For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: രാജസ്ഥാനെ വീണ്ടും വിലക്കുമോ? ഈ താരങ്ങളെ സംശയിക്കണം! അന്വേഷണത്തിന് സാധ്യത

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഇത്തവണ പ്ലേ ഓഫിനായി കടുത്ത പോരാട്ടം നടക്കുമ്പോഴും ചില സൂപ്പര്‍ ടീമുകളുടെ പിന്നോട്ട് പോക്ക് ആരാധകരെ നിരാശരാക്കുകയാണ്. അതിലൊരു ടീം രാജസ്ഥാന്‍ റോയല്‍സാണ്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് വലിയ ആരാധക പിന്തുണയുണ്ട്. എന്നാല്‍ ഇവരോട് നീതികാട്ടാന്‍ സഞ്ജുവിന്റെ രാജസ്ഥാന് സാധിക്കുന്നില്ലെന്ന് തന്നെ പറയാം. രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്തേക്കെത്തിയതോടെ രാജസ്ഥാന്റെ പ്രതീക്ഷകള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ എല്ലാവരും പ്രതീക്ഷിച്ചതിന് വിപരീതമായാണ് ടീം തകര്‍ന്നത്. ഇത്തവണ കളിച്ച ഒമ്പത് മത്സരത്തില്‍ ഏഴ് മത്സരത്തിലും രാജസ്ഥാന്‍ തോല്‍ക്കുകയായിരുന്നു. ഇതോടെ ടീമിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. രാജസ്ഥാന്‍ സൂപ്പര്‍ താരങ്ങളെ ലേലത്തില്‍ കൈവിട്ടതോടെ വലിയ തിരിച്ചടികളാണ് ടീമിന് നേരിടേണ്ടി വന്നിരിക്കുന്നത്. ദ്രാവിഡിന്റെ മണ്ടന്‍ പദ്ധതികളും സഞ്ജു സാംസണിന്റെ പരിക്കുമെല്ലാം രാജസ്ഥാനെ കാര്യമായിത്തന്നെ ബാധിച്ചിരിക്കുകയാണ്.

ജയിക്കേണ്ട പല മത്സരങ്ങളുമാണ് രാജസ്ഥാന്‍ തോറ്റിരിക്കുന്നത്. ഇത് ടീമിനെതിരേ ഒത്തുകളി ആരോപണം ഉയരാന്‍ കാരണമായിട്ടുണ്ട്. രാജസ്ഥാന്റെ പല താരങ്ങളും സംശയത്തിന്റെ നിഴലിലാണെന്ന് പറയാം. ടീമിനെതിരേ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. രാജസ്ഥാനെതിരേ അന്വേഷണം വന്നാല്‍ ആരൊക്കെയാവും പ്രതിക്കൂട്ടിലാവുമോ? സംശയം ഉയരുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ദ്രുവ് ജുറേല്‍

ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് കാട്ടിയ ഏറ്റവും വലിയ മണ്ടത്തരമാണ് ദ്രുവ് ജുറേലിനെ നിലനിര്‍ത്തിയത്. ജോസ് ബട്‌ലറെ കൈവിട്ട രാജസ്ഥാന്‍ 14 കോടിക്കാണ് യുവ വിക്കറ്റ് കീപ്പറായ ദ്രുവ് ജുറേലിനെ നിലനിര്‍ത്തിയത്. ബട്‌ലര്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം മിന്നും ഫോമില്‍ കളിക്കുമ്പോള്‍ ജുറേല്‍ രാജസ്ഥാന്റെ അന്തകനായി മാറുകയാണ്. തുടര്‍ തോല്‍വികളിലേക്ക് രാജസ്ഥാന്‍ പോകാന്‍ കാരണം ജുറേലിന്റെ മോശം പ്രകടനമാണെന്ന് പറയാം. ജുറേല്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ളവനാണെങ്കിലും പല മത്സരങ്ങളിലും ഇത് കാണുന്നില്ല.

ഈ സാഹചര്യത്തില്‍ ജുറേല്‍ സംശയത്തിന്റെ നിഴലിലാണ്. അന്വേഷണം പ്രഖ്യാപിച്ചാല്‍ ജുറേലിന്റെ പ്രകടനങ്ങള്‍ക്കെതിരേ ആരോപണം ഉയര്‍ന്നേക്കാം. ആരാധകര്‍ ജുറേലിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഈ സീസണിന് ശേഷം ജുറേലിനെ ഒഴിവാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ജുറേല്‍ സംശയത്തിന്റെ നിഴലിലുള്ള താരമാണെന്ന് പറയാം.

ഷിംറോന്‍ ഹെറ്റ്‌മെയര്‍

രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്തനായ താരമാണ് ഷിംറോന്‍ ഹെറ്റ്‌മെയര്‍. അതിവേഗം റണ്‍സുയര്‍ത്തുന്ന ഫിനിഷറെന്ന് വിലയിരുത്തപ്പെടുന്ന ഹെറ്റ്‌മെയറെ 11 കോടിക്കാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന് മാത്രമല്ല അനായാസം ജയിക്കേണ്ട കളി പോലും ഹെറ്റ്‌മെയര്‍ തോല്‍പ്പിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഈ സാഹചര്യത്തില്‍ വലിയ വിമര്‍ശനങ്ങളും ആരോപണങ്ങളും ഹെറ്റ്‌മെയറിനെതിരേ ഉയരുന്നുണ്ട്.

rajasthan royals ipl 2025

അന്വേഷണം വന്നാല്‍ ഹെറ്റ്‌മെയറുടെ ഇന്നിങ്‌സുകളും സംശയത്തിന്റെ നിഴലിലാവുമെന്നുറപ്പാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ഹെറ്റ്‌മെയറെങ്കിലും ഈ സീസണില്‍ ഈ മികവ് കാണാന്‍ സാധിക്കുന്നില്ല. ഇത് സംശയമുണ്ടാക്കുന്നതാണ്. അതുകൊണ്ടുതന്നെ ഹെറ്റ്‌മെയറും ആരോപണം നേരിടുകയാണെന്ന് പറയാം.

രാജസ്ഥാന്‍ ടീം മാനേജ്‌മെന്റ്

രാജസ്ഥാന്‍ ടീം മാനേജ്‌മെന്റും സംശയത്തിന്റെ നിഴലിലാണെന്ന് പറയാം. നേരത്തെ ടീമിന്റെ ഉടമയെയടക്കം വാതുവെപ്പിന് കൂട്ടുനിന്ന അവസ്ഥയിലാണ് രാജസ്ഥാനെ വിലക്കിയത്. ഇപ്പോള്‍ രാജസ്ഥാന്‍ മാനേജ്‌മെന്റ് ഇത്തരമൊരു നെറികേടിന് കൂട്ടുനില്‍ക്കുന്നവരല്ല. എന്നാല്‍ ടീമിനെതിരേ അന്വേഷണം വന്നാല്‍ ടീം മാനേജ്‌മെന്റ് കുരുക്കിലാവുമെന്ന കാര്യം ഉറപ്പാണ്. ഇനിയൊരു വിലക്ക് നേരിട്ടാല്‍ രാജസ്ഥാന് തിരിച്ചുവരവ് പ്രയാസമാവും. അതുകൊണ്ടുതന്നെ ഇത്തരമൊരു അന്വേഷണത്തെ രാജസ്ഥാന്‍ ടീം മാനേജ്‌മെന്റ് ഭയക്കുന്നുണ്ടെന്നുറപ്പാണ്.

സഞ്ജുവും ദ്രാവിഡും പ്രതിക്കൂട്ടിലേക്ക്

ഒത്തുകളിയില്‍ അന്വേഷണം വരികയും ആരെങ്കിലും പിടിക്കപ്പെടുകയും ചെയ്താല്‍ സഞ്ജു സാംസണേയും രാഹുല്‍ ദ്രാവിഡിനേയും അത് ബാധിക്കുമെന്നുറപ്പാണ്. സഞ്ജു ടീമിന്റെ നായകനാണ്. ദ്രാവിഡ് പരിശീലകനും. അതുകൊണ്ടുതന്നെ തെറ്റ് സംഭവിച്ചില്ലെങ്കിലും ഇരുവരും പഴി കേള്‍ക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ രാജസ്ഥാനെതിരേ അന്വേഷണം വന്നാല്‍ ടീമിനെയത് കാര്യമായി ബാധിക്കുമെന്നുറപ്പാണ്.

Story first published: Friday, April 25, 2025, 11:08 [IST]
Other articles published on Apr 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+