Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: കളിക്കാന്‍ ആഗ്രഹിക്കാത്ത ടീമേത്? മുംബൈയോ, സിഎസ്‌കെയോ അല്ല; ഗൗതം പറയുന്നു

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ കളിക്കാന്‍ ആഗ്രഹമില്ലാത്ത ഫ്രാഞ്ചൈസിയെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതം. ടൂര്‍ണമെന്റില്‍ ഇതിനകം വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായിട്ടുള്ള അദ്ദേഹം മെഗാ ലേലത്തില്‍ പുതിയൊരു ടീമിന്റെ ഭാഗമാവാമെന്ന ശുഭപ്രതീക്ഷയിലാണ്.

അതിനിടെയാണ് ടൂര്‍ണമെന്റില്‍ താന്‍ കളിക്കാനാഗ്രഹിക്കാത്ത ഫ്രാഞ്ചൈസിയെുറിച്ചു താരം തുറന്നു പറഞ്ഞിരിക്കുന്നത്. ക്രിക്കറ്റ് ഡോട്ട് കോമിനോടു (Cricket.com) സംസാരിക്കുകയായിരുന്നു ഗൗതം. ആ ടീമാണ് ലേലത്തില്‍ തന്നെ വാങ്ങിക്കുന്നതെങ്കില്‍ കഴിവിന്റെ 100 ശതമാനത്തിനു മുകളില്‍ നല്‍കാന്‍ ഒരിക്കലും ശ്രമിക്കില്ലെന്നും താരം തുറന്നടിക്കുകയും ചെയ്തു.

krishnappa gowtham

കളിക്കാനാഗ്രഹിക്കാത്ത ടീം

ഐപിഎല്ലില്‍ കളിക്കാന്‍ ഇഷ്ടമില്ലാത്ത ടീം ഏതാണെന്നായിരുന്നു കൃഷ്ണപ്പ ഗൗമിനോടുള്ള ചോദ്യം. പഞ്ചാബ് കിങ്‌സെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പഞ്ചാബ് കിങ്‌സാണ് ഐപിഎല്ലില്‍ ഞാന്‍ കളിക്കാന്‍ ആഗ്രഹിക്കാത്ത ടീം. സത്യസന്ധമായി പറയുകയാണെങ്കില്‍ ഇതിനു പിന്നില്‍ കാരണവുമുണ്ട്. പഞ്ചാബ് ടീമിനോടപ്പം എനിക്കു നല്ല അനുഭവമല്ല ഉണ്ടായിട്ടുള്ളത്. ക്രിക്കറ്റ് മാത്രമല്ല, വേറെയും കാര്യങ്ങളുണ്ട്.

ഒരു ക്രിക്കറ്റന്ന നിലയില്‍ ഞാന്‍ ആഗ്രഹിച്ച രീതിയിലായിരുന്നില്ല പഞ്ചാബ് ടീം എന്നോടു പെരുമാറിയത്. ഏതൊരു ടീമിന്റെ ജഴ്‌സിയണിയുമ്പോഴും ഞാന്‍ എന്റ കഴിവിന്റെ 100 ശതമാനമോ, അതിനു മുകളിലോ നല്‍കാന്‍ എല്ലായ്‌പ്പോഴും ശ്രമിക്കാറുണ്ട്.

ഞാനൊരിക്കലും അക്കാര്യത്തില്‍ പിറകിലേക്കു പോവുകയും ചെയ്യാറില്ല. പക്ഷെ പഞ്ചാബ് കിങ്‌സ് എന്നെ ലേലത്തില്‍ വാങ്ങുകയാണെങ്കില്‍ അവര്‍ക്കായി 100 ശതമാനത്തിനു മുകളില്‍ നല്‍കാന്‍ ഞാനൊരിക്കലും ശ്രമിക്കില്ലെന്നു ഗൗതം തുറന്നടിക്കുകയും ചെയ്തു.

ഐപിഎല്‍ കരിയര്‍

ഐപിഎല്ലില്‍ ചില വമ്പന്‍ ഫ്രാഞ്ചൈസികളുടെ ഭാഗമായിട്ടുള്ള താരമാണ് കൃഷ്ണപ്പ ഗൗതം. 2017ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം അരങ്ങേറിയ താരം പിന്നീട് രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകളുടെയും ഭാഗമയിടുണ്ട്. 2020ലായിരുന്നു ഗൗതം പഞ്ചാബിനൊപ്പമുണ്ടായിരുന്നത്.

ഇതുവരെയുള്ള ഐപിഎല്‍ കരിയറില്‍ 36 മല്‍സരങ്ങളിലാണ് ഗൗതം ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 247 റണ്‍സും സ്‌കോര്‍ ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 33 റണ്‍സുമാണ്. ബൗളിങിലേക്കു വന്നാല്‍ 21 വിക്കറ്റുകളാണ് ഗൗതമിന്റെ സമ്പാദ്യം. 12 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു പേരെ പുറത്താക്കിയതാണ് ഏറ്റവും മികച്ച പ്രകടനം.

Story first published: Sunday, November 24, 2024, 14:45 [IST]
Other articles published on Nov 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+