അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ഒമ്പതാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റാണ് മുംബൈ ഇന്ത്യന്‍സിന്റെ വരവ്. അതേ സമയം പഞ്ചാബ് കിങ്‌സിനോട് ഗുജറാത്തും ആദ്യ മത്സരം തോറ്റിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം മത്സരം ഇരു കൂട്ടര്‍ക്കും വളരെ പ്രധാനപ്പെട്ടതായിരുന്നു. വിജയം തേടി അഹമ്മദാബാദിലിറങ്ങിയ മുംബൈ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തി.
നായകസ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യ തിരിച്ചുവന്നപ്പോള്‍ മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ടീമിലെ സ്ഥാനം നഷ്ടമായിരിക്കുകയാണ്. മുജീബുര്‍ റഹ്‌മാനും സത്യനാരായണ രാജുവും മുംബൈയുടെ പ്ലേയിങ് 11ലേക്കെത്തി. ഇപ്പോഴിതാ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയ വിഘ്‌നേഷ് പുത്തൂരിനെ മുംബൈ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്. ഹാര്‍ദിക് പാണ്ഡ്യക്കെതിരേയാണ് മലയാളി ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്.
ഹാര്‍ദിക്കിന് മലയാളികളോട് ദേഷ്യമോ?
സൂര്യകുമാര്‍ യാദവായിരുന്നു ആദ്യ മത്സരത്തില്‍ മുംബൈയുടെ നായകന്‍. ഈ മത്സരത്തില്‍ വിഘ്‌നേഷ് മൂന്ന് വിക്കറ്റുമായി തിളങ്ങിയിരുന്നു. സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക് വാദിനെ ഉള്‍പ്പെടെ മൂന്ന് നിര്‍ണ്ണായക വിക്കറ്റാണ് താരം നേടിയത്. മുംബൈ തോറ്റെങ്കിലും വിഘ്‌നേഷിന്റെ പ്രകടനം എല്ലാവരുടേയും ശ്രദ്ധ നേടിയിരുന്നു. സിഎസ്‌കെ ഇതിഹാസം എംഎസ് ധോണിയടക്കം വിഘ്‌നേഷിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
മത്സരശേഷം മുംബൈ ടീം ഉമടയായ നിത അംബാനിയടക്കം വിഘ്‌നേഷിന്റെ പ്രകടനത്തെ പ്രശംസിച്ചതാണ്. മികച്ച ബൗളിങ് പ്രകടനത്തിന് ഡ്രസിങ് റൂമില്‍വെച്ച് താരത്തെ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇംപാക്ട് പ്ലെയറായിപ്പോലും വിഘ്‌നേഷിനെ പരിഗണിച്ചില്ല. ഇടം കൈയന്‍ ചൈനാമാന്‍ ബൗളറാണ് വിഘ്‌നേഷ്. അധികമാര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്ത ബൗളിങ് ശൈലിയാണിത്.

ബാറ്റ്‌സ്മാന് ഇടം കൈയന്‍ ചൈനാമാനെ നേരിടുക പ്രയാസമാവുമെന്നുറപ്പ്. എന്നാല്‍ വിഘ്‌നേഷിനെ തഴഞ്ഞ് പകരം മുജീബുര്‍ റഹ്‌മാനെയാണ് ഹാര്‍ദിക് പാണ്ഡ്യ ടീമിലേക്കെത്തിച്ചത്. ഹാര്‍ദിക്കിന് മലയാളി താരങ്ങളെ ഇഷ്ടമല്ലെന്നും നേരത്തെ സഞ്ജു സാംസണെ സ്ലെഡ്ജ് ചെയ്തിട്ടുള്ളത് മറന്നിട്ടില്ലെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്. എന്തായാലും വിഘ്‌നേഷിനെ എന്തുകൊണ്ടാണ് മുംബൈ തഴഞ്ഞതെന്ന് വ്യക്തമല്ല. ഇതിന് പിന്നില്‍ നായകന്‍ ഹാര്‍ദിക്കിന്റെ ഇടപെടലുണ്ടെന്ന് വ്യക്തം.
യുവതാരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്നു
ഹാര്‍ദിക് പാണ്ഡ്യയുടെ നീക്കം വിഘ്‌നേഷിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെയ്‌ക്കെതിരേ മൂന്ന് വിക്കറ്റ് നേടിയ വിഘ്‌നേഷ് ഗുജറാത്തിനെതിരേ അവസരം പ്രതീക്ഷിക്കുമെന്നുറപ്പാണ്. എന്നാല്‍ തഴയപ്പെട്ടുവെന്നത് യുവതാരത്തിന് വലിയ നിരാശയുണ്ടാക്കും. മുജീബുര്‍ റഹ്‌മാന്‍ മികച്ച റെക്കോഡുള്ള താരമല്ല. പകരക്കാരനായി മുംബൈയിലേക്കെത്തിയ മുജീബിനെക്കാള്‍ നല്ലത് വിഘ്‌നേഷായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
അഹമ്മദാബാദിലെ പിച്ച് സ്പിന്‍ സൗഹൃദമായതല്ല. അതുകൊണ്ടുതന്നെ മറ്റ് സ്പിന്നര്‍മാരെക്കാള്‍ ചൈനാമാന്‍ സ്പിന്നര്‍ക്ക് ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിച്ചേക്കും. ഇത് മനസിലാക്കി വിഘ്‌നേഷിനെ കളിപ്പിക്കണമായിരുന്നു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ വിഘ്‌നേഷിനെ ഒതുക്കുകയാണെന്നാണ് മലയാളി ആരാധകര്‍ പറയുന്നത്. എന്തായാലും ഹാര്‍ദിക്കിന്റെ തീരുമാനം പാളിയോയെന്നത് കാത്തിരുന്ന് തന്നെ കാണാം.
പ്ലേയിങ് 11
ഗുജറാത്ത് ടൈറ്റന്‍സ്- ശുബ്മാന്‍ ഗില്‍ (c), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, കഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, റിയാന്‍ റിക്കില്‍ട്ടന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, നമാന്‍ ദിര്‍, ഹാര്‍ദിക് പാണ്ഡ്യ (c), മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹാര്‍, ട്രന്റ് ബോള്‍ട്ട്, മുജീബുര്‍ റഹ്‌മാന്‍, സത്യനാരായണ രാജു