Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ദ്രാവിഡിന് അവസാന സീസണ്‍? പുറത്താക്കിയാല്‍ പകരമാര്, ഇതാ ഉത്തരം!!

ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിയ ടീമുകളിലൊന്നാണ് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തില്‍ ഫൈനല്‍ നഷ്ടമായ റോയല്‍സ് ഇത്തവണ പ്ലേഓഫ് പോലുമെത്താതെയാണ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. 12 മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണം മാത്രമേ റോയല്‍സ് ഇതിനകം ജയിച്ചിട്ടുള്ളൂ. ശേഷിച്ച ഒമ്പതിലും പരാജയമായിരുന്നു ഫലം.

റോയല്‍സിന്റെ ഈ സീസണിലെ വന്‍ വീഴചയ്ക്കു പ്രധാന കാരണക്കാരിലൊരാള്‍ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡാണെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ ചില ഗെയിം പ്ലാനുകളും ടീം സെലക്ഷനുമെല്ലാം റോയല്‍സിന്റെ പതനത്തിനു വഴിയൊരുക്കുകയും ചെയ്തു. ഇതിനിടെ ക്യാപ്റ്റന്‍ സഞ്ജു സാംസണുമായുള്ള ദ്രാവിഡിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അടുത്ത സീസണിലും അദ്ദേഹത്തെ പരിശീലക സ്ഥാനത്തു തന്നെ നിര്‍ത്തണമോയെന്ന കാര്യം വളരെ ഗൗരവമായി തന്നെ റോയല്‍സ് മാനേജ്‌മെന്റ് ആലോചിക്കുമെന്നുറപ്പാണ്. ദ്രാവിഡിനെ മാറ്റിയാല്‍ പുതിയ കോച്ചായി വരാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

SANJU SANGAKKARA

രണ്ടിലൊരാള്‍ ഉറപ്പ്

രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ രാഹുല്‍ ദ്രാവിഡിന്റെ കസേര തെറിക്കുകയാണെങ്കില്‍ മുഖ്യ കോച്ചിന്റെ സ്ഥാനത്തേക്കു രണ്ടു പേരാണ് ഫേവറിറ്റുകള്‍. ഒരാള്‍ നിലവിലെ ടീം ഡയറക്ടറും കഴിഞ്ഞ സീസണ്‍ വരെ കോച്ചുമായിരുന്ന ശ്രീലങ്കയുടെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയാണ്.

സഞ്ജു സാംസണും സങ്കക്കാരയും തമ്മിലുള്ള മികച്ച ഒത്തിണക്കമായിരുന്നു മുന്‍ സീസണുകളില്‍ റോയല്‍സിന്റെ കുതിപ്പിന് പിന്നില്‍. ഒരേ രീതിയില്‍ ചിന്തിക്കുകയും ഗെയിം പ്ലാനുകള്‍ തയ്യാറാക്കുകയും ചെയ്തിരുന്നവരാണ് സങ്കക്കാരയും സഞ്ജുവും. 2022 മുതല്‍ റോയല്‍സ് ടീം അടിമുടി മാറിയതിനു പിന്നിലും ഈ കൂട്ടുകെട്ടായിരുന്നു.

2022ല്‍ ഫൈനല്‍ വരെയെത്തിയ ടീമാണ് റോയല്‍സ്. അന്നു ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ കിരീടം അടിയറവയ്ക്കുകയായിരുന്നു. 2023ല്‍ നേരിയ വ്യത്യാസത്തിലാണ് റോയല്‍സിനു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായത്. കഴിഞ്ഞ തവണയാവട്ടെ രണ്ടാം ക്വാളിഫയറിലും അവര്‍ വീഴുകയായിരുന്നു.

കഴിഞ്ഞ സീസണ്‍ വരെ ടീം ഡയറക്ടറുടെയും കോച്ചിന്റെയും റോള്‍ ഒരുമിച്ച് വഹിച്ചു വരികയായിരുന്നു സങ്കക്കാര. സീസണിനു ശേഷം പരിശീലക സ്ഥാനം വിട്ട അദ്ദേഹം ടീം ഡയറക്ടറുടെ റോൡലേക്കു മാത്രമായി തുങ്ങുകയും ചെയ്തു. തുടര്‍ന്നാണ് മുഖ്യ കോച്ചിന്റെ സ്ഥാനത്തേക്കുള്ള ദ്രാവിഡിന്റെ വരവ്. അതോടെ റോയല്‍സിന്റെ വീഴ്ചയും ആരംഭിക്കുകയും ചെയ്തു.

VVS LAXMAN

പക്ഷെ അടുത്ത സീസണില്‍ വീണ്ടും കോച്ചിന്റെ കുപ്പായമണിഞ്ഞ് സങ്കക്കാര ഇരട്ടറോള്‍ ഏറ്റെടുക്കാന്‍ തയ്യാറാവുമോയെന്നതു സംശയമാണ്. സങ്കക്കാര നോ പറയുകയാണെങ്കില്‍ മറ്റൊരാള മുഖ്യകോച്ചിന്റെ റോളിലേക്കു പരിഗണിക്കേണ്ടതായി വരും. സങ്കക്കാരയില്ലെങ്കില്‍ പരിശീലക സ്ഥാനത്തേക്കു മറ്റൊരു മികച്ച ഓപ്ഷന്‍ മുന്‍ ടെസ്റ്റ് ഇതിഹാസം കൂടിയായ വിവിഎസ് ലക്ഷ്മണാണ്.

ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലുമെല്ലാം നേരത്തേ പ്രവര്‍ത്തിച്ച് അനുഭവസമ്പത്തുള്ള വ്യക്തിയാണ് അദ്ദേഹം. നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ബാറ്റിങ് കോച്ചായിരുന്നു ലക്ഷ്മണ്‍.

കൂടാതെ ഇന്ത്യന്‍ എ ടീം, സീനിയര്‍ ടീം എന്നിവരുടയെല്ലാം കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചതാണ്. ഈ അനുഭവ സമ്പത്ത് ഐപിഎല്ലില്‍ റോയല്‍സ് ടീമിന്റെ മുഖ്യ കോച്ചെന്ന നിലയില്‍ ലക്ഷ്മണിനെ ഏറെ സഹായിക്കുകയും ചെയ്യുമെന്നുറപ്പാണ്.

Story first published: Sunday, May 11, 2025, 15:45 [IST]
Other articles published on May 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+