Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആ രണ്ടു പേരുടെ കളി പോരാ!! ആര്‍സിബിക്കു വേണ്ടത് ഇതല്ല, തുറന്നടിച്ച് ടീം ഡയറക്ടര്‍

ഐപിഎല്ലിന്റെ 18ാം സീസണില്‍ മിന്നുന്ന പ്രകടനവുമായി പ്ലേഓഫിനു കൈയെത്തുംദൂരത്തു എത്തിനില്‍ക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ശേഷിച്ച മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിക്കാനായാല്‍ രജത് പാട്ടിധാറിനും സംഘത്തിനും പ്ലേഓഫിലേക്കു ടിക്കറ്റെടുക്കാം. ടീമെന്ന നിലയില്‍ ആര്‍സിബി കസറുകയാണെങ്കിലും ചില കളിക്കാരില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം വന്നിട്ടില്ലെന്നും ഇതിനേക്കാള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതായും ആര്‍സിബി ടീം ഡയറക്ടര്‍ മോ ബോബട്ട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ അവരുടെ ഗ്രൗണ്ടില്‍ നേടിയ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിയില്‍ ടീമിന്റെ ഹീറോയായ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയുടെയും യുവ സ്പിന്നര്‍ സുയാശ് ശര്‍മയുടെയും പ്രകടനങ്ങളാണ് ഈ സീസണില്‍ പ്രതീക്ഷിച്ചത്രയും വന്നിട്ടില്ലെന്നു ബോബട്ട് വെളിപ്പെടുത്തിയത്.

krunal pandya

ഈ സീസണില്‍ ആര്‍സിബിയുടെ 10 മല്‍സരങ്ങളിലും ക്രുനാല്‍ കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 8.62 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് 13 വിക്കറ്റുകളുമാണ്. ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് (18) കഴിഞ്ഞാല്‍ ടീമിനായി കൂടുതല്‍ വിക്കറ്റുകളെടുത്തതും ക്രുനാലാണ്. ബാറ്റിങില്‍ അഞ്ചിന്നിങ്‌സില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 97 റണ്‍സാണ് സമ്പാദ്യം. എന്നാല്‍ സുയാഷാവട്ടെ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 7.97 ഇക്കോണി റേറ്റില്‍ നാലു വിക്കറ്റുകള്‍ മാത്രമേ നേടിയിട്ടുള്ളൂ.

രണ്ടു പേരുടെയും പ്രകടനം

ക്രുനാല്‍ പാണ്ഡ്യയുടെയും സുയാശ് ശര്‍മയുടെയും പ്രകടനമെടുത്താല്‍ രണ്ടു പേരും അവരുടെ കഴിവ് പൂര്‍ണമായി പുറത്തെടുത്തിട്ടുണ്ടെന്നു എനിക്കു തോന്നുന്നില്ല. അവര്‍ക്കു എന്താണോ സാധിക്കുന്നത് അതു മാത്രമേ ചെയ്തിട്ടുള്ളൂ. അതിലും മുകളില്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നവര്‍ തന്നെയാണ് ഇരുവരും.

രണ്ടു പേരും ഇനിയുമേറെ മെച്ചപ്പെടുമെന്നു തന്നെയാണ് യഥാര്‍ഥത്തില്‍ ഞാന്‍ പ്രതീക്ഷിക്കുന്നത്. സുയാഷ് വളരെ ചെറുപ്പമാ്, അവനു 21 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. ഈ സീസണില്‍ ആര്‍സിബിക്കു വേണ്ടി കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ സുയാഷനിനു അവസരം ലഭിക്കുകയും ചെയ്യും. ഇതിലൂടെ അവന്‍ ഇനിയും മെച്ചപ്പെടുമെന്നും മോ ബോബട്ട് വ്യക്തമാക്കി.

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ഈ കളിയില്‍ സുയാഷ ശര്‍മയുടെ കൂടുതല്‍ മെച്ചപ്പെട്ട ബൗളിങ് പ്രകടനം തന്നെയാണ് കണ്ടത്. അതുകൊണ്ടു തന്നെ അവന്‍ തന്റെ കഴിവിനപ്പുറത്തെ പ്രകടനം നടത്തിയെന്നു തീര്‍ച്ചയായും ഞാന്‍ കരുതുന്നില്ല. സുയാഷ് ഇനിയുമൊരുപാട് മുന്നോട്ട് പോവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

SUYASH SHARMA

ക്രുനാലിനു ഒരു കാരണത്താല്‍ പ്രശസ്തിയും ലഭിച്ചു. ദീര്‍ഘകാലമായി ഐപിഎല്ലിലെ വളരെ മികച്ച സ്പിന്‍ ബൗളറാണ് അദ്ദേഹം. കളിക്കളത്തില്‍ സാധാരണയായി വളരെ പിശുക്കനായിട്ടുള്ള ബൗളറും കൂടിയാണ് ക്രുനാല്‍. തന്റെ ഇക്കോണമി റേറ്റിലൂടെ അദ്ദേഹം ഒരുപാട് റണ്‍സ് വിട്ടുകൊടുത്തിട്ടില്ല. ഈ വര്‍ഷം കൂടുതല്‍ ധൈര്യത്തോടെ ക്രുനാല്‍ പന്തെറിയുകയും കൂടുതല്‍ വിക്കറ്റുകളെടുക്കുമ്പോള്‍ സന്തോഷവും തോന്നുന്നതായും ബോബട്ട് കൂട്ടിച്ചേര്‍ത്തു.

മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകള്‍ക്കായി കളിച്ച ശേഷമാണ് ക്രുനാല്‍ ഈ സീസണിനു മുന്നോടിയായി ആര്‍സിബിസിലെത്തിയത്. കഴിഞ്ഞ മൂന്നു സീസണികളിലും അദ്ദേഹം എല്‍എസ്ജിയുടെ കൂടാരത്തിലായിരുന്നു.

രണ്ടു സീസണുകളില്‍ ടീമിനെ പ്ലേഓഫിലെത്തിക്കുന്നതിലും ക്രുനാല്‍ നിര്‍ണായക പങ്കുവഹിച്ചു. മാത്രമല്ല സ്ഥിരം ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പിന്‍മാറിയപ്പോള്‍ എല്‍എസ്ജി ടീമിനെ നയിച്ചതും അദ്ദേഹമായിരുന്നു.

Story first published: Monday, April 28, 2025, 16:01 [IST]
Other articles published on Apr 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+