For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആദ്യം തമാശ, പിന്നെ കളി കാര്യമായി! റിങ്കുവിന്റെ മുഖത്തടിച്ച് കുല്‍ദീപ്; വീഡിയോ

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 48ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചിരിക്കുകയാണ്. 14 റണ്‍സിനാണ് കെകെആര്‍ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ഒമ്പത് വിക്കറ്റിന് 204 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി ഒമ്പത് വിക്കറ്റിന് 190 റണ്‍സാണ് നേടിയത്. സ്വന്തം തട്ടകത്തിലാണ് ഡല്‍ഹിക്ക് തോല്‍വി നേരിടേണ്ടി വന്നത്. ഡല്‍ഹിക്കെതിരായ ജയത്തോടെ കെകെആറിന് പ്ലേ ഓഫ് പ്രതീക്ഷ കാക്കാനും സാധിച്ചു.

ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. 10 മത്സരത്തില്‍ നിന്ന് 12 പോയിന്റോടെ ഡല്‍ഹി നാലാം സ്ഥാനത്തുണ്ട്. കെകെആര്‍ ഏഴാം സ്ഥാനത്താണ്. മത്സരത്തിന് ശേഷം ഇരു ടീമിന്റേയും താരങ്ങള്‍ തമ്മില്‍ സംസാരിക്കുന്നതും സൗഹൃദം പങ്കിടുന്നതും ഐപിഎല്ലിലെ പതിവ് കാഴ്ചയാണ്. ഇന്നലത്തെ മത്സരത്തിന് ശേഷവും ആരാധകര്‍ ഇത്തരത്തില്‍ സൗഹൃദം പങ്കിട്ടു. എന്നാല്‍ ഇതിനിടെ കെകെആര്‍ താരം റിങ്കു സിങ്ങും ഡല്‍ഹിയുടെ കുല്‍ദീപും യാദവും തമ്മില്‍ നടത്തിയ സൗഹൃദം തമാശ കടന്ന് കാര്യത്തിലേക്കെത്തുന്നതാണ് കാണാനായത്.

കുല്‍ദീപ് യാദവ് റിങ്കു സിങ്ങിന്റെ മുഖത്തടിച്ചതാണ് പ്രശ്‌നത്തിന് കാരണം. റിങ്കു സിങ് ചിരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു. ഈ സമയത്താണ് കുല്‍ദീപ് യാദവ് അപ്രതീക്ഷിതമായി മുഖത്തടിച്ചത്. ആദ്യം ഒന്നും മനസിലായില്ലെങ്കിലും ചിരിച്ചുകൊണ്ടിരുന്ന റിങ്കുവിന്റെ മുഖഭാവം പെട്ടെന്ന് മാറി. പെട്ടെന്ന് ദേഷ്യത്തിലായി റിങ്കു കുല്‍ദീപിനോട് എന്തോ ദേഷ്യത്തോടെ പറഞ്ഞ് മാറിപ്പോവുകയായിരുന്നു. ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചതെന്നാണ് എല്ലാവരും ചോദിക്കുന്നത്.

കുല്‍ദീപിന്റെ നീക്കം അപ്രതീക്ഷിതം

കെകെആര്‍ താരങ്ങള്‍ ഡല്‍ഹി താരങ്ങളെക്കാള്‍ സന്തോഷത്തിലായിരുന്നു. ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയതിന്റെ ആത്മവിശ്വാസം കെകെആറിനുണ്ടായിരുന്നു. ഈ സന്തോഷം താരങ്ങളുടെ ശരീര ഭാഷയിലുമുണ്ടായിരുന്നു. റിങ്കു സിങ് ചിരിച്ചുകൊണ്ടിരിക്കവെ കുല്‍ദീപ് പെട്ടെന്ന് മുഖത്തടിക്കുകയായിരുന്നു. തമാശക്കായി മുഖത്തടിച്ചതാണെന്ന് തന്നെ കരുതാമെങ്കിലും ഇത് റിങ്കുവിനെ ചൊടിപ്പിച്ചു. അത്ര നേരം സന്തോഷത്തിലായിരുന്ന റിങ്കു പെട്ടെന്ന് ദേഷ്യത്തിലാവുകയായിരുന്നു.

kkr vs dc ipl 2025

കുല്‍ദീപ് യാദവ് രണ്ടാം തവണയും മുഖത്തടിക്കാന്‍ നോക്കിയെന്നതാണ് എടുത്തു പറയേണ്ടത്. ഈ സമയത്ത് ഒഴിഞ്ഞുമാറിയ റിങ്കു ദേഷ്യത്തോടെ കുല്‍ദീപിന്റെ സമീപത്ത് നിന്ന് മാറിപ്പോവുകയായിരുന്നു. മത്സരത്തില്‍ കുല്‍ദീപിനെ റിങ്കു സിങ് നന്നായി പ്രഹരിച്ചിരുന്നു. ഇതാവാം ഇരുവരും തമ്മില്‍ സംസാരിച്ചതെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. കുല്‍ദീപിന്റെ മൂന്നാം ഓവറില്‍ 17 റണ്‍സാണ് റിങ്കു സിങ് നേടിയത്. ഇത് പരാമര്‍ശിച്ച് കുല്‍ദീപ് തമാശക്ക് റിങ്കുവിന്റെ മുഖത്തടിച്ചതാവാം.

എന്നാല്‍ കുല്‍ദീപിന്റെ അടി തമാശക്ക് അടിക്കുന്നതുപോലെയായിരുന്നില്ല. റിങ്കുവിന് വേദനിക്കുന്ന തരത്തില്‍ ശക്തമായ അടിയാണ് കുല്‍ദീപ് നല്‍കിയത്. ഇതിന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. എത്ര വലിയ സുഹൃത്താണെങ്കിലും മുഖത്തടിക്കുന്നത് ആര്‍ക്കും ഇഷ്ടപ്പെടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കുല്‍ദീച് ചെയ്തത് ശരിയായില്ലെന്നും നന്നായി വേദനിച്ചതിനാലാവാം റിങ്കു ദേഷ്യപ്പെട്ടത് എന്നാണ് ആരാധകര്‍ പറയുന്നത്.

കെകെആറിന്റേത് നിര്‍ണ്ണായക ജയം

പ്ലേ ഓഫിനോട് അടുത്തു നില്‍ക്കവെ കെകെആറിന്റേത് നിര്‍ണ്ണായക ജയമാണെന്ന് പറയാം. ഡല്‍ഹിയുടെ ബൗളര്‍മാരാണ് കളി തോല്‍പ്പിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കും ദുഷ്മന്ത ചമീരയും നന്നായി തല്ലുകൊണ്ടു. ബാറ്റിങ്ങില്‍ ഫഫ് ഡുപ്ലെസിസും(62) അക്ഷര്‍ പട്ടേലും (43) വിപ്രജ് നിഗവും (3) പൊരുതി നോക്കിയെങ്കിലും ജയിക്കാനായില്ല. ഇതോടെ 190 എന്ന സ്‌കോറില്‍ ഡല്‍ഹി ഒതുങ്ങുകയായിരുന്നു. ഇനിയുള്ള മത്സരങ്ങളില്‍ തുടര്‍ ജയം നേടിയാലും മറ്റ് ടീമുകളുടെ ഫലം കൂടി അനുകൂലമാവാതെ കെകെആര്‍ പ്ലേ ഓഫിലേക്കെത്തില്ലെന്ന് പറയാം.

Story first published: Wednesday, April 30, 2025, 12:13 [IST]
Other articles published on Apr 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+