For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 'ജയിച്ച' കളി തോറ്റു, റിഷഭിനെ കണ്ട് എല്‍എസ്ജി ഉടമ!! രാഹുലിന്റെ ഗതിയാവുമോ?

വിശാഖപട്ടണം: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനായുള്ള റിഷഭ് പന്തിന്റെ തുടക്കം വലിയ നിരാശയില്‍ കലാശിച്ചിരിക്കുകയാണ്. ജയിക്കുമെന്നു ഉറപ്പായിരുന്ന കൡയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ അവര്‍ പാഴാക്കി കളഞ്ഞത്. മൂന്നു ബോളും ഒരു വിക്കറ്റും മാത്രം ശേഷിക്കെയാണ് എല്‍എസ്ജിയില്‍ നിന്നും ഡിസി ജയം തട്ടിയെടുത്തത്.

ഈ മല്‍സരത്തില്‍ റിഷഭിന്റെ ക്യാപ്റ്റന്‍സി അത്ര മികച്ചതായിരുന്നില്ല, ബൗളിങ് റൊട്ടേഷനില്‍ ചില പിഴവുകള്‍ വരുത്തിയ അദ്ദേഹത്തിനു വിക്കറ്റിനു പിന്നിലും അബദ്ധങ്ങള്‍ പറ്റി. അതു മാത്രമല്ല ബാറ്റിങിലും ഡെക്കായി റിഷഭ് ഫ്‌ളോപ്പായിരുന്നു.

ഡിസിയുമായുള്ള കളിയിലെ തോല്‍വിക്കു പിന്നാലെ എല്‍എസ്ജി ടീമുടമ സഞ്ജീവ് ഗോയെങ്ക ഗ്രൗണ്ടിലെത്തി റിഷഭുമായി സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മുന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനു നേിട്ടതു പോലെയൊരു അപമാനം റിഷഭിനും വൈകാതെ നേരിടുമോയെന്നനാണ് ഇനി അറിയാനുള്ളത്.

RAHUL GONEKA

photo credit: Jio Cinema

രാഹുലിനു സംഭവിച്ചതെന്ത് ?

കഴിഞ്ഞ ഐപിഎല്‍ സീസണിലാണ് അന്നത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനായ കെഎല്‍ രാഹുലിനു പരസ്യമായ ശകാരവും അപമാനവുമെല്ലാം ടീമുടമയായ സഞ്ജീവ് ഗോയെങ്കയില്‍ നിന്നും നേരിടേണ്ടതായി വന്നത്. ഇതു ക്രിക്കറ്റ് ലോകത്തു വലിയ ചര്‍ച്ചയായി മാറുകയും ഗോയെങ്കയ്‌ക്കെതിരേ വിവിധ കോണുകളില്‍ നിന്നും വലിയ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തില്‍ എല്‍എസ്ജി ടീം ദയനീയമായി പരാജയപ്പെട്ട ശേഷമായിുന്നു രാഹുലിനെതിരേ ഗോയെങ്ക വാളെടുത്തത്. ലഖ്‌നൗ ടീം നല്‍കിയ 166 റണ്‍സിന്റെ വിജയലക്ഷ്യം വെറും 9.4 ഓവറില്‍ 62 ബോളുകള്‍ ബാക്കി നില്‍ക്കെ എസ്ആര്‍എച്ച് ടീം മറികടന്നതോടെയാണ് ഗാലറിയില്‍ കളി കണ്ടു കൊണ്ടിരുന്ന ഗോയെങ്കയുടെ നിയന്ത്രണം വിട്ടത്.

മല്‍സരം കഴിഞ്ഞതിനു പിന്നാലെ ഗ്രൗണ്ടിലെത്തിയ ഗോയെങ്ക രാഹുലിനെ പരസ്യമായി ശകാരിക്കുകയും ചില ക്യാപ്റ്റ്ന്‍സി തീരുമാനങ്ങളെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇവയോടു കാര്യമായി പ്രതികരിക്കാതെ വിളറിയ മുഖവുമായി രാഹുല്‍ നില്‍ക്കുന്ന രംഗങ്ങള്‍ താരത്തിന്റെ ആരാധകരെയും ചൊടിപ്പിച്ചിരുന്നു.

ഈ സംഭവത്തിനു ശേഷം രാഹുലും ഗോയെങ്കയുമായുള്ള സൗഹൃദത്തിലും വിള്ളല്‍ വീഴുകയും ചെയ്തു. സീസണിനു ശേഷം അദ്ദേഹം എല്‍എസ്ജി വിടാനുള്ള പ്രധാന കാരണവും ഇതു തന്നെയായിരുന്നു. രാഹുലിന്റെ പകരക്കാരനായി വന്ന റിഷഭ് പന്തിന്റെയും വിധി ഇതു തന്നെയാവുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

റിഷഭ് സമ്മര്‍ദ്ദത്തില്‍

ഐപിഎല്ലിലെ എക്കാലത്തെയും ഉയര്‍ന്ന തുകയായ 27 കോടി രൂപ മുടക്കിയാണ് കഴിഞ്ഞ മെഗാ ലേലത്തില്‍ റിഷഭ് പന്തിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്. ഇത്രയും വലിയൊരു തുകയോടു നീതി പുലര്‍ത്തണമെങ്കില്‍ ബാറ്റിങിലും ക്യാപ്റ്റന്‍സിയിലുമെല്ലാം അദ്ദേഹം തിളങ്ങിയേ തീരൂ. പക്ഷെ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയില്‍ എല്ലാ മേഖലയിലും റിഷഭ് നിരാശപ്പെടുത്തി.

RISHABH GOENKA

photo credit: JioHotstar

മല്‍സരശേഷം ഏറെ അസ്വസ്ഥനായാണ് താരം കാണപ്പെട്ടത്. കളി കഴിഞ്ഞപ്പോള്‍ എല്‍എസ്ജി ടീമുടമ സഞ്ജീവ് ഗോയെങ്ക ഗ്രൗണ്ടിലെത്തിയ ശേഷം റിഷഭുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ടീമിന്റെ തോല്‍വിയുടെ നിരാശ അദ്ദേഹത്തിന്റെ മുഖത്തും പ്രകടമായിരുന്നു.

എന്നാല്‍ ഇതു സീസണിലെ ആദ്യ മല്‍സരം മാത്രമായതിനാല്‍ റിഷഭിനു തെറ്റുകള്‍ തിരുത്തി ശക്തായി തിരിച്ചുവരാന്‍ ഇനിയും സമയുണ്ട്. പക്ഷെ സീസണില്‍ ഇനിയുള്ള മല്‍സരങ്ങളിലും റിഷഭിനു കീഴില്‍ എല്‍എസ്ജി മോശം പ്രകടനം തുടര്‍ന്നാല്‍ ഗോയെങ്ക ഇടപെടുമെന്നുറപ്പാണ്. അങ്ങനെ വന്നാല്‍ രാഹുലിനെ പോലെ സീസണിനു ശേഷം റിഷഭിനെ ലഖ്‌നൗ ടീം കൈവിടാനുള്ള സാധ്യതയും കടുതലാണ്.

Story first published: Tuesday, March 25, 2025, 7:22 [IST]
Other articles published on Mar 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+