For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റിഷഭ് ഷോ വിഫലം!! ജിതേഷ് വെടിക്കെട്ടില്‍ ആര്‍സിബി; ക്വാളിഫയര്‍ 1 ടിക്കറ്റ്

ലഖ്‌നൗ: ഐപിഎല്ലിലെ അവസാന ലീഗ് മല്‍സരത്തില്‍ അസാധ്യമെന്നു കരുതപ്പെട്ട ടോട്ടല്‍ ഗംഭീരമായി ചേസ് ചെയ്തു ജയിച്ച് ഞെട്ടിച്ചിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. അവിശ്വസനീയ ജയത്തോടെ ക്വാളിഫയര്‍ വണ്ണിലേക്കു യോഗ്യത നേടിയ ആര്‍സിബി എതിരാളികള്‍ക്കു ശക്തമായ മുന്നറിയിപ്പ് കൂടിയാണ് നല്‍കിയിരിക്കുന്നത്. 228 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ആര്‍സിബിക്കു റിഷഭ് പന്തും സംഘവും നല്‍കിയത്.

ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ജിതേഷ് ശര്‍മയും (85*) തകര്‍പ്പന്‍ ഫിഫ്റ്റിയോടെ വിരാട് കോലിയും (54) മിന്നിച്ചപ്പോള്‍ ആര്‍സിബി 18.4 ഓവറില്‍ വെറും നാലു വിക്കറ്റിനു ത്രസിപ്പിക്കുന്ന വിജയം കുറിക്കുകയായിരുന്നു. 33 ബോളില്‍ എട്ടു ഫോറും ആറും കൂറ്റന്‍ സിക്‌സറും ജിതേഷിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കോലി 30 ബോളില്‍ 10 ഫോറുകളടിച്ചു. മായങ്ക് അഗര്‍വാളാണ് (23 ബോളില്‍ 41*) മറ്റൊരു പ്രധാന സ്‌കോറര്‍.

ഓപ്പണിങ് വിക്കറ്റില്‍ കോലി- സാള്‍ട്ട് ജോടി 34 ബോളില്‍ 64 റണ്‍സ് നേടിയിരുന്നു. സാള്‍ട്ട്, രജത് പാട്ടിധാര്‍ (14), ലിയാം ലിവിങ്സ്റ്റണ്‍ (0) എന്നിവരെ 29 റണ്‍സിനിടെ നഷ്ടമയാപ്പോള്‍ ആര്‍സിബി മൂന്നിന് 90. 33 റണ്‍സെടുക്കുമ്പോഴേക്കും കോലിയും വീണതോടെ ആര്‍സിബി നാലിന് 123 റണ്‍സെന്ന നിലയില്‍ ചെറുതായൊന്നു ഞെട്ടി.

എന്നാല്‍ അപരാജിതമായ അഞ്ചാം വിക്കറ്റില്‍ ജിതേഷ- മായങ്ക് സഖ്യം നേടിയ 107 റണ്‍സ് ടീമിന്റെ ജയത്തിനു അടിത്തറയിട്ടു. വ്യാഴാഴ്ചയാണ് പഞ്ചാബും ആര്‍സിബിയും തമ്മിലുള്ള ക്വാളിഫയര്‍ വണ്‍ പോര്. വെള്ളിയാഴ്ച എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും കൊമ്പുകോര്‍ക്കും.

JITESH SHARMA

റിഷഭ് ഈസ് ബാക്ക്

ടി20 കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്നു തന്നെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തവര്‍ക്ക് ബാറ്റ് കൊണ്ട് റിഷഭ് പന്ത് ഗംഭീര മറുപടിയാണ് ഈ മല്‍സരത്തില്‍ നല്‍കിയത്. അദ്ദേഹത്തിന്റെ കിടിലന്‍ സെഞ്ച്വറിയുടെ മികവിലാണ് എല്‍എസ്ജി മൂന്നു വിക്കറ്റിനു 227 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

ആദ്യ ബോള്‍ മുതല്‍ നല്ല ഒഴുക്കോടെ ബാറ്റ് വീശിയ അദ്ദേഹം ആര്‍സിബി ബൗളര്‍മാര്‍ക്കു ഒരു പഴുതും നല്‍കിയില്ല. വെറും 61 ബോളില്‍ റിഷഭ് പുറത്താവാതെ വാരിക്കൂട്ടിയത് 118 റണ്‍സാണ്. 11 ഫോറുകളും എട്ടും സിക്‌സറുകളും ഇതിലുള്‍പ്പെടും. 54 ബോളുകളില്‍ നിന്നായിരുന്നു റിഷഭിന്റെ സെഞ്ച്വറി നേട്ടം.

ഭുവനേശ്വര്‍ കുമാറിന്റെ 18ാം ഓവറിലെ അഞ്ചാമത്തെ ബോള്‍ കവര്‍ ഏരിയയിലൂടെ പായിച്ചാണ് അദ്ദേഹം സീസണിലെ കന്നെ സെഞ്ച്വറി കണ്ടെത്തിയത്. ഇതോടെ എല്‍എസ്ജിക്കു വേണ്ടി സെഞ്ച്വറിയടിച്ച എലൈറ്റ് താരങ്ങളുടെ ലിസ്റ്റില്‍ റിഷഭും ഇടം പിടിച്ചു. ഈ നേട്ടത്തിലെത്തിയ അഞ്ചാമത്തെ എല്‍എസ്ജി താരമാണ് അദ്ദേഹം.

67 റണ്‍സെടുത്ത ഓപ്പണര്‍ മിച്ചെല്‍ മാര്‍ഷാണ് എല്‍എസ്ജിയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. അരങ്ങേറ്റ മല്‍സരം കളിച്ച മാത്യു ബ്രീസ്‌കെ 14 റണ്‍സിനു മടങ്ങിയപ്പോള്‍ നിക്കോളാസ് പൂരന്‍ 13 റണ്‍സിനും മടങ്ങി.

RISHABH PANT

എല്‍എസ്ജിയുടെ തുടക്കം മോശമായിരുന്നു. പുതിയ ഓപ്പണിങ് ജോടികളായ മാര്‍ഷും ബ്രീസ്‌കെയും ക്ലിക്കായില്ല. ടീം ടോട്ടലില്‍ നില്‍ക്കെ ബ്രീസ്‌കെയെ നുവാന്‍ തുഷാര ബൗള്‍ാക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കളിയില്‍ പിടിമുറുക്കാന്‍ ആര്‍സിബിക്കായില്ല. ജിതേഷ് ശര്‍മയുടെ മോശം ക്യാപ്റ്റന്‍സിയാണ് എല്‍എസ്ജിയെ സഹായിച്ചത്.

മാര്‍ഷും വണ്‍ഡൗണായി ഇറങ്ങിയ റിഷഭും ചേര്‍ന്ന് പന്തും ചേര്‍ന്നു സെഞ്ച്വറി കൂട്ടുകെട്ടുമായി എല്‍എസ്ജിയെ വമ്പന്‍ ടോട്ടില്‍ എത്തിക്കുകയായിരുന്നു. 152 റണ്‍സാണ് ഈ ജോടി വാരിക്കൂട്ടിയത്. 16ാം ഓവറില്‍ മാര്‍ഷ് മടങ്ങുമ്പോഴേക്കും എല്‍എസ്ജി ടോട്ടല്‍ 177ലെത്തിയിരുന്നു.

37 ബോളില്‍ അഞ്ചു സിക്‌സറും നാലു ഫോറുമടക്കം 67 റണ്‍സെടുത്ത മാര്‍ഷിനെ ഭുവനേശ്വറാണ് വീഴ്ത്തിയത്. പിന്നീട് റിഷഭും പൂരനും ചേര്‍ന്ന് ടീമിനെ 220 കടത്തി. ഇതിനിടെ റിഷഭ് സെഞ്ച്വറിയും കുറിക്കുകയായിരുന്നു.

ടോസിനു ശേഷം ആര്‍സിബി നായകന്‍ ജിതേഷ് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പൂര്‍ണ ഫിറ്റല്ലാത്തതിനാല്‍ സ്ഥിരം ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ തുടരെ രണ്ടാമത്തെ കളിയിലും ഇംപാക്ട് പ്ലെയറായാണ് ഇറങ്ങിയത്.

രണ്ടു മാറ്റങ്ങളോടെയാണ് ആര്‍സിബി ഇറങ്ങിയത്. ടിം ഡേവിഡ്, ലുംഗി എന്‍ഗിഡി എന്നിവര്‍ക്കു പകരം ലിയാം ലിവിങ്സ്റ്റണും നുവാന്‍ തുഷാരയും ടീമിലെത്തി. മറുഭാഗത്തു എല്‍എസ്ജിയും രണ്ടു മാറ്റങ്ങള്‍ വരുത്തി. മാത്യു ബ്രീസ്‌ക്, ദിഗ്വേഷ് റാട്ടി എന്നിവരാണ് ഇലവനിലുള്ളത്.

പ്ലെയിങ് 11

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- മിച്ചെല്‍ മാര്‍ഷ്, മാത്യു ബ്രീസ്‌കെ, നിക്കോളാസ് പൂരന്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബഡോണി, അബ്ദുള്‍ സമദ്, ഹിമ്മത്ത് സിങ്, ആവേശ് ഖാന്‍, ഷഹബാസ് അഹമ്മദ്, ദിഗ്വേഷ് സിംഗ് റാട്ടി, വില്യം ഒറൂക്ക്.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- ഫിലിപ്പ് സാള്‍ട്ട്, വിരാട് കോലി, മായങ്ക് അഗര്‍വാള്‍, ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, നുവാന്‍ തുഷാര, സുയാഷ് ശര്‍മ.

Story first published: Tuesday, May 27, 2025, 13:21 [IST]
Other articles published on May 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+