For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: വിഘ്‌നേഷിനെ കൈവിടുമോ മുംബൈ? മലയാളികളില്‍ ആര്‍ക്കെല്ലാം 2026ല്‍ സീറ്റുറപ്പ്, ഇതാ ഉത്തരം!!

ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. 10 ടീമുകളില്‍ എട്ടും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. ഇനി ശേഷിക്കന്നത് വെറും ഏഴെണ്ണം മാത്രം. ഇതില്‍ നിന്നും നാലു ടീമുകളെയാവും നമുക്കു ഇത്തവണ പ്ലേഓഫില്‍ കാണാനാവുക. ആരെക്കെയാവും ഇവരെന്നു അധികം വൈകാതെ തന്നെ ഉത്തരവും ലഭിക്കും.

അതേസമയം, മലയാളി താരങ്ങളെ സംബന്ധിച്ച് ഈ സീസണിലെ ഐപിഎല്‍ അത്ര മികച്ചതായിരുന്നില്ലെന്നു പറയേണ്ടി വരും. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണുള്‍പ്പെടെ കേരളാ മണ്ണില്‍ നിന്നും വെറും നാലു പേര്‍ മാത്രമാണ് ഈ സീസണില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായത്. ഇവരില്‍ ചിലരെ മാത്രമേ അടുത്ത സീസണിലും ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്താനിടയുള്ളൂ. അതു ആരൊക്കെയാണന്നു നോക്കാം.

SANJU SAMSON

മലയാളികള്‍ ആരെല്ലാം?

ലോകമെമ്പാടുമുള്ള മലയാളികളെ സംബന്ധിച്ച് ഐപിഎല്ലിലെ ഐക്കണ്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്നയാള്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെയാണ്. 2013 മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടുള്ള അദ്ദേഹം 2021 മുതല്‍ ടീമിനെ നയിക്കുകയും ചെയ്യുകയാണ്. റോയല്‍സിനെ കൂടാതെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ ടീമുകളുടെയും ഭാഗമാവാന്‍ സഞ്ജുവിനായിട്ടുണ്ട്.

അദ്ദേഹത്തെക്കൂടാതെ ഈ സീസണിലെ മറ്റു മലയാളി സാന്നിധ്യങ്ങള്‍ പരിചയ സമ്പന്നനായ സ്റ്റാര്‍ ബാറ്റര്‍ സച്ചിന്‍ ബേബി, വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ വിഷ്ണു വിനോദ്, കന്നി സീസണ്‍ കളിക്കാനെത്തിയ ചൈനാമാന്‍ സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂര്‍ എന്നിവരാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കൂടാരത്തിലാണ് സച്ചിനെങ്കില്‍ വിഷ്ണു പഞ്ചാബ് കിങ്‌സിന്റെ ഭാഗമാണ്. എന്നാല്‍ അഞ്ചു തവണ ചാംപ്യന്മാരായ മുബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു വിഘ്‌നേഷ്. ഈ മൂന്നു പേരില്‍ വിഘ്‌നേഷിനും സച്ചിനും മാത്രമേ കളിക്കാന്‍ ഭാഗ്യമുണ്ടായുള്ളൂ. അവസരം കാത്ത് ഇപ്പോഴും പഞ്ചാബിന്റെ ഡ്രസിങ് റൂമിലിരിക്കുകയാണ് വിഷ്ണു.

ആര്‍ക്കെല്ലാം സീറ്റുറപ്പ്?

നാലു മലയാളി താരങ്ങളില്‍ അടുത്ത ഐപിഎല്‍ സീസണിലും ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധ്യതയുള്ളവര്‍ രണ്ടു പേര്‍ മാത്രമാണ്. ഒരാള്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണാണെങ്കില്‍ മറ്റൊരാള്‍ മുംബൈ ഇന്ത്യന്‍സിന്റെ വിഘ്‌നേഷ് പുത്തൂരുമാണ്. സച്ചിന്‍ ബേബിയെയും വിഷ്ണു വിനോദിനെയും അടുത്ത സീസണിലും നിലനിര്‍ത്താന്‍ സാധ്യത തീരെ കുറവാണ്.

റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡുമായുള്ള അഭിപ്രായ ഭിന്നത കാരണം സീസണിനു ശേഷം സഞ്ജു റോയല്‍സ് വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാണെങ്കിലും അതു സംഭവിക്കുമോയെന്നു കാത്തിരുന്നു കാണേണ്ടതുണ്ട്. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടങ്കില്‍ അതു പരിഹരിച്ച് അടുത്ത സീസണില്‍ കൂടുതല്‍ ശക്തമായ തിരിച്ചുവരവ് തന്നെയായിരിക്കും റോയല്‍സ് ലക്ഷ്യമിടുക.

VIGNESH PUTHUR

റോയല്‍സിനെ സംബന്ധിച്ച് അവരുടെ ഐക്കണ്‍ താരം തന്നെയാണ് സഞ്ജു. ഇത്രയുമധികം ആരാധകര്‍ അവര്‍ക്കുണ്ടാവാനുള്ള പ്രധാന കാരണവും അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെയാണ്. സഞ്ജുവിനെ കൈവിട്ടാല്‍ അതു റോയല്‍സിന്റെ ആരാധകപിന്തുണയില്‍ വലിയ ഇടിവുണ്ടാവാന്‍ കാരണമാവുകയും ചെയ്യും. അതുകൊണ്ടു തന്നെ അത്തരമൊരു സാഹചര്യത്തിലേക്കു പോവാന്‍ റോയല്‍സിനു താല്‍പ്പര്യം കാണില്ല. ഏതു വിധേനയും സഞ്ജുവിവെ ടീമില്‍ നിലനിര്‍ത്താന്‍ തന്നെയായിരിക്കും അവരുടെ ശ്രമം.

അതേസമയം, അരങ്ങേറ്റ ഐപിഎല്‍ സീസണില്‍ തന്നെ വരവറിയിച്ച താരമാണ് വിഘ്‌നേഷ്. അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കന്നി മല്‍സരത്തില്‍ മൂന്നു വിക്കറ്റുകളുമായി അദ്ദേഹം താരപദവിയിലേക്കുയര്‍ന്നിരുന്നു. പരിക്കേറ്റ് പുറത്താവുന്നതിനു മുമ്പ് സീസണില്‍ അഞ്ചു മല്‍സരങ്ങളിലാണ് വിഘ്‌നേഷ് പന്തെറിഞ്ഞത്. ഇവയില്‍ 9.8 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളെടുക്കുകയും ചെയ്തു.

തീര്‍ച്ചയായും വലിയ ഭാവിയുള്ള താരമാണ് വിഘ്‌നേഷെന്നു മുംബൈയ്ക്കു ബോധ്യമായിട്ടുണ്ട്. ഇത്തരം താരങ്ങളെ അവര്‍ ഒരിക്കലും കൈവിടാറില്ല. കൂടുതല്‍ അവസരങ്ങളിലൂടെ വിഘ്‌നേഷിനെ തങ്ങളുടെ സ്പിന്‍ ബൗളിങിലെ തുറുപ്പുചീട്ടാക്കി മുംബൈ മാറ്റിയെടുക്കുമെന്നതും ഉറപ്പാണ്.

Story first published: Thursday, May 8, 2025, 11:39 [IST]
Other articles published on May 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+