Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റിഷഭിനെ 'ചവിട്ടി' പുറത്താക്കാന്‍ എല്‍എസ്ജി!! 2026ല്‍ ആരു വാങ്ങും? ഇവര്‍ക്കു സാധ്യത

ഈ സീസണിലെ ഐപിഎല്ലിനു പിന്നാലെ ക്യാപ്റ്റനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിനെ ടീമില്‍ നിന്നൊഴിക്കാന്‍ ഒരുങ്ങുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. വന്‍ ഫ്‌ളോപ്പായി മാറിയ അദ്ദേഹം ടീമില്‍ വേണ്ടെന്ന നിലപാടിലാണ് എല്‍എസ്ജി ടീം മാനേജ്‌മെന്റ്. ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ റെക്കോര്‍ഡ് തുകയായ 27 കോടി രൂപയ്ക്കാണ് കഴിഞ്ഞ ലേലത്തില്‍ റിഷഭിനെ അവര്‍ വാങ്ങിയത്.

എന്നാല്‍ ബാറ്റിങിലും ക്യാപ്റ്റന്‍സിയിലുമെല്ലാം ഒരുപോലെ ദുന്തമായ റിഷഭിനെ ഇത്രയും വലിയ തുകയ്ക്കു അടുത്ത സീസണില്‍ നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്നാണ് എല്‍എസ്ജിയുടെ തീരുമാനം. ന്യൂസ് 24ന്റെ (News 24) ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായ വൈഭവ് ഭോലയാണ് റിഷഭിനെ എല്‍എസ്ജി ഒഴിവാക്കാന്‍ തയ്യാറെടുക്കുന്നതായി എക്‌സിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

RISHABH PANT

എല്‍എസ്ജി കുരുക്കില്‍

കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ റിഷഭ് പന്തിനെ മോഹവിലയ്ക്കു വാങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം വലിയ കുരുക്കിലാണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്. ക്യാപ്റ്റന്‍സി, ബാറ്റിങ് തുടങ്ങി എല്ലാ മേഖലയിലും ഫ്‌ളോപ്പായതോടെ എങ്ങനെയെങ്കിലും സീസണ്‍ കഴിഞ്ഞാല്‍ താരത്തെ പുറത്താക്കി 27 കോടി രൂപ ലാഭിക്കുകയാണ് എല്‍എസ്ജിയുടെ ലക്ഷ്യം.

ഇത്രയും വലിയൊരു തുക റിഷഭ് അര്‍ഹിക്കുന്നില്ലെന്നു എല്‍എസ്ജി ടീം മാനേജ്‌മെന്റിനു ബോധ്യമായിരിക്കുകയണ്. ഇതേ തുടര്‍ന്നാണ് മുടക്കിയ 27 കോടി രൂപ തിരികെ പിടിച്ച് അടുത്ത ലേലത്തില്‍ ഈ തുകയ്ക്കു രണ്ടോ, മൂന്നോ കളിക്കാരെ പകരം വാങ്ങാന്‍ എല്‍എസ്ജി പ്ലാന്‍ ചെയ്യുന്നത്. 2022 മുതല്‍ ടീമിനെ നയിച്ച കെഎല്‍ രാഹുലിനെ കഴിഞ്ഞ സീസണിനു ശേഷം ഒഴിവാക്കിയാണ് പകരം റിഷഭിനെ അവര്‍ കൊണ്ടു വന്നത്.

റിഷഭിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം കൂടുതല്‍ ഉയരങ്ങളിലേക്കു കുതിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു എല്‍എസ്ജി ടീമുടമ സഞ്ജീവ് ഗോയെങ്ക. പക്ഷെ ഇതിനേക്കാള്‍ എത്രയോ ഭേദം രാഹുലായിരുന്നുവെന്നു അദ്ദേഹത്തിനു ഇപ്പോള്‍ ബോധ്യമായിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ എഴാമതാണ് എല്‍എസ്ജി ടീം. ഇതിലും താഴേക്കും ചിലപ്പോള്‍ അവര്‍ വീണേക്കും. കഴിഞ്ഞ സീസണിലേക്കാള്‍ കുറച്ചു മല്‍സരങ്ങളാണ് ഇത്തവണ അവര്‍ ജയിച്ചത്.

റിഷഭിന്റെ ബാറ്റിങിലേക്കു വന്നാല്‍ 12 മല്‍സരങ്ങളിലായി 11 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഈ സീസണില്‍ ബാറ്റ് ചെയ്തത്. ഇവയില്‍ 12.27 എന്ന ദയനീയ ശരാശരിയില്‍ വെറും 100 സ്‌ട്രൈക്ക് റേറ്റില്‍ നേടാനായത് 135 റണ്‍സ് മാത്രം. ഒരു ഫിഫ്റ്റി മാത്രമേ റിഷഭ് ഇത്തവണ നേടിയിട്ടുള്ളൂ. രണ്ടു കളിയില്‍ ഡെക്കാവുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരത്തില്‍ നേടിയ 63 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

റിഷഭിനെ ആരു വാങ്ങും?

ഈ സീസണിനു ശേഷം റിഷഭ് പന്തിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം പുറത്താക്കിയാല്‍ അടുത്ത മിനി താരലേലത്തിന്റെ പൂളില്‍ തീര്‍ച്ചയായും കാണാം. പക്ഷെ കഴിഞ്ഞ തവണത്തേതു പോലെ അദ്ഭുതപ്പെടുത്തുന്ന ഒരു ഡിമാന്റ് അദ്ദേഹത്തിനുണ്ടാവില്ലെന്നുറപ്പാണ്. മോശം ഫോമും ക്യാപ്റ്റനെന്ന നിലയിലുള്ള ശരാശരി പ്രകടനവുമെല്ലാം റിഷഭിന്റെ ഡിമാന്റ് വലിയ രീതിയില്‍ തന്നെ കുറയ്ക്കും.

RISHABH PANT

നിലവിലെ സാഹചര്യത്തില്‍ 10 കോടിയില്‍ താഴെ മാത്രമേ ലേലത്തില്‍ അദ്ദേഹത്തിനു പ്രതിഫലം ലഭിക്കാനിടയുളളൂ. പ്രധാനമായും രണ്ടു ഫ്രാഞ്ചൈസികളാവും ലേലത്തില്‍ റിഷഭിനായി താല്‍പ്പര്യം കാണിച്ചേക്കുക. ഒന്നു അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണെങ്കില്‍ മറ്റൊന്ന് മൂന്നു തവണ വിജയികളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായിരിക്കും. രണ്ടു ടീമുകള്‍ക്കും ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ ആവശ്യമാണ്.

പക്ഷെ കെകെആറില്‍ മാത്രമേ റിഷഭിനു നായകസ്ഥാനം ലഭിക്കാനിടയുള്ളൂ. അജിങ്ക്യ രഹാനെയ്ക്കു പകരം അടുത്ത സീസണില്‍ പുതിയൊരു ക്യാപ്റ്റനെ അവര്‍ക്കു ആവശ്യമാണ്. അതുകൊണ്ടു റിഷഭിനെ ഈ റോളിലേക്കു കെകെആര്‍ നോട്ടമിട്ടേക്കും. എന്നാല്‍ സിഎസ്‌കെയില്‍ റുതുരാജ് ഗെയ്ക്വാദിനെ നായകസ്ഥാനത്തു നിന്നും മാറ്റി റിഷഭിനെ ദൗത്യം ഏല്‍പ്പിക്കാനുള്ള സാധ്യത കുറവാണ്.

Story first published: Thursday, May 22, 2025, 16:24 [IST]
Other articles published on May 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+