For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: അമ്പമ്പോ അശുതോഷ്!! ത്രില്ലറില്‍ ഡിസി; സ്തബ്ധരായി റിഷഭും എല്‍എസ്ജിയും

വിശാഖപട്ടണം: ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യത്തെ കിടിലന്‍ ത്രില്ലറില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഒരു വിക്കറ്റിന്റെ നാടകീയ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. തോല്‍വിയുറപ്പിച്ച കളിയിലാണ് അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ അക്ഷര്‍ പട്ടേലിന്റെ ഡിസി ഒരു വിക്കറ്റും മുന്നു ബോളും ബാക്കിനില്‍ക്കെ ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുത്തത്.

210 റണ്‍സിന്റെ വലിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഡിസി 19.3 ഓവറില്‍ ഒമ്പതു വിക്കറ്റിനു ജയം കൈക്കലാക്കി. സൂപ്പര്‍ ഫിനിഷിങിലൂടെ അശുതോഷ് ശര്‍മയാണ് ഡിസിയുടെ ഹീറോയായി മാറിയത്. 31 ഹബോളില്‍ അഞ്ചു വീതം ഫോറും സിക്‌സറുമടക്കം പുറത്താവാതെ 66 റണ്‍സുമായാണ് അദ്ദേഹം ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. വിപ്രജ് നിഗം (15 ബോളില്‍ 39), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (34) എന്നിവരും വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

ക്രീസിന്റെ മറുഭാഗത്തു വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോഴും ഒറ്റയാള്‍ പോരാട്ടം നടത്തിയാണ് ഡിസിയെ അശുതോഷ് കൈപിടിച്ചുയര്‍ത്തിയത്. ജയിക്കാന്‍ നാലു ബോളില്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ ഷഹബാസ് അഹമ്മദിനെതിരേ സിക്‌സര്‍ പായിച്ചാണ് അദ്ദേഹം ടീമിന്റെ വിജയറണ്‍സ് കുറിച്ചത്.

ASHUTOSH SHARMA

തകര്‍ത്തടിച്ച് പൂരന്‍, മാര്‍ഷ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 209 റണ്‍സെന്ന വലിയ ടോട്ടലിലെത്തിയത്. ഒരു ഘട്ടത്തില്‍ 240-250 റണ്‍സെങ്കിലും എല്‍എസ്ജി ടീം പടുത്തുയര്‍ത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ അവസാന ഓവറുകളില്‍ മികച്ച ബൗളിങിലൂടെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് ലഖ്‌നൗവിനെ 209ല്‍ പിടച്ചുനിര്‍ത്തുകയായിരുന്നു,

75 റണ്‍സെടുത്ത നിക്കോളാസ് പൂരനും 72 റണ്‍സ് നേടിയ മിച്ചെല്‍ മാര്‍ഷുമാണ് എല്‍എസ്ജിയുടെ പ്രധാന സ്‌കോറര്‍മാര്‍. ഡേവിഡ് മില്ലറുടെ (27*) ഇന്നിങ്‌സ് ടീമിനെ 200 കടത്തുകയും ചെയ്തു. 30 ബോളില്‍ ആറു ഫോറും ഏഴി സിക്‌സറുമടക്കമാണ് പൂരന്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. മാര്‍ഷ് 36 ബോളില്‍ ആറു വീതം ഫോറും സിക്‌സറും പറത്തി.

എന്നാല്‍ ബാറ്ററെന്ന നിലയില്‍ റിഷഭ് പന്ത് മറക്കാനാഗ്രഹിക്കുന്ന മല്‍സരമായിരിക്കും ഇത്. ആറു ബോള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ അദ്ദേഹം ക്രീസ് വിടുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ മാര്‍ഷ്- പൂരന്‍ സഖ്യം ചേര്‍ന്നെടുത്ത 87 റണ്‍സാണ് എല്‍എസ്ജി ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടത്. ടീം ടോട്ടല്‍ 46ല്‍ ഒന്നിച്ച ജോടി 12ാം ഓവറില്‍ 133ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്.

POORAN

ഡിസി ബൗളര്‍ഡമാരില്‍ മികച്ചുനിന്നത് ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ്. തുടക്കത്തില്‍ നന്നായി തല്ലുവാങ്ങിയെങ്കിലും പിന്നീട് കളിയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയ അദ്ദേഹം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവിനു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.

പ്ലെയിങ് 11

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ജെയ്ക്ക് ഫ്രേസര്‍ മഗ്യൂര്‍ക്ക്, ഫാഫ് ഡുപ്ലെസി, അഭിഷേക് പൊറെല്‍, സമീര്‍ റിസ്വി, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, മിച്ചെല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, മോഹിത് ശര്‍മ.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്്- എയ്ഡന്‍ മാര്‍ക്രം, മിച്ചെല്‍ മാര്‍ഷ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, ഡേവിഡ് മില്ലര്‍, ഷര്‍ദുല്‍ ടാക്കൂര്‍, പ്രിന്‍സ് യാദവ്, ദിഗ്വേഷ് രാതി, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌നോയ്.

Story first published: Monday, March 24, 2025, 13:33 [IST]
Other articles published on Mar 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+