For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കഴിഞ്ഞ തവണ 10ാമത്, ഇത്തവണ? ഈ വീക്ക്‌നെസുകള്‍ മുംബൈയ്ക്കു പണി കൊടുക്കും!!

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ഫ്രാഞ്ചൈസികളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ചു തവണയാണ് ഐപിഎല്‍ ട്രോഫിയില്‍ അവര്‍ മുത്തമിട്ടത്. എല്ലാം രോഹിത് ശര്‍മയ്ക്കു കീഴിലുമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു സീസണുകള്‍ മുംബൈയ്ക്കു അത്ര മികച്ചതല്ല. പലപ്പോഴും പ്ലേഓഫ് പോലും കാണാതെയാണ് അവര്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ അവസാനത്തെ സീസണില്‍ പത്താംസ്ഥാനത്തേക്കു വീണ അവര്‍ വലിയ നാണക്കേടും ഏറ്റുവാങ്ങി. ഇതിന്റെ പേരില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിടുകയും ചെയ്തു. ടീമെന്ന നിലയില്‍ ചില ദൗര്‍ബല്യങ്ങളും അവര്‍ക്കു തിരിച്ചടിയായിരുന്നു.

എന്നാല്‍ മെഗാ ലേലത്തില്‍ ചില മികച്ച കളിക്കാരെ കൊണ്ടുവന്ന മുംബൈ വരാനിരിക്കുന്ന സീസണില്‍ കൂടുതല്‍ കരുത്തുറ്റ ഒരു ടീമിനെയാണ് അണിനിരത്തുന്നത്. പക്ഷെ ചില വീക്ക്‌നെസുകള്‍ കാരണം ഈ സീസണിലും അവര്‍ക്കു പണി കിട്ടിയേക്കും. അവരുടെ മൂന്നു പ്രധാനപ്പെട്ട ദൗര്‍ബല്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

hardik pandya

ആദ്യത്തെ വീക്ക്‌നെസ്

മുംബൈ ഇന്ത്യന്‍സിന്റെ ആദ്യത്തെ ദൗര്‍ബല്യമായി ചൂണ്ടിക്കാണിക്കാവുന്നത് മികച്ചൊരു ഇന്ത്യന്‍ സ്പിന്നറുടെ അഭാവമാണ്. യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ തുടങ്ങി മികച്ച സ്പിന്നര്‍മാര്‍ ലേലത്തിലുണ്ടായിരുന്നെങ്കിലും ഇവരെ ആരെയും സ്വന്തമാക്കാന്‍ മുംബൈയ്ക്കായില്ല. പകരം അനുഭവസമ്പത്ത് കുറഞ്ഞ കരണ്‍ ശര്‍മയെയാണ് അവര്‍ ടീമിലെത്തിച്ചത്. പുതിയ സീസണില്‍ താരത്തെ എത്രത്തോളം മുംബൈയ്ക്കു ആശ്രയിക്കാന്‍ സാധിക്കുമെന്നതു കണ്ടുതന്നെ അറിയണം.

ഐപിഎല്‍ മല്‍സങ്ങള്‍ നടക്കുന്ന ഭൂരിഭാഗം വേദികളും സ്പിന്നര്‍മാരെ അകമഴിഞ്ഞ് തുണയ്ക്കുന്നതായിട്ടും അവരെ ടീമിലെത്തിക്കുന്ന കാര്യത്തില്‍ വലിയ അലംഭാവമാണ് മുംബൈ കാണിച്ചത്. പേസര്‍മാര്‍ക്കു തുടക്കത്തില്‍ തന്നെ തല്ലുകിട്ടിയാല്‍ സ്പിന്നര്‍മാരെ ആശ്രയിക്കുകയല്ലാതെ മുംബൈയ്ക്കു മുന്നില്‍ മറ്റു ഓപ്ഷനുകളില്ല. പക്ഷെ പരിചയ സമ്പന്നരായ സ്പിന്നര്‍മാര്‍ ഇല്ലാത്തതിനാല്‍ അവര്‍ക്കു ഇതു ദുഷ്‌കരവുമായിരിക്കും.

രണ്ടാമത്തെ വീക്ക്‌നെസ്

മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാമത്തെ വീക്കനെസ് മികച്ച ബാക്കപ്പ് ഓപ്ഷനുകളുടെ അഭാവമാണ്. അവരുടെ പ്ലെയിങ് ഇലവന്‍ ശക്തമാണെങ്കിലും ഇതില്‍ ഒന്നോ, രണ്ടോ പേര്‍ക്ക് പരിക്കേല്‍ക്കുകയോ, തുടരെ ഫ്‌ളോപ്പാവുകയോ ചെയ്യുകയാണെങ്കില്‍ ബാക്കപ്പായി ടീമിലേക്കു കൊണ്ടുവരാവുന്ന മികച്ച താരങ്ങളില്ലെന്നത് വലിയ തിരിച്ചടി തന്നെയാണ്. മുന്‍നിര താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ മുംബൈ സ്‌ക്വാഡിനു ആഴം കുറവാണെന്നു കാണാം.

അതുകൊണ്ടു തന്നെ തങ്ങളുടെ ഫസ്റ്റ് ചോയ്‌സ് താരങ്ങളെ വളരെ ശ്രദ്ധയോടെ മുബൈ ടീം മാനേജ്‌മെന്റ് കൈകാര്യം ചെയ്യുകയും വേണം. മുന്‍ നായകന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, പേസ് ബൗളിങിലെ കുന്തമുനയായ ജസ്പ്രീത് ബുംറ എന്നിവര്‍ക്കു പരിക്കേല്‍ക്കുകയോ, വിശ്രമം ആവശ്യമായി വരികയോ ചെയ്താല്‍ അഭാവം നികത്താന്‍ കെല്‍പ്പുള്ള കളിക്കാര്‍ മുംബൈ സംഘത്തില്‍ ഇല്ല. ഈ കാരണത്താല്‍ എല്ലാ മല്‍സരങ്ങളിലും ഒരേ ടീമിനെയും സമാനമായ ഗെയിം പ്ലാനുമെല്ലാം മുംബൈയ്ക്കു പിന്തുടരേണ്ടിയും വരും.

BUMRAH HARDIK

മൂന്നാമത്തെ വീക്ക്‌നെസ്

മുംബൈ ഇന്ത്യന്‍സിന്റെ മൂന്നാമത്തെ വീക്ക്‌നെസ് പേസ് ബൗളിങില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയും ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ട്രെന്റ് ബോള്‍ട്ടിനെയും അമിതമായി ആശ്രയിക്കേണ്ടി വരുമെന്നതാണ്. രണ്ടു പേരും ലോകോത്തര ബൗളര്‍മാരാണ്. എന്നാല്‍ ടൂര്‍ണമെന്റിലുടനീളം ഇരുവരും തന്നെ ടീമിന്റെ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കണമെന്നത് വളരെ റിസ്‌ക്കുള്ള നീക്കം തന്നെയായിരിക്കും.

ബുംറ ന്യൂബോളിലും അവസാന ഓറുകളിലും ഒരുപോലെ അപകടകാരിയാണെങ്കില്‍ പവര്‍പ്ലേയിലാണ് ബോള്‍ട്ട് കൂടുതല്‍ മികവ് പുലര്‍ത്താറുള്ളത്. പക്ഷെ അമിതമായി ടീം ഇവരെ ആശ്രയിക്കുകയാണെങ്കില്‍ അതു രണ്ടു പേരെയും സമ്മര്‍ദ്ദത്തിലാക്കും.

എല്ലാ കളിയിലും പെര്‍ഫോം ചെയ്‌തേ തീരൂവെന്ന ചാലഞ്ചുമായിട്ടാവും ബുംറയും ബോള്‍ട്ടും പന്തെറിയാനെത്തുക. മാത്രമല്ല എല്ലാ മല്‍സരങ്ങളിലും കളിപ്പിക്കുന്നതിലൂടെ ഇവര്‍ക്കു പരിക്കുകളേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്.

Story first published: Wednesday, February 12, 2025, 13:17 [IST]
Other articles published on Feb 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+