Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: കോലി- രാഹുല്‍ ഓപ്പണിങ്, കൂട്ടിന് മില്ലര്‍, സ്റ്റാര്‍ക്ക്, ചഹല്‍!! ഈ ആര്‍സിബി ടീം പൊളിയോ?

ഐപിഎല്ലിന്റെ മെഗാ താരലേലം പടിവാതില്‍ക്കെ എത്തിനില്‍ക്കവെ അടുത്ത സീസണിലെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു ടീം എങ്ങനെയായിരിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് എഐ (നിര്‍മിത ബുദ്ധി). ആരാധക പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണെങ്കിലും ഐപിഎല്ലില്‍ ഒരിക്കല്‍പ്പോലും കിരീടം നേടാന്‍ സാധിച്ചിട്ടില്ലാത്ത ടീമാണ് ആര്‍സിബി. അടുത്ത സീസണിലെങ്കിലും ഈ കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന പ്രതീക്ഷയാണ് അവര്‍ക്കുള്ളത്.

ലേലത്തിനു മുന്നോടിയായി വെറും മൂന്നു കളിക്കാരെ മാത്രമേ ആര്‍സിബി നിലനിര്‍ത്തിയിട്ടുള്ളൂ. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ പുതിയ ലുക്കിലുള്ള ഒരു ടീം തന്നെയാണ് അവര്‍ ലക്ഷ്യമിടുന്നതെന്നു വ്യക്തവുമാണ്. മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിക്കൊപ്പം മധ്യനിര ബാറ്റര്‍ രജത് പാട്ടിധാര്‍, പേസര്‍ യഷ് ദയാല്‍ എന്നിവരെ മാത്രമേ ആര്‍സിബി നിലനിര്‍ത്തിയിട്ടുള്ളൂ.

ക്യാപ്റ്റനെയുള്‍പ്പെടെ ടീമിലേക്കുള്ള ശേഷിച്ചവരെയെല്ലാം ലേലത്തില്‍ അവര്‍ക്കു കണ്ടെത്തിയേ തീരൂ. ആര്‍ടിഎം കാര്‍ഡ് ഉപയോഗിച്ച് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് എന്നിവരെ ലേലത്തില്‍ ആര്‍സിബി തിരികെ വാങ്ങിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ തിരഞ്ഞെടുത്തിട്ടുള്ള അടുത്ത സീസണിലെ ആര്‍സിബി ടീമില്‍ ആരൊക്കെയുണ്ടെന്നു നോക്കാം.

VIRAT KOHLI

മുന്‍നിരയില്‍ ആരെല്ലാം

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ടോപ്പ് ത്രീയില്‍ കളിക്കുക വിരാട് കോലി, കെഎല്‍ രാഹുല്‍, രജത് പാട്ടിധാര്‍ എന്നിവരായിരിക്കുമെന്നാണ് എഐയുടെ പ്രവചനം. ഇവരില്‍ കോലിയും പാട്ടിധാറും നിലവില്‍ ടീമിനൊപ്പമുള്ളവരാണെങ്കില്‍ രാഹുലിനെ ആര്‍സിബിക്കു ലേലത്തില്‍ വാങ്ങേണ്ടതുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മുന്‍ നായകന്‍ കൂടിയായ രാഹുലിനെ ലേലത്തിനു മുന്നോടിയായി ഒഴിവാക്കുകയായിരുന്നു.

ഇതോടെയാണ് ലേലത്തിന്റെ പൂളില്‍ അദ്ദേഹം ഇടം നേടിയത്. തന്റെ പഴയ ടീം കൂടിയായ ആര്‍സിബിയിലേക്കു രാഹുല്‍ തിരികെ എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതു സംഭവിക്കുകയാണെങ്കില്‍ ടീമിന്റെ അടുത്ത ക്യാപ്റ്റനായും അദ്ദേഹത്തെ നിയമിച്ചേക്കും.

മധ്യനിര

എഐ പ്രവചിച്ച ആര്‍സിബിയുടെ മധ്യനിരയില്‍ ഇംഗ്ലണ്ട് ജോടികളായ വില്‍ ജാക്‌സ്, ലിയാം ലിവിങ്‌സ്റ്റ്ണ്‍ എന്നിവര്‍ക്കൊപ്പം സൗത്താഫ്രിക്കയുടെ ഫിനിഷറായ ഡേവിഡ് മില്ലറുമുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിന്റെ ഭാഗമായിരുന്ന ജാക്ക്‌സിനെ ലേലത്തില്‍ ആര്‍സിബി തിരികെ വാങ്ങിയേക്കും. സെഞ്ച്വറിയടക്കം നേടിയ താരം കഴിഞ്ഞ തവണ മിന്നിച്ചുന്നു.

പഞ്ചാബ് കിങ്‌സ് ഒഴിവാക്കിയ ലിവിങ്സ്റ്റണിനെ ഇനി ആര്‍സിബി കുപ്പായത്തിലാണോ കാണുകയെന്നു കാത്തിരുന്നു കാണാം. മില്ലറാവട്ടെ നേരത്തേ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്നു. പക്ഷെ അദ്ദേഹത്തെ ജിടി കൈവിടുകയായിരുന്നു. തന്റേതായ ദിവസം തനിച്ചു മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള മില്ലര്‍ ഈ ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളുമാണ്.

ഓള്‍റൗണ്ടര്‍മാര്‍

ഓള്‍റൗണ്ടര്‍മാരായി ആര്‍സിബി ടീമിലുള്ളത് ഇന്ത്യയുടെ വാഷിങ്ടണ്‍ സുന്ദറും അണ്‍ക്യാപ്ഡ് താരമായ യുധ്‌വിര്‍ സിങ് ചരാക്കുമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയാണ് വാഷിങ്ടണ്‍ അവസാനമായി കളിച്ചത്.

ലേലത്തില്‍ അദ്ദേഹം തന്റെ പഴയ ടീം കൂടിയായ ആര്‍സിബിയില്‍ തിരികെയെത്തിയേക്കും. എന്നാല്‍ ജമ്മുവില്‍ നിന്നുള്ള സീം ബൗളിങ് ഓള്‍റൗണ്ടറാണ് ചരാക്ക്. കഴിഞ്ഞ രണ്ടു തവണയും താരം എല്‍എസ്ജിക്കൊപ്പമായിരുന്നു.

MITCHELL STARC

ബൗളിങ് നിരയില്‍ ആരെല്ലാം

ആര്‍സിബിയുടെ ബൗളിങ് നിരയിലേക്കു വന്നാല്‍ യഷ് ദയാലിനെക്കൂടാതെ ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്ക്, മുഹമ്മദ് സിറാജ്, ആകാശ്ദീപ്, യുസ്വേന്ദ്ര ചഹല്‍, അഫ്ഗാനിസ്താന്റെ നവീനുള്‍ ഹഖ് എന്നിവരുമുണ്ട്. ഇവരില്‍ സിറാജിനെയും ആകാശ്ദീപിനെയും ആര്‍ടിഎം ഓപ്ഷനിലൂടെ തിരികെ വാങ്ങാനായേക്കും. സ്റ്റാര്‍ക്കും ചഹലുമാവട്ടെ നേരത്തേ ആര്‍സിബിക്കപ്പമുണ്ടായവരുമാണ്.

എഐയുടെ ആര്‍സിബി സ്ക്വാഡ്

വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രജത് പാട്ടിധാര്‍, ലിയാം ലിവിങ്സ്റ്റണ്‍, വില്‍ ജാക്‌സ്, ഡേവിഡ് മില്ലര്‍, വാഷിങ്ടണ്‍ സുന്ദര്‍, യുധ്‌വിര്‍ ചരാക്ക്, യഷ് ദയാല്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആകാശ്ദീപ്, നവീനുള്‍ ഹഖ്, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹാല്‍.

Story first published: Wednesday, November 20, 2024, 11:05 [IST]
Other articles published on Nov 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+