Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സിഎസ്‌കെയ്ക്കു പണി പാളിയത് ലേലത്തില്‍!! ഈ മണ്ടത്തരങ്ങള്‍ എന്തിനു ചെയ്തു?

അഞ്ചു തവണ ഐപിഎല്‍ കിരീടമുര്‍ത്തി റെക്കോര്‍ഡിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഈ സീസണില്‍ അടിമുടി പാളിയിരിക്കുകയാണ്. ഇത്രയും വലിയൊരു പതനം ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും പ്രതീക്ഷിക്കകയും ചെയ്തതല്ല. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു വീണ അവര്‍ നാണംകെടുകയും ചെയ്തിരിക്കുകയാണ്. ഒമ്പതു മല്‍സരങ്ങളില്‍ ചെന്നൈക്കു ജയിക്കാനായത് വെറും രണ്ടെണ്ണത്തില്‍ മാത്രം. ശേഷിച്ച ഏഴിലും തകര്‍ന്നടിയുകയും ചെയ്തു.

സ്ഥിരം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് സീസണിന്റെ പകുതിയോടെ പുറത്തായ ശേഷം ഇതിഹാസ താരം എംഎസ് ധോണി നായകസ്ഥാനമേറ്റെടുത്തിട്ടും ചെന്നൈയെ രക്ഷിക്കാനായില്ലെന്നത് ടീം എത്ര മാത്രം ദുര്‍ബലരാണെന്നാണ് അടിവരയിടുന്നത്. ഒരുപാട് പോരായ്മകള്‍ അവര വേട്ടയാടുന്നുണ്ട്.

കഴിഞ്ഞ മെഗാ ലേലത്തിനു തൊട്ടുമുമ്പും ലേലത്തിലും വരുത്തിയ പിഴവുകളാണ് യഥാര്‍ഥത്തില്‍ സിഎസ്‌കെയെ ഇത്രയും വലിയ ദുരന്തമാക്കി മാറ്റിയത്. മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങും കഴിഞ്ഞ ദിവസം ഇക്കാര്യം തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. ചെന്നൈയെ കുഴപ്പത്തിലാക്കിയ അബദ്ധങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

R ASHWIN

അശ്വിനു 9.75 കോടി

അന്താരാഷ്ട്ര കരിയറിനോടു ഗുഡ്‌ബൈ പറഞ്ഞ മുന്‍ സ്റ്റാര്‍ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിനെ മെഗാ ലേലത്തില്‍ 9.75 കോടി രൂപ മുടക്കി വാങ്ങിയതാണ് ചെന്നൈ സൂപ്പര്‍ കാണിച്ച ആദ്യത്തെ മണ്ടത്തരം. കരിയറിന്റെ അസ്തമയത്തി നില്‍ക്കുന്ന ഒരാള്‍ക്കു വേണ്ടി ഇത്രയും വലിയാെരു തുക മുടക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നതാണ് ചോദ്യം. 2021 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള അശ്വിന്റെ ഐപിഎല്‍ നമ്പറുകളെടുത്താല്‍ അതു അത്ര മികച്ചതല്ല.

ഈ കാലയളവില്‍ 57 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിനു വീഴ്ത്താനായത് 42 വിക്കറ്റുകള്‍ മാത്രം. 39.7 എന്ന വളരെ മോശം ശശരാശരിയിലും 30.8 സ്‌ട്രൈക്ക് റേറ്റിലുമാണിത്. ബൗളിങിലെ പഴയൊരു ആധിപത്യം അശ്വിനു ഇപ്പോള്‍ നഷ്ടമായിക്കഴിഞ്ഞു. മാത്രമല്ല, ബൗളിങില്‍ കൂടുതല്‍ വൈവിധ്യം കൊണ്ടുവരാനോ, ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനോ അദ്ദേഹത്തിനു സാധിക്കുന്നുമില്ല.

എന്നാല്‍ തങ്ങള്‍ക്കൊപ്പം ഐപിഎല്‍ കരിയര്‍ തുടക്കിട്ട അശ്വിനെ 9.75 കോടിയെന്ന വലിയ തുകയ്ക്കു വാങ്ങി ചെന്നൈ ശരിക്കുമൊരു ചൂതാട്ടമാണ് നടത്തിയത്. പക്ഷെ അതു ദയനീയമായി പരാജയപ്പെട്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഏഴു മല്‍സരങ്ങളില്‍ നിന്നും വെറും അഞ്ചു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 10 കോടിയോളം അശ്വിനായി മുടക്കുന്നതിനു പകരം ഒരു വെടിക്കെട്ട് ബാറ്ററെ കൊണ്ടുവരാന്‍ ചെന്നൈക്കു ശ്രമിക്കാമായിരുന്നു.

ജഡേജയെ നിലനിര്‍ത്തി

മെഗാ ലേലത്തിനു മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കാണിച്ച വലിയ മണ്ടത്തരങ്ങളിലൊന്നാണ് വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ നിലനിര്‍ത്തിയത്. ഇതിനായി 18 കോടി രൂപ അവര്‍ ചെലവഴിക്കുകയും ചെയ്തു. കരിയര്‍ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞ അദ്ദേഹം ഇതിന്റെ പകുതി തുക പോലും അര്‍ഹിക്കുന്നുണ്ടോയെന്നതു സംശയമാണ്.

ടെസ്റ്റ് ശൈലിയിലുള്ള ബാറ്റിങാണ് ജഡ്ഡു ഈ സീസണില്‍ കാഴ്ചവയ്ക്കുന്നത്. 125.7 എന്ന മോശം സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം നേടിയത് വെറും 166 റണ്‍സാണ്. ഈ ഫോര്‍മാറ്റില്‍ ജഡ്ഡുവിന്റെ കരിയര്‍ അവസാനിച്ചെന്നു തന്നെ പറയേണ്ടി വരും. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും അദ്ദേഹം പരാജയമാണ്. 8.23 ഇക്കോണമി റേറ്റില്‍ 31.33 എന്ന വളരെ സാധാരണമായ ശരാശരിയില്‍ താരം വീഴ്ത്തിയത് ആറു വിക്കറ്റുകള്‍ മാത്രം.

RAVINDRA JADEJA

സ്‌പെഷ്യലിസ്റ്റുകളുടെ അഭാവം

ലേലത്തില്‍ മറ്റു ടീമുകളെല്ലാം ടി20 സ്‌പെഷ്യലിസ്റ്റുളായ യുവതാരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗത്തു നിന്നും അതു കണ്ടില്ല. ഒന്നിനും കൊള്ളാത്ത സാം കറെന്‍, ജാമി ഒവേര്‍ട്ടന്‍, രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍, ദീപക് ഹൂഡ പോലെയുള്ള കളിക്കാരെയാണ് ലേലത്തില്‍ അവര്‍ വാങ്ങിയത്.

വെടിക്കെട്ട് ഇന്നിങ്‌സുകള്‍ക്കു ശേഷിയുള്ള ഒരാളെപ്പോലും ടീമിലേക്കു കൊണ്ടുവരാന്‍ ചെന്നൈക്കായില്ല. മറ്റു ഫ്രാഞ്ചൈസികളെല്ലാം ഇത്തരത്തിലുള്ള പല ക്യാപ്ഡ്, അണ്‍ക്യാപ്ഡ് താരങ്ങളെ വാങ്ങിയപ്പോള്‍ ഒരാളെപ്പോലും ചെന്നൈക്കു സ്വന്തമാക്കാനായില്ല.

Story first published: Saturday, April 26, 2025, 15:57 [IST]
Other articles published on Apr 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+