ജയ്പൂര്‍: ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും വില കൂടിയ താരമെന്ന റെക്കോര്‍ഡിന്റെ അവകാശിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്ത് വീണ്ടുമൊരു ഇന്നിങ്‌സില്‍ കൂടി ഫ്‌ളോപ്പായിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സുമായുള്ള പോരാട്ടത്തിലാണ് മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം ദുരന്തമായത്. ഒമ്പതു ബോളുകള്‍ മാത്രം നേരിട്ട റിഷഭ് മൂന്നു റ്ണ്‍സ് മാത്രമെടുത്ത് മടങ്ങി.
സ്പിന്നര്‍ വനിന്ദു ഹസരംഗുടെ ബൗളിങില്‍ എഡ്ജായ അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ മികച്ചൊരു ക്യാച്ചിലൂടെ മടക്കുകയായിരുന്നു. ഇതിനകം കളിച്ച ഏഴിന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ എടുത്തു പറയാവുന്ന ഒരു പ്രകടനം പോലും അദ്ദേഹത്തിനു പുറത്തെടുക്കാനായിട്ടില്ല.

റിഷഭിന്റെ പ്രകടനം
കഴിഞ്ഞ ഐപിഎല്‍ സീസണിനു ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിട്ട റിഷഭ് പന്തിനെ മെഗാ ലേലത്തില്‍ 27 കോടിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് തുകയ്ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട കെഎല്‍ രാഹുലിനു പകരം അദ്ദേഹത്തിനു നായകസ്ഥാനം നല്‍കുകയും ചെയ്തു.
പക്ഷെ തന്റെ പ്രതിഫലത്തോടു നീതി പുര്‍ത്താനാവാതെ റിഷഭ് തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയായിരുന്നു. ഇതിനകം കളിച്ച എട്ടു മല്‍സരങ്ങൡ ഏഴിന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 15.14 എന്ന ദയനീയ ശരാശരിയില്‍ നേടനായത് 106 റണ്‍സ് മാത്രമാണ്. 108 ബോളുകളില്‍ നിന്നാണിത്. 98.14 എന്ന മോശം സ്‌ട്രൈക്ക് റേറ്റാണ് റിഷഭിനുള്ളത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അവസാനത്ത കളിയില്‍ നേടിയ 63 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള ആറിന്നിങ്‌സുകളില്‍ നിന്നും വെറും 43 റണ്‍സ് മാത്രമേ താരത്തിനു നേടാനായിട്ടുള്ളൂ.
വന്‍ വിമര്‍ശനം, പരിഹാസം
പതിവുതെറ്റിക്കാതെ വീണ്ടുമൊരു ഐപിഎല്‍ മല്‍സരത്തില്‍ ഫ്‌ളോപ്പായി മാറി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്.
നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ഫ്രോഡ് ആരാണെന്നു ചോദിച്ചാല്‍ ഉത്തരം റിഷഭ് പന്തെന്നായിരിക്കും. എന്തിനാണ് കഴിഞ്ഞ മെഗാ ലേലതത്തില്‍ അദ്ദേഹത്തിനു വേണ്ടി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 27 കോടി രൂപ മുടക്കിയത് എന്നതു ദൂരൂഹമാണെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

27 കോടി രൂപ മൂല്യമുള്ള റിഷഭ് പന്ത് യഥാര്‍ഥത്തില്‍ 10 കോടി രൂപ പോലും അര്‍ഹിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. തനിക്കു വേണ്ടി കഴിഞ്ഞ മെഗാ ലേലത്തില്‍ തനിക്കു വേണ്ടി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുടക്കിയ 27 കോടി രൂപ തിരികെ കൊടുക്കാന്‍ അദ്ദേഹം തയ്യാറാവണം. ഇത്ര ഉയര്‍ന്ന പ്രതിഫലം ലഭിച്ചിട്ടും ഇത്രയും വലിയ ഫ്‌ളോപ്പായ മറ്റൊരു താരം മുമ്പുണ്ടായിട്ടില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
റിഷഭ് പന്തിനെ ടീമില്‍ നിന്നും പുറത്താക്കാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തയ്യാറാവണം. ക്യാപ്റ്റന്‍സിക്കു വേണ്ടി മാത്രമായി ഒരു താരത്തിനു വേണ്ടി 27 കോടി രൂപ മുടക്കേണ്ട ആവശ്യമില്ല. ബാറ്റിങിങില്‍ റിഷഭിന്റെ സംഭാവന വെറും വട്ടപ്പൂജ്യമാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.