For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഈ സീസണോടെ ഇവരുടെ ചീട്ട് കീറും!! ഇനിയൊരു ഐപിഎല്ലില്‍ കാണില്ല? ആരൊക്കെ

ഐപിഎല്ലിന്റെ 18ാം സീസണ്‍ ആവേശകരമായ രണ്ടാംപാദത്തിലേക്കു കടന്നിരിക്കുകയാണ്. ടോപ്പ് ഫോര്‍ സ്ഥാനത്തിനു വേണ്ടി ടീമുകള്‍ക്കിടയില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ചില ടീമുകള്‍ പ്ലേഓഫിനു തൊട്ടരികെ വരെ എത്തി നില്‍ക്കുമ്പോള്‍ ചിലരാവട്ടെ പുറത്താവലിന്റെ വക്കിലുമാണ്. നിരവധി ശ്രദ്ധേയമായ പ്രകടനങ്ങളില്‍ വിവിധ ടീമുകളിലെ താരങ്ങളുടെ ഭാഗത്തു നിന്നും ഈ സീസണില്‍ ഇതിനകം കണ്ടു കഴിഞ്ഞു.

എന്നാല്‍ ചില വെറ്ററന്‍ കളിക്കാര്‍ ഇത്തവണ വന്‍ പരാജയവുമായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇനിയൊരു ഐപിഎല്‍ സീസണ്‍ ഇവര്‍ പ്രതീക്ഷിക്കുകയും ചെയ്യേണ്ടതില്ല. ഈ സീസണോടെ ഐപിഎല്‍ കരിയര്‍ അവസാനിക്കാന്‍ സാധ്യതയുള്ള വെറ്ററന്‍ കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

MAXWELL

ഗ്ലെന്‍ മാക്‌സ്വെല്‍

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഗ്ലെന്‍ മാക്‌സ്വെല്ലാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. നിലവില്‍ പഞ്ചാബ് കിങ്‌സിനായി ഐപിഎല്ലില്‍ കളിക്കുന്ന അദ്ദേഹം ഫോം കണ്ടെത്താനാതെ ശരിക്കും പതറുകയാണ്. ബാറ്റിങില്‍ അവരുടെ ടീമിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയായി മാക്‌സി മാറിക്കഴിഞ്ഞു.

നാട്ടുകാരന്‍ കൂടിയായ മുഖ്യ കോച്ച് റിക്കി പോണ്ടിങ് അദ്ദേഹത്തിനു വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അവ മുതലാക്കാന്‍ സാധിക്കുന്നില്ല. സീസണില്‍ ഏഴു മല്‍സരങ്ങില്‍ ആറിന്നിങ്‌സുകളിലാണ് മാക്‌സ്വല്‍ ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും എട്ട് എന്ന ദയനീയ ശരാശരിയില്‍ നേടാനായത് വെറും 48 റണ്‍സ് മാത്രം. ആകെ അഞ്ചു ഫോറും ഒരു സിക്‌സറും മാത്രമേ മാക്‌സിക്കു പായിക്കാനായിട്ടുള്ളൂ.

സീസണ്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ പഞ്ചാബ് ഒഴിവാക്കുമെന്നത് 100 ശതമനാവും ഉറപ്പാണ്. ഇനി അടുത്ത മിനി താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്താലും മാക്‌സിയെ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ സാധ്യതയുമില്ല.

ക്വിന്റണ്‍ ഡികോക്ക്

സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണറും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ക്വിന്റണ്‍ ഡികോക്കാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. നിലവിലെ ചാംപ്യന്‍മാരായ അദ്ദേഹം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയാണ് ഇത്തവണ കളിക്കുന്നത്. കഴിഞ്ഞ സീസണിനു ശേഷം കൈവിട്ട ഫില്‍ സാള്‍ട്ടിനു പകരമാണ് ലേലത്തില്‍ ഡികോക്കിനെ കെകെആര്‍ വാങ്ങിയത്.

പക്ഷെ സാര്‍ട്ടിന്റെ അഭാവം നികത്താന്‍ അദ്ദേഹത്തിനായില്ല. ബാറ്റിങിലെ തുടര്‍ച്ചയായ ഫ്‌ളോപ്പ് ഷോയെ തുടര്‍ന്നു കെകെആറിനു ഇപ്പോള്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഡികോക്കിനെ പുറത്താക്കേണ്ടി വന്നിരിക്കുകയാണ്. പകരം അഫ്ഗാനിസ്താന്‍ വിക്കറ്റ് കീപ്പര്‍ റഹ്മനുള്ള ഗുര്‍ബാസിനെ കളിപ്പിക്കാനും കെകെആര്‍ നിര്‍ബന്ധിതരായി.

DE KOCK

ബാറ്റിങിലെ പഴയ മൂര്‍ച്ച ഡികോക്കിനു ഇപ്പോള്‍ നഷ്ടമായിക്കഴിഞ്ഞു. ഈ സീസലണില്‍ കൈആറിനായി അദ്ദേഹം കളിച്ചത് ഏഴിന്നിങ്‌സുകളിലാണ്. ഇവയില്‍ നിന്നും 23.83 ശരാശരിയില്‍ 143 റണ്‍സ് മാത്രമേ ഡികോക്ക് നേടിയിട്ടുള്ളൂ.

ഒരു കളിയില്‍ പുറത്താവാതെ നേടിയ 97 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ച ആറിന്നിങ്‌സുകളിലും താരം ഫ്‌ളോപ്പായി തീര്‍ന്നു. സീസണ്‍ കഴിഞ്ഞാല്‍ ഡികോക്കിനെ കെകെആര്‍ കൈവിടാന്‍ തന്നെയാണ് സാധ്യത. പിന്നീടൊരിക്കലും അദ്ദേഹത്തെ ഐപിഎല്ലില്‍ കാണാനുമിടയില്ല.

ആര്‍ അശ്വിന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. കഴിഞ്ഞ ലേലത്തില്‍ അദ്ദേഹത്തെ തിരികെ വാങ്ങാനുള്ള സിഎസ്‌കെയുടെ നീക്കം വന്‍ അബദ്ധമായി മാറിയിരിക്കുകയാണ്. ബൗളിങിലോ, ബാറ്റിങിലോ കാര്യമായ ഇംപാക്ടൊനും സൃഷ്ടിക്കാന്‍ അശ്വിനായിട്ടില്ല.

ഏഴു മല്‍സരങ്ങളിലാണ് അദ്ദേഹം ഈ സീസണില്‍ ഇതിനകം കളിച്ചത്. ഇവയില്‍ 9.29 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് വെറും അഞ്ചു വിക്കറ്റുകള്‍ മാത്രം, എതിര്‍ ടീം ബാറ്റര്‍മാര്‍ക്കു യാതെരു വെല്ലുവിളിയും സൃഷ്ടിക്കാന്‍ അശ്വിനു സാധിക്കുന്നില്ല. ഈ സീസണ്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ സിഎസ്‌കെ ടീമില്‍ കാണാനിടയില്ല. വീണ്ടുമൊരു സീസണ്‍ കൂടി അശ്വിന്‍ കളിക്കാനുള്ള സാധ്യതയും കുറവാണ്.

Story first published: Monday, April 28, 2025, 7:58 [IST]
Other articles published on Apr 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+