീലക സ്ഥാനമേറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്. ഇതേ തുടര്‍ന്നാണ് അദ്ദേഹം റോയല്‍സ് വിടുന്നത്. പകരം ഈ റോളിലേക്കു ദ്രാവിഡാണ് ഫേവറിറ്റായി മാറിയിരിക്കുന്നത്.

ഇന്ത്യന്‍ ടീമുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് അദ്ദേഹം പഴയ തട്ടകമായ റോയല്‍സിലേക്കു പുതിയ റോളിലെത്തുന്നത്. ദ്രാവിഡ് പരിശീലകനായി വന്നാല്‍ ചില അഴിച്ചുപണികള്‍ റോയല്‍സ് ടീമില്‍ നമുക്കു പ്രതീക്ഷിക്കാം. അടുത്ത സീസണിനു മുമ്പ് മെഗാ താരലേലം നടക്കാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ ലേലത്തില്‍ മികച്ച ചില താരങ്ങളെ റാഞ്ചാന്‍ തന്നയായിരിക്കും ദ്രാവിഡിന്റെ പ്ലാന്‍.

GLENN MAXWELL

ചില വിദേശ മാച്ച് വിന്നര്‍മാരെ അദ്ദേഹം റോയല്‍സ ടീമില്‍ കാണാന്‍ ആഗ്രഹിക്കുമെന്നുറപ്പാണ്. പരിശീലക സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞാല്‍ ലേലത്തില്‍ ദ്രാവിഡ് നോട്ടമിടാന്‍ ഏറ്റവുമധികം സാധ്യതയുള്ള ചില വിദേശ കളിക്കാര്‍ ആരാക്കെയാവുമെന്നു നമുക്കു നോക്കാം.

ഗ്ലെന്‍ മാക്‌സ്വെല്‍

ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടറും വെടിക്കെട്ട് ബാറ്ററുമായ ഗ്ലെന്‍ മാക്‌സ്വെല്ലാണ് ലേലത്തില്‍ ദ്രാവിഡ് ലക്ഷ്യമിടാന്‍ സാധ്യതയുള്ള ഒരാള്‍. നിലവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ഭാഗമാണ് മാക്‌സി. പക്ഷെ ലേലത്തിനു മുമ്പ് അദ്ദേഹത്തെ ആര്‍സിബി കൈവിടുമെന്നാണ് വിവരം. ഇതേക്കുറിച്ച് സൂചന നല്‍കിയാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ആര്‍സിബിയെ മാക്‌സ്വെല്‍ അണ്‍ഫോളോ ചെയ്തത്.

കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കൊപ്പം ബാറ്റിങിലോ, ബൗളിങിലോ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ ഓസീസ് താരത്തിനു സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ഫ്രാഞ്ചൈസി കൈവിടുന്നത്. എന്നാല്‍ തനിച്ചു കളി ജയിപ്പിക്കാന്‍ ശേഷിയുള്ള മാച്ച് വിന്നറായ മാക്‌സിയെ തങ്ങളുടെ ടീമില്‍ റോയല്‍സ് ആഗ്രഹിക്കും. ക്യാപ്റ്റന്‍ സഞ്ജു സാംസണിനു ശേഷം അഞ്ചാം നമ്പറില്‍ മാക്‌സിയെ ബാറ്റിങില്‍ ഇറക്കാനും അവര്‍ക്കു സാധിക്കും. അങ്ങനെ വന്നാല്‍ റിയാന്‍ പരാഗ് അഞ്ചാം നമ്പറിലായിരിക്കും ഇറങ്ങുക.

മാര്‍ക്കോ യാന്‍സണ്‍

സൗത്താഫ്രിക്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ മാര്‍ക്കോ യാന്‍സനാണ് ലേലത്തില്‍ ദ്രാവിഡ് നോട്ടമിടാന്‍ സാധ്യതയുള്ള രണ്ടാമത്തെ വിദേശ താരം. നിലവില്‍ ടീമിലുള്ള ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിനെ റോയല്‍സിനു നിലനിര്‍ത്താന്‍ കഴിഞ്ഞേക്കില്ല. അതിനാല്‍ ബോള്‍ട്ടിനു പകരം ഈ റോളിലേക്കു റോയല്‍സ് കൊണ്ടു വന്നേക്കു യാന്‍സണിനെയായിരിക്കും.

MARCO JANSEN

മികച്ച ഭാവിയുള്ള യുവതാരങ്ങളിലൊരാളാണ് യാന്‍സണ്‍. ദ്രാവിഡാവട്ടെ എല്ലായ്‌പ്പോഴും പ്രതിഭാശാലികളായ യുവതാരങ്ങളെ പിന്തുണച്ചു പോരുന്ന കോച്ചുമാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഫേവറിറ്റുകളുടെ ലിസ്റ്റില്‍ യാന്‍സണുമുണ്ടാവും. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും മോശമല്ലാത്ത ഇന്നിങ്‌സുകള്‍ കളിക്കാന്‍ യുവ പേസര്‍ക്കു കഴിയും. അതുകൊണ്ടു തന്നെ അദ്ദേഹത്തെ കൊണ്ടുവന്നാല്‍ അതു റോയല്‍സ് ടീമിനു കൂടുതല്‍ ബാലന്‍സും നല്‍കും.

ഗ്ലെന്‍ ഫിലിപ്‌സ്

ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ഗ്ലെന്‍ ഫിലിപ്‌സാണ് ദ്രാവിഡ് നോട്ടമിടാന്‍ സാധ്യതയുള്ള മൂന്നാമത്തെ വിദേശ താരം. കഴിഞ്ഞ സീസണില്‍ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം റോവമന്‍ പവെല്‍ റോയല്‍സില്‍ പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കിയിരുന്നില്ല. പവെലിനെ ഒഴിവാക്കി ലേലത്തില്‍ ഫിലിപ്‌സിനെ റോയല്‍സ് നോട്ടമിട്ടേക്കും.

ബൗളിങ് കോച്ചായി മുന്‍ ന്യൂസിലാന്‍ഡ് ഇതിഹാസ പേസര്‍ ഷെയ്ന്‍ ബോണ്ടും റോയല്‍സിലുള്ളതിനാല്‍ അതും ഫിലിപ്‌സിനെ റാഞ്ചാന്‍ പ്രേരിപ്പിക്കും. ഓള്‍റൗണ്ടര്‍ മാത്രമല്ല ബാക്കപ്പ് വിക്കറ്റ് കീപ്പറായും ഉപയോഗിക്കാവുന്ന താരമാണ് അദ്ദേഹം.

Story first published: Saturday, August 10, 2024, 13:01 [IST]
Other articles published on Aug 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+