ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമായിട്ടുള്ള ചില താരങ്ങള്‍ക്കു ഈ ഐപിഎല്‍ ഏറെ നിര്‍ണായകമാണ്. കാരണം ഈ വര്‍ഷഷം നടക്കാനിനിരിക്കുന്ന ടി20 ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പിലും അടുത്ത വര്‍ഷതതെ ടി20 ലോകകപ്പിലും ഇവര്‍ കളിക്കുമോയെന്നു തീരുമാനിക്കുക ഐപിഎല്‍ തന്നെയായിരിക്കും. ഇന്ത്യന്‍ ടി20 സെലക്ഷനില്‍ ഐപിഎല്ലിലെ പ്രകടനം എല്ലായ്‌പ്പോഴും മാനദണ്ഡമായി മാറാറുണ്ട്. ഇത്തവണും അതില്‍ മാറ്റങ്ങളൊന്നും സംഭവിക്കാന്‍ സാധ്യതയില്ല.
ഒരുപാട് പ്രതിഭാശാലികളായ യുവതാരങ്ങളാണ് ഓരോ ഐപിഎല്ലിലൂടെയും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ടീമിന്റെ ഭാഗമായിട്ടുള്ള പലരെയും ഓവര്‍ടേക്ക് ചെയ്ത് ഇവര്‍ ഇന്ത്യന്‍ ടി20 ടീമിലേക്കും ഇടം പിടിച്ചേക്കും. ഈ കാരണത്താല്‍ നിലവില്‍ ടി20 ടീമിന്റെ ഭാഗമായിട്ടുള്ളവര്‍ക്കു ഐപിഎല്ലില്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാനായാല്‍ മാത്രമേ തങ്ങളുടെ സീറ്റ് കാത്തുസൂക്ഷിക്കാനും സാധിക്കുകയുള്ളൂ.
ഇപ്പോള്‍ ടി20 ടീമിന്റ ഭാഗമായിട്ടുള്ള ചില കളിക്കാര്‍ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ തന്നെ ടീം ഇന്ത്യയില്‍ ഇവരുടെ സ്ഥാനത്തിനു ഇളക്കം തട്ടിക്കഴിഞ്ഞു. സീസണിലേ ശേഷിക്കുന്ന മല്‍സരങ്ങളിലും മോശം ഫോം തുടര്‍ന്നാല്‍ ടീമില്‍ ഇവരുടെ സ്ഥാനവും തെറിച്ചേക്കും. ആരൊക്കെയാണ് ഈ കളിക്കാരെന്നു നോക്കാം.

റിങ്കു സിങ്
ഇന്ത്യന്‍ ടി20 ടീമില്‍ ഇപ്പോള്‍ ഫിനിഷിങ് റോള്‍ നിര്‍വഹിക്കുന്ന യുവ ഇടംകൈയന്‍ ബാറ്റര്‍ റിങ്കു സിങാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം ഫോം കണ്ടെത്തനാവാതെ വഷമിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലും റിങ്കുവിനു നന്നായി പെര്‍ഫോം ചെയ്യാനായിരുന്നില്ല. ഇത്തവണ അദ്ദേഹം ശക്തമായി തിരിച്ചുവരവ് നടത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഫ്‌ളോപ്പ് ഷോ തുടരുകയാണ്.
ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് പോലും കെകെആറിനായി ഈ സീസണില്‍ കാഴ്ചവയ്ക്കാന്‍ റിങ്കുവിനായിട്ടില്ല. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അവസാന കളിയിലുള്‍പ്പെടെ ടീമിന്റെ ഹീറോയാവാന്‍ അദ്ദേഹത്തിനു പല അവസരങ്ങളു ലഭിച്ചു പക്ഷെ ഒന്നു പോലും മുതലാക്കാനായില്ല. ഏഴിന്നിങ്‌സുകളില്‍ നിന്നും 146.15 സ്‌ട്രൈക്ക് ററേറ്റില്‍ 133 റണ്‍സാണ് റിങ്കുവിന്റെ സമ്പാദ്യം. ഒരു ഫിഫ്റ്റി പോലും സീസണില്‍ അദ്ദേഹം നേടിയിട്ടില്ല. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 38 റണ്‍സുമാണ്,
അശുതോഷ് ശര്‍മയുള്‍പ്പെടെ ഒരുപാട് ഫിനിഷര്‍മാര്‍ ഐപിഎല്ലില്‍ മിന്നിക്കുകയാണ്. അതുകൊണ്ടു തന്നെ റിങ്കു തീര്‍ച്ചയായും ഭയക്കുക തന്നെ വേണം. സീസണിലെ ബാക്കിയുള്ള മല്‍സരങ്ങളിലും മോശം ഫോം തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന്റെ ചീട്ട് കീറിയേക്കും.
ധ്രുവ് ജുറേല്‍
രാജസ്ഥാന്‍ റോയല്‍സിന്റെ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലാണ് ഈ ഐപിഎല്ലില്‍ പതറുന്ന രണ്ടാമത്തെ താരം. സമീപകാലത്തു ഇന്ത്യന്‍ ടീം കളിച്ച ടി20 പരമ്പരകളിലെല്ലാം ബാക്കപ്പ് വിക്കറ്റ് കീപ്പറായിരുന്നു അദ്ദേഹം. സഞ്ജു സാംസണ്‍ കഴിഞ്ഞാല്‍ റോളിലേക്കു ഫേവറിറ്റും ജുറേലായിരുന്നു. പക്ഷെ ഈ ഐപിഎല്ലിലെ മോശം പ്രകടനം അദ്ദേഹത്തിനു ക്ഷീണമായിരിക്കുകയാണ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ കളിയിലെ 70 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും ജുറേല്‍ കളിച്ചിട്ടില്ല. എട്ടിന്നിങ്‌സുകളില്‍ നിന്നും 154.03 സ്‌ട്രൈക്ക് റേറ്റില്‍ 191 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഇതു മതിയാവില്ല. ഐപിഎല്ലില്‍ കെഎല്‍ രാഹുല്‍ ഇപ്പോള്‍ കസറവെ ജുറേലിന്റെ സീറ്റ് തെറിക്കുമെന്നുറപ്പായിക്കഴിഞ്ഞു.

നിതീഷ് റെഡ്ഡി
ഇന്ത്യന്‍ ടീമിലെ പുതിയ താരോദയമായ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഐപിഎല്ലില്‍ നിരാശപ്പെടുത്തി കൊണ്ടിരിക്കുന്ന മറ്റൊരാള്‍. കഴിഞ്ഞ സീസണില്‍ എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു. പക്ഷെ ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ബാറ്റിങിലും ബൗളിങിലുമെല്ലാം പതറുകയാണ് നിതീഷ്.
എസ്ആര്‍എച്ചിനായി ആറിന്നിങ്‌സുകളിലാണ് അദ്ദേഹം ഈ സീസണില്‍ കളിച്ചത്. ഇവയില്‍ നേടിയതാവട്ടെ വെറും 131 റണ്‍സ് മാത്രം. 113.91 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലാണ്. ഒരു ഫിഫ്റ്റി പോലും നിതീഷ് ഇത്തവണ നേടുകയും ചെയ്തിട്ടില്ല. ബൗളിങിലാവട്ടെ അദ്ദേഹത്തെ ഇതുവരെ ഒരു കളിയില്‍ പോലും എസ്ആര്‍എച്ച് പരീക്ഷിക്കുകയും ചെയ്തിട്ടില്ല.