For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഒടുവില്‍ തോല്‍വിക്കു ബ്രേക്ക്!! ചെന്നൈ വീണ്ടും വിജയവഴിയില്‍, മിന്നിച്ച് ധോണി

ലഖ്‌നൗ: അഞ്ചു തുടര്‍ തോല്‍വികള്‍ക്കു ശേഷം ഐപിഎല്ലില്‍ സടകുടഞ്ഞെഴുന്നേറ്റിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ്. റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അവരുടെ തട്ടകത്തില്‍ അഞ്ചു വിക്കറ്റിനാണ് എംഎസ് ധോണിയും സംഘവും തുരത്തിയത്. അദ്ദഹത്തിനു കീഴില്‍ ഈ സീസണില്‍ ചെന്നൈ നേടിയ ആദ്യത്തെ വിജയം കൂടിയാണിത്

ബൌളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനവും ധോണിയുടെ ഗംഭീര ക്യാപ്റ്റന്‍സിയുമാണ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയത്. എല്‍എസ്ജിയെ 166 റണ്‍സിലൊതുക്കിയ ചെന്നൈ മൂന്നു ബോളുകള്‍ ശേഷിക്കെ അഞ്ചു വിക്കറ്റിനു ലക്ഷ്യത്തിലെത്തുകയായിരുന്നു. ഈ ജയം പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ചെന്നൈയെ സഹായിക്കുകയും ചെയ്തിരിക്കുകയാണ്.

MS DHONI

പൊരുതി നേടി ചെന്നൈ

167 റണ്‍സിന്റെ വിജയലക്ഷ്യം ചെന്നൈ സൂപ്പര്‍ കിങ്‌സിനു എളുപ്പമായിരുന്നില്ല. ഒരു ഘട്ടത്തില്‍ അവര്‍ തോല്‍വി മുന്നില്‍ കാണുകയും ചെയ്തു. അവസാന അഞ്ചോവറിലാണ് അവര്‍ മല്‍സരം തങ്ങള്‍ക്കു അനുകൂലമാക്കിയത്. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി എംഎസ് ധോണി 11 ബോളില്‍ 26* (4 ഫോര്‍, 1 സിക്‌സ്) ഫിനിഷിങില്‍ കസറിയപ്പോള്‍ ശിവം ദുബെയുടെ 37 ബോളില്‍ 43* (3 ഫോര്‍, 2 സിക്‌സ്) മികച്ച പിന്തുണയും വിജയത്തില്‍ നിര്‍ണായകമായി.

അപരാജിതമായ ആറാം വിക്കറ്റില്‍ ധോണി- ദുബെ ജോടി 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജയിക്കേണ്ടിയിരുന്ന മല്‍സരം എല്‍എസ്ജിയില്‍ നിന്നും വഴുതിപ്പോയതും ഈ കാരണത്താലാണ്. ഓപ്പണര്‍മാരായ രചിന്‍ രവീന്ദ്ര (37), അരങ്ങേറ്റ മല്‍സരം കളിച്ച ഷെയ്ഖ് റഷീദ് (27) എന്നിരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. രാഹുല്‍ ത്രിപാഠി (9), രവീന്ദ്ര ജഡേജ (7), വിജയ് ശങ്കര്‍ (9) എന്നിവരെല്ലാം ബാറ്റിങില്‍ വീണ്ടും വന്‍ പരാജയമായി മാറി.

റിഷഭിലേറി എല്‍എസ്ജി

ക്യാപ്റ്റന്റെ ഇന്നിങ്‌സ് കാഴ്ചവച്ച റിഷഭ് പന്തിലേറിയാണ് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഏഴു വിക്കറ്റിനു 166 റണ്‍സിലെത്തിയത്. നാലാം നമ്പറില്‍ ഇറങ്ങിയ ധോണി 63 റണ്‍സുമായി ടീമിന്റെ അമരക്കാരനാവുകയായിരുന്നു. 49 ബോളുകള്‍ നേരിട്ട റിഷഭിന്റെ ഇന്നിങ്‌സില്‍ നാലു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു.

മിച്ചെല്‍ മാര്‍ഷ് (30), ആയുഷ് ബദോനി (22), അബ്ദുള്‍ സമദ് (20) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ള താരങ്ങള്‍, പതിവുപോലെ നിക്കോളാസ് പൂരനില്‍ (8) നിന്നും ഇത്തവണ വെടിക്കെട്ട് ഇന്നിങ്‌സ് ഇല്ലാതിരുന്നപ്പോള്‍ റിഷഭ് സര്‍പ്രൈസ് ഹീറോയാവുകയായിരുന്നു, ഈ സീസണിലെ ആദ്യത്തെ ഫിഫ്റ്റി കൂടിയാണ് അദ്ദേഹം ഈ മല്‍സരത്തില്‍ കണ്ടെത്തിയത്.

എയ്ഡന്‍ മാര്‍ക്രവും (6) പൂരനും നാലോവറിനിടെ മടങ്ങിയപ്പോള്‍ എല്‍എസ്ജി രണ്ടു വിക്കറ്റിനു 23 റണ്‍സെന്ന നിലയില്‍ പതറി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റിഷഭ്- മാര്‍ഷ് ജോടി 50 റണ്‍സിന്റെ കൂട്ടുകെട്ടുമായി ലഖ്‌നൗലിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ഈ ജോടി കരുത്താര്‍ജിക്കവെ മാര്‍ഷിനെ ബൗള്‍ഡാക്കി രവീന്ദ്ര ജഡേജ ചെന്നൈയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

പിന്നീട് വലിയ കൂട്ടുകെട്ടുകളൊന്നും ലഖ്‌നൗ ഇന്നിങ്‌സില്‍ കണ്ടില്ല. എങ്കിലും 160 കടക്കാന്‍ അവര്‍ക്കു സാധിച്ചു. ചെന്നൈക്കായി ജഡേജയും മതീശ പതിരാനയയും രണ്ടു വീതം വിക്കറ്റുകളെടുത്തു.

ടോസിനു ശേഷം ചെന്നൈ നായകന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ചില മാറ്റങ്ങളുമായാണ് സിഎസ്‌കെ ഇറങ്ങിയത്. ഡെവന്‍ കോണ്‍വേ, ആര്‍ അശ്വിന്‍ എന്നിവര്‍ക്കു പകരം ഷെയ്ഖ് റഷീദ്, ജാമി ഒവേര്‍ട്ടന്‍ എന്നിവരെ അവര്‍ കളിപ്പിക്കുകയായിരുന്നു. മറുഭാഗത്ത് എല്‍എസ്ജി ടീമില്‍ ഒരു മാറ്റം വരുത്തി. ഹിമ്മത്ത് സിങിനു പകരം മിച്ചെല്‍ മാര്‍ഷ് ടീമിലേക്കു മടങ്ങിയെത്തുകയായിരുന്നു.

RISHABH PANT

അതേസമയം, ആറാമത്തെ ഐപിഎല്‍ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈ ഈ സീസണില്‍ പോസിറ്റിവായാണ് തുടങ്ങിയത്. എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നാലു വിക്കറ്റിനാണ് അവര്‍ മറികടന്നത്. പക്ഷെ അതിനു ശേഷം വിജയമെന്താണെന്നു ചെന്നൈ അറിഞ്ഞിട്ടില്ല. ബൗളിങ് നിര തങ്ങളുടെ റോള്‍ നിര്‍വഹിക്കുന്നുണ്ടെങ്കിലും ബാറ്റിങ് നിരയില്‍ നിന്നും പിന്തുണ കിട്ടുന്നില്ലെന്നതാണ് പ്രധാന കാരണം. ഓപ്പണര്‍മാരും മധ്യനിരയുമെല്ലാം ഒരുപോലെ ഫ്‌ളോപ്പായപ്പോള്‍ ഒന്നിനു പിറകെ ഒന്നായി കളികള്‍ സിഎസ്‌കെ തോറ്റു കൊണ്ടിരുന്നു.

രണ്ടാംറൗണ്ടില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു 50 റണ്‍സിനാണ് ചെന്നൈ തകര്‍ന്നടിഞ്ഞത്. ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ആര്‍സിബിയോടു അവര്‍ക്കു പരാജയം സമ്മതിക്കേണ്ടി വന്നത്. അതിനു ശേഷം രാജസ്ഥാന്‍ റോയല്‍സിനെതിരേ ജയിക്കാമായിരുന്ന മല്‍സരം ചെന്നൈ കൈവിട്ടു. ആറു റണ്‍സിനാണ് സിഎസ്‌കെ കീഴടങ്ങിയത്.

നാലാമങ്കത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായാണ് ഹോംഗ്രൗണ്ടില്‍ ചെന്നൈ മാറ്റുരച്ചത്. അതിതും തോല്‍വി തന്നെയയിരുന്നു ഫലം. 25 റണ്‍സിനു അക്ഷര്‍ പട്ടേലും സംഘവും സിഎസ്‌കെയുടെ കഥ കഴിക്കുകയായിരുന്നു. അഞ്ചാം റൗണ്ടില്‍ മിന്നുന്ന ഫോമിലുള്ള ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സായിരുന്നു സിഎസ്‌കെയുടെ എതിരാളികള്‍. ഈ മല്‍സരത്തില്‍ 18 റണ്‍സിനും അവര്‍ കീഴടങ്ങി.

അവസാന മല്‍സരത്തില്‍ ധോണിക്കു കീഴിലാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ചെന്നൈ അങ്കം കുറിച്ചത്. സീസണിലെ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത അവര്‍ എട്ടു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു.

അതേസമയം, ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ആദ്യ കളിയില്‍ തോല്‍വിയോടെയാണ് ലഖ്‌നൗ തുടങ്ങിയത്. രണ്ടാമങ്കത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ചു വിക്കറ്റിനു തുരത്തി അവര്‍ അക്കൗണ്ട് തുറന്നു.

മൂന്നാം റൗണ്ടില്‍ പഞ്ചാബിനോടു എട്ടു വിക്കറ്റിന്റെ കനത്ത പരാജയം എല്‍എസ്ജിക്കു നേരിട്ടു. പക്ഷെ അതിനു ശേഷം ലഖ്‌നൗവിന്റെ കുതിപ്പാണ് ലീഗില്‍ കണ്ടത്. മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനും ത്രില്ലറില്‍ കൊല്‍ക്കത്തയെ നാലു റണ്‍സിനും വീഴ്ത്തിയ അവര്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആറു വിക്കറ്റിനും കെട്ടുകെട്ടിക്കുകയും ചെയ്തു.

ഇന്നത്തെ കളിയിലെ 11

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- മിച്ചെല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ഷര്‍ദുല്‍ ടാക്കൂര്‍, ആകാശ് ദീപ്, ദിഗ്വേഷ് റാട്ടി, ആവേശ് ഖാന്‍, രവി ബിഷ്നോയ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഷെയ്ഖ് റഷീദ്, രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, ശിവം ദുബെ, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജാമി ഒവേര്‍ട്ടന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

Story first published: Monday, April 14, 2025, 13:58 [IST]
Other articles published on Apr 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+