Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മുംബൈയില്‍ ഇനി രോഹിത്തുണ്ടാവില്ല! പകരം എവിടേക്ക്? ഇവയിലൊരു ടീം ഫേവറിറ്റ്

അഞ്ചു തവണ മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വീണ്ടുമൊരു സീസണില്‍ കൂടി ഫ്രാഞ്ചൈസിക്കൊപ്പം കാണില്ലെന്നു റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന സീസണില്‍ പുതിയൊരു ടീമിനോടൊപ്പമായിരിക്കും അദ്ദേഹമുണ്ടാവുകയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കഴിഞ്ഞ സീസണിനു തൊട്ടുമുമ്പ് രോഹിത്തിനെ നായകസ്ഥാനത്തു നിന്നും നീക്കിയ മുംബൈ പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ചുമതലയേല്‍പ്പിച്ചിരുന്നു. ഇതോടെയാണ് രോഹിത്തും മുംബൈയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായത്.

രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കി മണിക്കൂറുകള്‍ക്കം എക്‌സില്‍ നാലു ലക്ഷത്തോളം ഫോളോഴ്‌സിനെയും മുംബൈയ്ക്കു നഷ്ടമായിരുന്നു. അടുത്ത സീസണിലും ഹാര്‍ദിക് തന്നെ ക്യാപ്റ്റനായി തുടരാനിടയുള്ളതിനാല്‍ ഹിറ്റ്മാന്‍ പുതിയൊരു തട്ടകമായിരിക്കും ലക്ഷ്യമിടുക. രോഹിത്തിനെ മുംബൈ നിലനിര്‍ത്താനുള്ള സാധ്യത തീരെ കുറവാണ്. അങ്ങനെയെങ്കില്‍ ലേലത്തിലെ കളിക്കാരുടെ പൂളില്‍ അദ്ദേഹവുമുണ്ടാവും. മെഗാ ലേലത്തില്‍ രോഹിത്തിനെ റാഞ്ചാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീമുകള്‍ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.

ROHIT SHARMA

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് രോഹിത്തിനെ ലേലത്തില്‍ സ്വന്തമാക്കാനിടയുള്ള ഒരു ഫ്രാഞ്ചൈസി. 2022ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ എല്‍എസ്ജി തുടരെ രണ്ടു സീസണുകൡ പ്ലേഓഫിലെത്തിയിരുന്നു. പക്ഷെ ഇത്തവണ അവര്‍ക്കു അതിനു സാധിച്ചില്ല. ഏഴാംസ്ഥാനത്താണ് കെഎല്‍ രാഹുല്‍ നയിച്ച ടീം ഫിനിഷ് ചെയ്തത്. ഇതോടെ രാഹുലും ടീമുടമ രാജീവ് ഗോയെങ്കയും തമ്മില്‍ ഉടക്കുകയും ചെയ്തിരുന്നു. രാഹുലിനെ ഗ്രൗണ്ടില്‍ വച്ച് ഗോയെങ്ക പരസ്യമായി ശകാരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

അതുകൊണ്ടു തന്നെ എല്‍എസ്ജി വിടാനൊരുങ്ങുകയാണ് രാഹുല്‍. അടുത്ത സീസണില്‍ പഴയ തട്ടകമായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം അദ്ദേഹം ചേര്‍ന്നേക്കുമെന്നു സൂചനകളുണ്ട്. അങ്ങനെയെങ്കില്‍ രാഹുലിനു പകരം രോഹിത്തിനെ എല്‍എസ്ജി മെഗാ ലേലത്തില്‍ വാങ്ങാനും പുതിയ ക്യാപ്റ്റനായി നിയമിക്കാനും സാധ്യതയേറെയാണ്. രോഹിത്തിനെ നായകനായി ലഭിച്ചാല്‍ അതു ആരാധക പിന്തുണ വര്‍ധിപ്പിക്കുന്നതിനൊപ്പം കന്നി ഐപിഎല്‍ കിരീടം സ്വന്തമാക്കാനും എല്‍എസ്ജിയെ സഹായിച്ചേക്കും.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ ഒരിക്കല്‍പ്പോലും ചാംപ്യന്‍മാരാവാന്‍ സാധിച്ചിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് രോഹിത്തിനെ നോട്ടമിടാന്‍ സാധ്യതയുള്ള രണ്ടാമത്തെ ഫ്രാഞ്ചൈസി. നിലവില്‍ റിഷഭ് പന്താണ് ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ അദ്ദേഹം ടീം വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിഷഭ് ഡിസി വിടുകയാണെങ്കില്‍ പുതിയൊരു ക്യാപ്റ്റനെയും അവര്‍ക്കു ആവശ്യമായി വരും. ഈ റോളിലേക്കു ലേലത്തില്‍ രോഹിത്തിനെ ഡിസി ലക്ഷ്യമിടാനും സാധ്യതയുണ്ട്. ഡിസിയുടെ കിരീട വരള്‍ച്ചയ്ക്കു അറുതിയിടാന്‍ കെല്‍പ്പുള്ള ക്യാപ്റ്റന്‍ കൂടിയാണ് ഹിറ്റ്മാന്‍. അദ്ദേഹത്തേക്കാള്‍ മികച്ചൊരു ക്യാപ്റ്റനെ ഡിസിക്കു ലഭിക്കാനും സാധ്യതയില്ല.

ഇതിഹാസതാരം എംഎസ് ധോണിയുടെ പകരക്കാരനയി ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം റിഷഭ് ചേര്‍ന്നേക്കുമെന്നു അഭ്യൂഹങ്ങളുണ്ട്. നിലവില്‍ റുതുരാജ് ഗെയ്ക്വാദാണ് സിഎസ്‌കെയെ നയിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിനു തൊട്ടുമുമ്പാണ് ധോണി അപ്രതീക്ഷിതമായി നായകസ്ഥാനമൊഴിയുകയും പകരം ചുമതല റുതുരാജിനെ ഏല്‍പ്പിക്കുകയും ചെയ്തത്. ഡിസി വിട്ട് റിഷഭ് സിഎസ്‌കെയിലേക്കു വന്നാല്‍ അദ്ദേഹത്തിനു വിക്കറ്റ് കീപ്പിങിനോടൊപ്പം ക്യാപ്റ്റന്‍സിയും ലഭിച്ചേക്കും.

ROHIT SHARMA

പഞ്ചാബ് കിങ്‌സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെപ്പോലെ ഐപിഎല്ലില്‍ ഇതുവരെ കിരീടഭാഗ്യമുണ്ടായിട്ടില്ലാത്ത പഞ്ചാബ് കിങ്‌സാണ് ലേലത്തില്‍ രോഹിത്തിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിക്കാന്‍ സാധ്യതയുള്ള മൂന്നാമത്തെ ഫ്രാഞ്ചൈസി. കഴിഞ്ഞ സീസണില്‍ പഞ്ചാബിനെ നയിച്ചത് ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും സാം കറെനുമായിരുന്നു.

സ്ഥിരം ക്യാപ്റ്റനായ ധവാന്‍ പരിക്കേറ്റ് ആദ്യത്തെ കുറച്ചു മല്‍സരങ്ങള്‍ക്കു ശേഷം പിന്‍മാറിയപ്പോള്‍ ശേഷിച്ച മല്‍സരങ്ങളില്‍ കറെനായിരുന്നു ക്യാപ്റ്റന്‍. പക്ഷെ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്. അടുത്ത സീസണില്‍ ധവാനെ പഞ്ചാബ് നിലനിര്‍ത്താനുള്ള സാധ്യത തീരെ കുറവാണ്.

ഈ റോളിലേക്കു രോഹിത്തിനെ മെഗാ ലേലത്തില്‍ കൊണ്ടുവരാനും പഞ്ചാബ് ശ്രമിച്ചേക്കും. പ്രഥമ സീസണ്‍ നോക്കിയാല്‍ മികച്ചൊരു ക്യാപ്റ്റന്റെ അഭാവം പഞ്ചാബിനുണ്ടായിട്ടുള്ളതായി കാണാം. ഈ കുറവ് നികത്താന്‍ രോഹിത്തിനെ കൊണ്ടുവരുന്നതിലൂടെ പഞ്ചാബിനു സാധിക്കുകയും ചെയ്യും. മെഗാ ലേലത്തില്‍ വന്‍ തുക രോഹിത്തിനു വേണ്ടി അവര്‍ മുടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Story first published: Thursday, July 25, 2024, 18:00 [IST]
Other articles published on Jul 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+