Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു നിര്‍ഭാഗ്യവാന്‍! ഈ വമ്പന്‍ റെക്കോഡുകള്‍ നേടാമായിരുന്നു; പക്ഷെ പരിക്ക് ചതിച്ചു?

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. ഇത്തവണ മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ വലിയ മാറ്റങ്ങള്‍ എല്ലാ ടീമുകളിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരാവും കപ്പിലേക്കെത്തുകയെന്ന് പ്രവചിക്കുക പോലും അസാധ്യമാണ്. ഇത്തവണത്തെ സീസണ്‍ ആരംഭിക്കാനിരിക്കെ പല ടീമുകള്‍ക്കും തലവേദനയാവുന്നത് പരിക്കാണ്. പല സൂപ്പര്‍ താരങ്ങളും പരിക്കിന്റെ പിടിയിലായത് ടീമുകളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണ്.

രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു സാംസണ് ഐപിഎല്‍ 2025 കളിക്കാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇംഗ്ലണ്ട് ടി20 പരമ്പരക്കിടെ കൈവിരലിന് പൊട്ടലേറ്റതോടെ സഞ്ജു ഐപിഎല്‍ കളിക്കുക കാര്യം സംശയമാണ്. ഒരു മാസത്തിലേറെ സഞ്ജുവിന് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ പെട്ടെന്നൊരു തിരിച്ചുവരവ് സഞ്ജുവിന് എളുപ്പമാവില്ല. സഞ്ജുവിന്റെ അഭാവം രാജസ്ഥാന് കടുത്ത തിരിച്ചടിയാണെന്ന് തന്നെ പറയാം.

സഞ്ജു സാംസണിന് വളരെ നിര്‍ണ്ണായകമായ സീസണായിരുന്നു വരാനിരിക്കുന്നത്. എന്നാല്‍ പരിക്ക് താരത്തെ ചതിച്ചിരിക്കുകയാണ്. പരിക്കിനെത്തുടര്‍ന്ന് സഞ്ജു സാംസണിന് കളിക്കാന്‍ സാധിക്കാതെ പോയാല്‍ നഷ്ടമാവുന്ന പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

രാജസ്ഥാന്‍ റോയല്‍സിനൊപ്പം 4000 റണ്‍സ്

രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്രത്തിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന് നായകസ്ഥാനത്തേക്കെത്തിയ സഞ്ജുവിന് ടീമിനൊപ്പം മികച്ച റെക്കോഡുകള്‍ നേടാനായിട്ടുണ്ട്. ഇത്തവണ കളിച്ചിരുന്നെങ്കില്‍ രാജസ്ഥാനൊപ്പം 4000 റണ്‍സ് നേടുന്ന ആദ്യത്തെ താരമായി മാറാന്‍ സഞ്ജുവിന് സാധിക്കുമായിരുന്നു. 3742 റണ്‍സാണ് 140 മത്സരത്തില്‍ നിന്ന് സഞ്ജു രാജസ്ഥാനൊപ്പം നേടിയത്. ഇന്ത്യയുടെ ടി20 ഓപ്പണറായ സഞ്ജു രാജസ്ഥാനൊപ്പവും ഓപ്പണറായി ഇറങ്ങാന്‍ തയ്യാറെടുക്കവെയാണ് പരിക്ക് തിരിച്ചടി നല്‍കുന്നത്. ഇത്തവണത്തെ സീസണ്‍ നഷ്ടമായാല്‍ ഈ റെക്കോഡിലേക്കെത്താന്‍ സഞ്ജു ഇനിയും കാത്തിരിക്കണം.

sanju samson

രാജസ്ഥാനൊപ്പം കൂടുതല്‍ ഫിഫ്റ്റി

രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ അര്‍ധ സെഞ്ച്വറി റെക്കോഡ് സഞ്ജുവിന്റെ പേരിലാണ്. 22 അര്‍ധ സെഞ്ച്വറികള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. ഇത്തവണ കളിച്ചിരുന്നെങ്കില്‍ രാജസ്ഥാന്‍ ജേഴ്‌സില്‍ 25 അര്‍ധ സെഞ്ച്വറികള്‍ നേടുന്ന ആദ്യത്തെ താരമായി മാറാനുള്ള അവസരം സഞ്ജുവിന് മുന്നിലുണ്ടായിരുന്നു. പക്ഷെ പരിക്ക് തളര്‍ത്തിയതോടെ സഞ്ജുവിന്റെ ഈ മോഹവും പൊലിയാനാണ് സാധ്യത. ഈ സീസണിലൂടെത്തന്നെ സഞ്ജുവിന് ഈ റെക്കോഡിലേക്കെത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

രാജസ്ഥാനൊപ്പം 200 സിക്‌സര്‍

രാജസ്ഥാന്‍ റോയല്‍സിന്റെ സിക്‌സര്‍ വേട്ടക്കാരിലും സഞ്ജുവാണ് തലപ്പത്ത്. 179 സിക്‌സുകളാണ് മലയാളി താരം നേടിയിരിക്കുന്നത്. 21 സിക്‌സുകള്‍ കൂടി നേടിയാല്‍ രാജസ്ഥാനായി 200 സിക്‌സുകള്‍ നേടുന്ന ആദ്യത്തെ താരമെന്ന ചരിത്ര നാഴികക്കല്ല് സ്വന്തം പേരിലാക്കാന്‍ സഞ്ജുവിന് സാധിക്കുമായിരുന്നു. എന്നാല്‍ സഞ്ജുവിന് കളിക്കാന്‍ സാധിക്കാതെ പോയാല്‍ ഈ റെക്കോഡിലേക്കെത്താന്‍ ഇനിയും കാത്തിരിക്കേണ്ടതായി വരും. സഞ്ജുവിന് ഐപിഎല്‍ പകുതി കഴിയുമ്പോള്‍ തിരിച്ചെത്താനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെ സംഭവിച്ചാലും ഫോം സഞ്ജുവിനെ ബാധിക്കാനുള്ള സാധ്യതകളേറെയാണ്.

ഐപിഎല്‍ കിരീടം നേടുന്ന ആദ്യ കേരള ക്യാപ്റ്റന്‍

ഐപിഎല്ലില്‍ നായകനാവുന്ന ആദ്യത്തെ കേരള താരമാണ് സഞ്ജു സാംസണ്‍. അത്ര പെട്ടെന്നൊന്നും ആര്‍ക്കും നേടാനാവാത്ത നേട്ടമാണിത്. സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ ഫൈനല്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ കപ്പിലേക്കെത്താന്‍ സാധിച്ചിട്ടില്ല. ഇത്തവണ രാജസ്ഥാനെ കപ്പിലേക്കെത്തിക്കാന്‍ സാധിച്ചാല്‍ ഐപിഎല്ലില്‍ കിരീടം നേടുന്ന ആദ്യത്തെ കേരളക്കാരനായ നായകനായി മാറാന്‍ സഞ്ജുവിന് സാധിക്കുമായിരുന്നു. ഈ അവസരവും നഷ്ടമാവാനാണ് സാധ്യത. സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗ് രാജസ്ഥാനെ നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Sunday, February 16, 2025, 11:05 [IST]
Other articles published on Feb 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+