Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ശ്രീയെ കരയിച്ച ഭാജി!! കോലി- ഗംഭീര്‍ 'അടി', ഈ വിവാദങ്ങള്‍ എങ്ങനെ മറക്കും?

ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗെന്നു വിശേഷിപ്പിക്കപ്പെടുന്ന ഐപിഎല്ലിന്റെ പുതിയൊരു സീസണിനു ആരവമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അടുത്ത ശനിയാഴ്ചയാണ് ഐപിഎല്ലിന്റെ 18ാം സീസണിന്റെ കൊടിയേറ്റം. 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പിനു പിന്നാലെയാണ് തൊട്ടടുത്ത വര്‍ഷം ഐപിഎല്ലെന്ന ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിനു ബിസിസിഐ തുടക്കമിടുന്നത്.

വളറെ പെട്ടെന്നു തന്നെ ബിസിസിഐയുടെ പൊന്‍മുട്ടയിടുന്ന താറാവായി ടൂര്‍ണമെന്റ് മാറുകയും ചെയ്തു. ഓരോ വര്‍ഷം കഴിയുന്തോറും ടൂര്‍ണമെന്റിന്റെ ഗ്ലാമറും ആരാധക പിന്തുണയുമെല്ലാം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.

നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളെ പോലും നിഷ്പ്രഭമാക്കുന്ന ലെവലിലേക്കു ഈ ടൂര്‍ണമെന്റ് ഉയര്‍ന്നിരിക്കുകയാണ്. അതേസമയം, ഐപിഎല്ലില്‍ വിവാദങ്ങള്‍ക്കും കുറവുകളൊന്നുമുണ്ടായിട്ടില്ല. മുന്‍ സീസണുകളെടുത്താല്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചില വിവാദങ്ങള്‍ ടൂര്‍ണമെന്റിലുണ്ടായിട്ടുള്ളതായി കാണാം. ഇവ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.

SREESANTH

ഒത്തുകളി വിവാദം

ഐപിഎല്ലിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കിയ സംഭവമായിരുന്നു 2013ലെ ഒത്തുകളി വിവാദം. രാജസ്ഥാന്‍ റോയല്‍സ് ടീമിലെ ചില കളിക്കാര്‍ വാതുവയ്പുകാരില്‍ നിന്നും പണം വാങ്ങി ഒത്തുകളിക്കാന്‍ കൂട്ടുനിന്നതായി അന്നു കണ്ടെത്തുകയായിരുന്നു.

മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തുള്‍പ്പെടെ മൂന്നു പേര്‍ ഈ വിവാദത്തില്‍ കുരുങ്ങി അറസ്റ്റിലാവുകയും ചെയ്തു. ഈ ഒത്തുകളിയില്‍ റോയല്‍സിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും ഉടമകള്‍ക്കും പങ്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നു ഇരുടീമുകളെയും ഐപിഎല്ലില്‍ നിന്നും രണ്ടു വര്‍ഷത്തേക്കു വിലക്കിയതും വലിയ കോളിളക്കമുണ്ടാക്കി.

ശ്രീ-ഭാജി ഏറ്റുമുട്ടല്‍

2008ലെ പ്രഥമ ഐപിഎല്‍ സീസണില ഏറ്റവും വലിയ വിവാദം പഞ്ചാബ് കിങ്‌സ് താരമായിരുന്ന എസ് ശ്രീശാന്തിനെ മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് തല്ലിയെന്നതായിരുന്നു. ഇരുടീമുകളും തമ്മിലുള്ള മല്‍സരത്തിനു പിന്നാലെയായിരുന്നു ആരാധകരെ ഞെട്ടിച്ച സംഭവം.

ദേശീയ ടീമില്‍ തന്റെ സഹതാരം കൂടിയായ ശ്രീയുടെ മുഖത്ത് ഭാജി അടിക്കുകയായിരുന്നു. സുഹൃത്ത് കൂടിയായിരുന്ന ഹര്‍ഭജന്റെ ഭാഗത്തു നിന്നുണ്ടായ അപ്രതീക്ഷിതമായ ഈ പെരുമാറ്റം ശ്രീയെ സ്തബ്ധനാക്കുകയും അദ്ദേഹം പൊട്ടിക്കരയുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്നു ഹര്‍ഭജനെ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും ബിസിസിഐ വിലക്കുകയും ചെയ്തിരുന്നു.

ഷാരൂഖിന്റെ വിലക്ക്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ടീമുടമകളിലൊരാളും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാനെ മുംബൈയിലെ പ്രശസ്തമായ വാംഖഡെ സ്റ്റേഡിയത്തില്‍ വിലയക്കിയത് ആരാധകര്‍ ഇപ്പോഴും മറന്നു കാണില്ല. 2012ലെ ഐപിഎല്ലിനിടെയായിരുന്നു സംഭവം.

മുംബൈ ഇന്ത്യന്‍സും കെകെആറും തമ്മിലുള്ള മല്‍സരം കാണാനെത്തിയ ഷാരൂഖ് ഇവിടെയുള്ള ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനുമായി വാക്കേറ്റത്തിലേര്‍പ്പെട്ടതാണ് സംഭവത്തിനു കാരണം. ഇതേ തുടര്‍ന്ന് ഈ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഷാരൂഖിനെ അഞ്ചു വര്‍ഷത്തേക്കു വിലക്കുകയും ചെയതു.

SRK

ജഡേജ കുരുക്കില്‍

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു ഐപിഎല്ലിന്റെ ഒരു സീസണ്‍ വിലക്കു കാരണം നഷ്ടമായിട്ടുണ്ട്. 2010ലെ സീസണാണ് അദ്ദേഹത്തിനു പുറത്തിരിക്കേണ്ടതായി വന്നത്. 2008ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് ജഡ്ഡു അരങ്ങേറിയത്. 2009ലും അദ്ദേഹം അവര്‍ക്കൊപ്പമുണ്ടായിരുന്നു.

2010ലും റോയല്‍സുമായി കരാറിലുള്ളപ്പോള്‍ മറ്റൊരു ഫ്രാഞ്ചൈസിയുമായി കരാറിലേര്‍പ്പെടാന്‍ ജഡേജ ശ്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് താരത്തെ റോയല്‍സ് ഒഴിവാക്കുകയും പിന്നാലെ ബിസിസിഐ ഒരു സീസണിലേക്കു വിലക്കുകയുമായിരുന്നു. 2011ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയിലൂടെയാണ് അദ്ദേഹം തിരിച്ചെത്തിയത്.

ഗംഭീര്‍- കോലി പോര്

2013ലെ ഐപിഎല്ലില്‍ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ കളിക്കളത്തില്‍ വച്ചുണ്ടായ ഏറ്റുമുട്ടല്‍ വലിയ വിവാദമായിരുന്നു. അന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു ഗംഭീര്‍. കോലിയാവട്ടെ ആര്‍സിബി ടീമിന്റെ ഭാഗവുമായിരുന്നു.

കോലി പുറത്തായി മടങ്ങവെയാണ് ഗംഭീറുമായി പൊരിഞ്ഞ വാഗ്വാദമുണ്ടായത്. തുടര്‍ന്നു താരങ്ങളും അംപയര്‍മാരും ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. അതിനു ശേഷം 2023ല്‍ രണ്ടു പേരും വീണ്ടും ഏറ്റുമുട്ടി. അന്നു എല്‍എസ്ജി ടീമിന്റെ ഉപദേശകനായിരുന്നു ഗംഭീര്‍. പിന്നീട് ദേശീയ ടീമിന്റെ കോച്ചായി ഗംഭീര്‍ എത്തിയതോടെ ഇരുവര്‍ക്കുമിടയിലുള്ള എല്ലാ പിണക്കങ്ങളും മാറുകയും ചെയ്തു.

Story first published: Thursday, March 13, 2025, 11:48 [IST]
Other articles published on Mar 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+