For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈയും സിഎസ്‌കെയും കപ്പ് മറന്നേക്ക്!! ഇത്തവണ ആര്‍സിബിക്ക്, ഈ കാരണങ്ങള്‍

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ കളിച്ചുകൊണ്ടിരുന്നിട്ടും ഇതു വരെ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. മൂന്നു തവണയാണ് കപ്പിനും ചുണ്ടിനുമിടയില്‍ അവര്‍ക്കു ട്രോഫി നഷ്ടമായത്. പക്ഷെ വരാനിരിക്കുന്ന സീസണില്‍ ഈ ചീത്തപ്പേര് മായ്ക്കാമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് അവര്‍. അവസാന സീസണില്‍ പ്ലേഓഫിലായിരുന്നു ഫാഫ് ഡുപ്ലെസി നയിച്ച ആര്‍സിബിക്കു അടിതെറ്റിയത്.

വരാനിരിക്കുന്ന സീസണില്‍ പുതിയ ക്യാപ്റ്റനു കീഴില്‍ പുത്തന്‍ ലുക്കിലായിരിക്കും ആര്‍സിബിയെ നമുക്കു കാണാന്‍ സാധിക്കുക. മെഗാ ലേലത്തില്‍ മികച്ച ചില കളിക്കാരെയെത്തിച്ച് ആര്‍സിബി ടീമിനെ അടിമുടി ഉടച്ചു വാര്‍ത്തിരിക്കുകയാണ്. ഇത്തവണ ആര്‍സിബിയെ കിരീടത്തിലേക്കു നയിക്കാന്‍ സാധ്യതയുള്ള മൂന്നു പ്രധാനപ്പെട്ട ഘടകങ്ങള്‍ എന്തൊക്കൊണെന്നു നോക്കാം.

VIRAT KOHLI

പുതിയ മധ്യനിര

കൂടുതല്‍ കരുത്തുറ്റ പുതിയ മധ്യനിര ബാറ്റിങ് ലൈനപ്പാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കിരീട സാധ്യത വര്‍ധിപ്പിക്കുന്ന ആദ്യത്തെ ഘടകം. മുന്‍ സീസണുകളിലെല്ലാം അവരുടെ പ്രധാനപ്പെട്ട വീക്ക്‌നെസുകളിലൊന്ന് ദുര്‍ബലമായ മധ്യനിരയായിരുന്നു. പക്ഷെ വരാനിരിക്കുന്ന സീസണിനു മുന്നോടിയായി മധ്യനിരയെ അവര്‍ ഉടച്ചു വാര്‍ത്തു കഴിഞ്ഞു.

പവര്‍ഹിറ്റര്‍മാരായ ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്ങ്സ്റ്റണ്‍, ജേക്കബ് ബെതെല്‍, ഓസ്‌ട്രേലിയയുടെ ടിം ഡേവിഡ് എന്നിവരെ സ്വന്തമാക്കാനായത് ആര്‍സിബിയുടെ മധ്യനിരയെ കൂടുതല്‍ അപകടകാരികളാക്കി മാറ്റിയിരിക്കുകയാണ്. വളരെ വേഗത്തില്‍ മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ളവരാണ് ഈ താരങ്ങള്‍. അതുകൊണ്ടു തന്നെ ഇവരുടെ വരവ് ആര്‍സിബിയുടെ കിരീടസാധ്യതകളും ഏറെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

കിടിലന്‍ ഓപ്പണിങ്

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മറ്റൊരു പ്ലസ് പോയിന്റ് കിടിലന്‍ ഓപ്പണിങ് സഖ്യമാണ്. മുന്‍ സീസണുകളെ അപേക്ഷിച്ച് കൂടുതല്‍ മൂര്‍ച്ചയേറിയ ഓപ്പണിങ് ജോടിയെയാണ് പുതിയ സീസണില്‍ ആര്‍സിബി ഇറക്കുന്നത്. ഇതിഹാസ ബാറ്റര്‍ വിരാട് കോലിക്കൊപ്പം ഇംഗ്ലണ്ടിന്റെ തീപ്പൊരി ബാറ്ററും വിക്കറ്റ് കീപ്പറുമായ ഫില്‍ സാള്‍ട്ടാണ് അവരുടെ പുതിയ ഓപ്പണിങ് ജോടികള്‍.

കഴിഞ്ഞ സീസണിനു ശേഷം കൈവിട്ട നായകനും സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരവുമായ ഫാഫ് ഡുപ്ലെസിക്കു പകരമാണ് സാള്‍ട്ടിനെ ടീമിലേക്കു ആര്‍സിബി കൊണ്ടു വന്നിട്ടുള്ളത്. മെഗാലേലത്തില്‍ അദ്ദേഹത്തിനായി അവര്‍ മുടക്കിയത് 11.5 കോടി രൂപയാണ്. മുന്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി സ്‌ഫോടാന്മക പ്രകടനം നടത്തിയിട്ടുള്ള ബാറ്ററാണ് സാള്‍ട്ട്. ഇനി ആര്‍സിബിയിലും അദ്ദേഹം ഇതാവര്‍ത്തിച്ചാല്‍ അദ്ദേഹത്തിനു കാര്യങ്ങള്‍ എളുപ്പമാവും.

മികച്ച ഓള്‍റൗണ്ടര്‍മാര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മൂന്നാമത്തെ പ്ലസ് പോയിന്റ് മികച്ച ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യമാണ്. ബാറ്റിങിലും ബൗളിങിലും ടീമിനു വേണ്ടി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ ശേഷിയുള്ള ഓള്‍റൗണ്ടര്‍മാര്‍ ആര്‍സിബി നിരയിലുണ്ട്.

ലിയാം ലിവിങ്‌സ്റ്റണ്‍, ക്രുനാല്‍ പാണ്ഡ്യ, ജേക്കബ് ബെതെല്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നീ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം ആര്‍സിബി ടീമിനു കൂടുതല്‍ ആഴവും ബാലന്‍സും നല്‍കുന്നു.

RCB

ആര്‍സിബിയുടെ ഫുള്‍ സ്‌ക്വാഡ്

ബാറ്റര്‍മാര്‍: വിരാട് കോലി, രജത് പാട്ടിധര്‍, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍, ദേവ്ദത്ത് പടിക്കല്‍, സ്വാസ്തിക് ചിക്കാര.

ഓള്‍റൗണ്ടര്‍മാര്‍: ലിയാം ലിവിംഗ്സ്റ്റണ്‍, ക്രുനാല്‍ പാണ്ഡ്യ, സ്വപ്നില്‍ സിംഗ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മനോജ് ഭണ്ഡഗെ, ജേക്കബ് ബെതേല്‍.

ബൗളര്‍മാര്‍: ജോഷ് ഹേസല്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, സുയാഷ് ശര്‍മ, മോഹിത് രതീ, അഭിനന്ദന്‍ സിങ്.

Story first published: Sunday, February 9, 2025, 13:24 [IST]
Other articles published on Feb 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+