For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ദ്രാവിഡ് സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കും! രാജസ്ഥാനില്‍ ഭിന്നത രൂക്ഷം; വിമര്‍ശനം ശക്തം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ പുരോഗമിക്കവെ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. ഏഴ് മത്സരത്തില്‍ അഞ്ചിലും രാജസ്ഥാന്‍ തോറ്റിരിക്കുകയാണ്. രണ്ട് മത്സരം മാത്രം ജയിച്ച രാജസ്ഥാന്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. അവസാന സീസണ്‍വരെ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്ന രാജസ്ഥാന് ഇത്തവണ തൊട്ടതെല്ലാം പിഴച്ചിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകസ്ഥാനത്തേക്കെത്തിയതോടെ ടീമിന്റെ പ്രകടനം പിന്നോട്ട് പോവുകയാണ്.

രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന് ഇപ്പോള്‍ ടീമില്‍ വിലയില്ലാത്ത അവസ്ഥയായിരിക്കുകയാണ്. ദ്രാവിഡും സഞ്ജുവും തമ്മില്‍ ശക്തമായ അഭിപ്രായ ഭിന്നതയിലാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡല്‍ഹിക്കെതിരായ സൂപ്പര്‍ ഓവറില്‍ സഞ്ജു സാംസണിന്റെ തീരുമാനങ്ങളെല്ലാം രാജസ്ഥാന്‍ കോച്ച് ദ്രാവിഡ് തള്ളിക്കളഞ്ഞു. ഷിംറോന്‍ ഹെറ്റ്‌മെയറേയും റിയാന്‍ പരാഗിനേയും സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിന് ഇറക്കിയതും സന്ദീപ് ശര്‍മക്ക് ബൗളിങ് നല്‍കിയതും ദ്രാവിഡിന്റെ തീരുമാനമാണ്.

രാജസ്ഥാന്‍ റോയല്‍സ് പിന്നോട്ട് പോകുന്നതിന് പിന്നില്‍ ദ്രാവിഡിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് തന്നെ പറയാം. ദ്രാവിഡിന്റെ തീരുമാനങ്ങള്‍ സഞ്ജു സാംസണിന്റെ കരിയറിനേയും തകര്‍ക്കുകയാണെന്ന് പറയാം. സഞ്ജു സാംസണിനെ ഐപിഎല്ലിലേക്ക് കൊണ്ടുവന്നത് ദ്രാവിഡാണ്. എന്നാല്‍ ദ്രാവിഡ് സഞ്ജുവിന്റെ കരിയറിനെ വളര്‍ത്താന്‍ കാര്യമായൊന്നും ചെയ്തിട്ടില്ലെന്ന് പറയാം. ദ്രാവിഡ് സഞ്ജുവിനെ തഴഞ്ഞ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ആരാധകര്‍.

രാജസ്ഥാനില്‍ ഒതുക്കാന്‍ ശ്രമിക്കുന്നു

രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്തേക്ക് സഞ്ജു എത്തിയത് മുതല്‍ ടീം മെച്ചപ്പെടുക മാത്രമാണ് ചെയ്തത്. ഒരു തവണ ഫൈനല്‍ കളിച്ച രാജസ്ഥാന്‍ സഞ്ജുവിന് കീഴില്‍ ഭേദപ്പെട്ട പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. സഞ്ജുവിന്റെ നായകനെന്ന നിലയിലെ മികവിലേയും ബാറ്റ്‌സ്മാനെന്ന നിലയിലെ മികവിനേയും വളര്‍ത്താന്‍ രാജസ്ഥാന്‍ ടീം മാനേജ്‌മെന്റ് വളരെയധികം പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ ദ്രാവിഡ് പരിശീലകനായതോടെ ആ പിന്തുണ കാണുന്നില്ലെന്ന് തന്നെ പറയാം.

ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിന് യാതൊരു വിലയുമില്ലാത്ത അവസ്ഥയുണ്ടാക്കി. ഇതിന് കാരണം ദ്രാവിഡാണെന്ന് പറയാം. ടീമിലെ പ്രധാന തീരുമാനങ്ങളെല്ലാം ദ്രാവിഡ് ഒറ്റക്കാണ് എടുക്കുന്നതെന്ന് പറയാം. സഞ്ജു സാംസണിന് നായകനെന്ന നിലയില്‍ വില നല്‍കാത്ത നീക്കമാണ് ദ്രാവിഡ് നടത്തുന്നത്. സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാനാണ് ദ്രാവിഡ് ശ്രമിക്കുന്നത്. ദ്രാവിഡ് അവസരം നല്‍കി വളര്‍ന്നുവന്ന താരമാണ് സഞ്ജു.

അതുകൊണ്ടുതന്നെ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിനെ അംഗീകരിക്കാന്‍ ദ്രാവിഡ് തയ്യാറാവുന്നില്ല. സഞ്ജുവിനെ ടീമില്‍ നിന്ന് ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള ഏകാധിപത്യ നീക്കങ്ങളാണ് ദ്രാവിഡ് നടത്തിക്കൊണ്ടിരിക്കുന്നത്. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ വിടുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സഞ്ജുവിനെ യാതൊരു വിധത്തിലും ദ്രാവിഡ് പിന്തുണക്കുന്നില്ലെന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.

sanju samson ipl 2025

ഇന്ത്യന്‍ ടീമിലും ഒതുക്കാന്‍ ശ്രമിച്ചു

ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് പ്രവര്‍ത്തിച്ചപ്പോഴും സഞ്ജു സാംസണെ ഒതുക്കാനുള്ള നീക്കമാണ് നടത്തിയത്. ദ്രാവിഡ് പരിശീലകനായിരിക്കെ ടി20 ലോകകപ്പില്‍ സഞ്ജുവിനെ പരിഗണിച്ചെങ്കിലും ഒരു മത്സരം പോലും കളിപ്പിച്ചില്ല. റിഷഭ് പന്ത് മോശം ഫോമിലായിട്ടും സഞ്ജുവിനെ ഒരു തവണ പോലും കളിപ്പിക്കാന്‍ ദ്രാവിഡ് തയ്യാറായില്ല. ഇപ്പോള്‍ ഗൗതം ഗംഭീര്‍ ഇന്ത്യയുടെ ടി20യിലെ പ്രധാന ഓപ്പണറും വിക്കറ്റ് കീപ്പറുമായി.

എന്നാല്‍ ഇത്തരമൊരു പിന്തുണ ദ്രാവിഡ് പരിശീലകനായിരുന്നപ്പോള്‍ സഞ്ജുവിന് ലഭിച്ചില്ലെന്ന് തന്നെ പറയാം. സഞ്ജുവിനെ രാജസ്ഥാനിലേക്ക് കൊണ്ടുവരാന്‍ ദ്രാവിഡ് കാരണമായെങ്കിലും ഇതിന് ശേഷം താരത്തെ വളര്‍ത്തുന്നതില്‍ ദ്രാവിഡ് കാര്യമായൊന്നും ചെയ്തിട്ടില്ല. എന്തായാലും ദ്രാവിഡ് ഇതേ നിലപാട് തുടര്‍ന്നാല്‍ രാജസ്ഥാനുമായുള്ള ബന്ധം സഞ്ജു അവസാനിപ്പിക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Friday, April 18, 2025, 10:31 [IST]
Other articles published on Apr 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+