For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുപ്പട ശക്തമോ? രാജസ്ഥാനെ ഇപ്പോഴും അലട്ടി ചില പ്രശ്‌നങ്ങള്‍; പരിഹാരം കടുപ്പം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇത്തവണ 10 ടീമുകളും തങ്ങളുടെ കഴിഞ്ഞ സീസണുകളെ ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ ടീമുകളില്‍ നടത്തിയിട്ടുണ്ട്. ഇത്തവണ റെക്കോഡ് പ്രതിഫലങ്ങള്‍ പിറന്ന ലേലമാണ് കടന്ന് പോയത്. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും വലിയ മാറ്റങ്ങളാണ് ഇത്തവണത്തെ ലേലത്തില്‍ നടത്തിയിട്ടുള്ളത്.

പല സൂപ്പര്‍ താരങ്ങളേയും രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ടീമിലേക്കെത്തിച്ചിട്ടുണ്ട്. മെഗാ ലേലത്തിന് മുമ്പ് തന്നെ ആറ് താരങ്ങളെ നിലനിര്‍ത്തിയ രാജസ്ഥാന്‍ തന്ത്രപരമായ നീക്കങ്ങളാണ് മെഗാ ലേലത്തില്‍ നടത്തിയത്. ആരാധകരെ ഒരു പരിധിവരെ തൃപ്തിപ്പെടുത്താന്‍ രാജസ്ഥാന് സാധിച്ചിട്ടുണ്ടെന്ന് പറയാം. എന്നാല്‍ രാജസ്ഥാന്റെ ടീം കരുത്ത് കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ചതാണെന്ന് പറയാനാവില്ല. ചില പ്രശ്‌നങ്ങള്‍ രാജസ്ഥാനെ ബാധിച്ചിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവം

മികച്ച പേസ് ഓള്‍റൗണ്ടറില്ലെന്നത് രാജസ്ഥാന്‍ റോയല്‍സിനെ വേട്ടയാടുന്ന പ്രശ്‌നമാണ്. കഴിഞ്ഞ സീസണുകളിലെല്ലാം രാജസ്ഥാനെ പിന്നോട്ടടിച്ചത് ഈ പ്രശ്‌നമായിരുന്നു. മികച്ച പേസ് ഓള്‍റൗണ്ടറില്ലാത്തതിന്റെ ക്ഷീണം കഴിഞ്ഞ സീസണുകളിലെല്ലാം രാജസ്ഥാനെ കാര്യമായി ബാധിച്ചതാണ്. ഇത്തവണത്തെ ലേലത്തിലെങ്കിലും ഈ പ്രശ്‌നത്തിന് രാജസ്ഥാന്‍ പരിഹാരം കാണുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇത്തവണയും ഇത്തരമൊരു താരത്തെ കൊണ്ടുവരാന്‍ രാജസ്ഥാന് സാധിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ ഈയൊരു വിടവ് രാജസ്ഥാനെ പിന്നോട്ടടിക്കുമെന്ന കാര്യം ഉറപ്പാണ്. ഇതിന് പരിഹാരം കാണുകയെന്നത് രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രയാസമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിര്‍ണ്ണായക വിക്കറ്റുകള്‍ നേടാനും കഴിവുള്ള ഒരു താരത്തിന്റെ അഭാവം രാജസ്ഥാനെ കാര്യമായി ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ദ്രാവിഡിനും സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

rahul dravid

മികച്ച ബാക്കപ്പ് ബാറ്റ്‌സ്മാന്‍മാരുടെ അഭാവം

രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് നിരയില്‍ സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ദ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, നിതീഷ് റാണ എന്നിവരാണ് പ്രധാനികള്‍. ഇവരെല്ലാം പ്ലേയിങ് 11ലേക്കെത്താന്‍ കഴിവുള്ളവരുമാണ്. എന്നാല്‍ ഇവര്‍ക്ക് ബാക്കപ്പ് ആകാന്‍ സാധിക്കുന്ന മികച്ച താരങ്ങളുടെ അഭാവം രാജസ്ഥാന്‍ നിരയിലുണ്ട്. നിലവിലെ രാജസ്ഥാന്‍ നിരയിലെ ഒന്നോ രണ്ടോ താരങ്ങള്‍ക്ക് പരിക്കേറ്റാല്‍ ടീമിന്റെ താളം തെറ്റാന്‍ സാധ്യത കൂടുതലാണ്.

യുദ്ധ്‌വീര്‍ സിങ്, വൈഭവ് സൂര്യവന്‍ഷി, ശുഭം ദുബെ, ക്രുണാല്‍ റാത്തോര്‍ എന്നിവരെയൊന്നും വിശ്വസ്തരായ താരങ്ങളെന്ന് വിളിക്കാനാവില്ല. ഈ സാഹചര്യത്തില്‍ മികച്ച ബാക്കപ്പ് ബാറ്റ്‌സ്മാന്‍മാരുടെ അഭാവം രാജസ്ഥാനെ വേട്ടയാടുന്നുണ്ട്. ഇനി താരങ്ങളെ എത്തിക്കുകയെന്നത് രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യമാണ്. ഈ സാഹചര്യത്തില്‍ രാജസ്ഥാന്റെ ദൗര്‍ബല്യമായി ഈ പ്രശ്‌നം തുടരുമെന്ന കാര്യം ഉറപ്പാണ്.

വാലറ്റത്തിന്റെ ബാറ്റിങ് മോശം

വാലറ്റം നേടുന്ന ഓരോ റണ്‍സും വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും മാച്ച് വിന്നര്‍മാരാവാന്‍ വാലറ്റത്തിന് സാധിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ രാജസ്ഥാന്റെ വാലറ്റത്തിന്റെ ബാറ്റിങ് കരുത്ത് മോശമാണ്. അശ്വിന്റെ അഭാവം നികത്താന്‍ വനിന്‍ദു ഹസരങ്കക്ക് സാധിക്കുമെന്ന് കരുതാനാവില്ല. ജോഫ്രാ ആര്‍ച്ചറില്‍ നിന്നും മഹേഷ് തീക്ഷണയില്‍ നിന്നും കാര്യമായൊന്നും പ്രതീക്ഷിക്കാനാവില്ല.

തുഷാര്‍ ദെശപാണ്ഡെ ഭേദപ്പെട്ട പ്രകടനം നടത്തിയേക്കും. എന്തായാലും രാജസ്ഥാന്റെ വാലറ്റത്തിന്റെ ബാറ്റിങ് കരുത്ത് നിരാശപ്പെടുത്തുന്നതാണ്. ഇത് ടീമിനെ പിന്നോട്ടടിക്കാന്‍ സാധ്യതയുണ്ട്. അത്ഭുത പ്രകടനം നടത്താന്‍ രാജസ്ഥാന്‍ ബാറ്റിങ് നിരക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Sunday, December 1, 2024, 9:54 [IST]
Other articles published on Dec 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+