Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇത് തുടക്കത്തിന്റെ ആവേശം, വൈഭവിനെ കാത്ത് മൂന്ന് വെല്ലുവിളി! സൂക്ഷിച്ചില്ലേല്‍ പണി

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ സിഎസ്‌കെ ഒഴികെയുള്ള സൂപ്പര്‍ ടീമുകളെല്ലാം ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സീസണ്‍ കൂടുതല്‍ ആവേശകരമാണ്. ഇതുവരെ കപ്പ് നേടാത്ത ടീമുകള്‍ മികച്ച പ്രകടനം നടത്തി മുന്നോട്ട് വരുന്നത് ഇത്തവണത്തെ സീസണില്‍ കാണാന്‍ സാധിക്കും. ആര്‍സിബിയടക്കം മിന്നല്‍ പ്രകടനത്തോടെ കിരീട പ്രതീക്ഷ സജീവമാക്കുകയാണ്.

ഈ സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ ടീമിന് സാധിച്ചിട്ടില്ല. എന്നാല്‍ രാജസ്ഥാന്‍ നിരയില്‍ വൈഭവ് സൂര്യവന്‍ഷി എല്ലാവരുടേയും കൈയടി നേടുകയാണ്. 14കാരനായ താരം അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്ത് തന്നെ സിക്‌സര്‍ പായിച്ചിരിക്കുകയാണ്. പിന്നാലെ 35 പന്തില്‍ സെഞ്ച്വറിയും നേടി ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായും വൈഭവ് മാറി. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് ഐപിഎല്ലില്‍ എല്ലാവരുടേയും പ്രശംസ നേടുന്ന വൈഭവ് അടുത്ത സൂപ്പര്‍ താരമായി വളരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ ടീമിനും വലിയ പ്രതീക്ഷയായി മാറുന്ന വൈഭവ് അടുത്ത സൂപ്പര്‍ താരമായി മാറുമെന്ന് പറയുമ്പോഴും ചില പ്രശ്‌നങ്ങള്‍ താരം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കില്‍ കരിയര്‍ താഴോട്ട് പോകാനാണ് സാധ്യത കൂടുതല്‍. വൈഭവിനെ വേട്ടയാടാന്‍ സാധ്യതയുള്ള പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുക വലിയ പ്രശ്‌നം

വൈഭവ് പ്രായത്തില്‍ കൂടുതല്‍ ശരീര വളര്‍ച്ചയുള്ള താരമാണ്. 14 കാരനായ വൈഭവ് 90 മീറ്റര്‍ സിക്‌സറടക്കം ഐപിഎല്ലില്‍ പറത്തുകയുണ്ടായി. താരത്തിന്റെ ഫിറ്റ്‌നസ് നിലവില്‍ മികച്ചതാണെങ്കിലും പെട്ടെന്ന് ശരീര ഭാരം ഉയരുന്ന ശരീര പ്രകൃതമാണ് വൈഭവിന്റേത്. ഈ സാഹചര്യത്തില്‍ താരത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുകയെന്നതാണ്. ഇതിനോടകം ഇഷ്ടപ്പെട്ട മട്ടന്‍ വിഭവങ്ങളും പിസയുമെല്ലാം വൈഭവ് ഒഴിവാക്കി. എന്നാല്‍ എത്രനാള്‍ താരത്തിന് ഈ നിയന്ത്രണം ഉണ്ടാകുമെന്നതാണ് കണ്ടറിയേണ്ടത്.

ഇപ്പോള്‍ പ്രായം പരിഗണിച്ച് എല്ലാവരുടേയും പിന്തുണ വൈഭവിന് ലഭിക്കുന്നുണ്ട്. എന്നാല്‍ അല്‍പ്പം കൂടി പ്രായം മുന്നോട്ട് പോകുമ്പോള്‍ വൈഭവിന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. ഈ സാഹചര്യത്തില്‍ താരത്തിന് സ്വയം നിയന്ത്രിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അല്ലാത്ത പക്ഷം അടുത്ത പൃഥ്വി ഷായായി വൈഭവ് മാറിയേക്കും. പൃഥ്വി ഷാ വൈഭവിനെപ്പോലെ തന്നെ പ്രതിഭയായിരുന്നെങ്കിലും മോശം ഫിറ്റ്‌നസാണ് താരത്തിന്റെ കരിയറിനെ തകര്‍ത്തത്. ഇത് മുന്നില്‍ക്കണ്ട് വൈഭവിന് മുന്നോട്ട് പോകാന്‍ സാധിക്കേണ്ടതായുണ്ട്.

ആഡംഭരങ്ങളില്‍ വീണ് പോകരുത്

വൈഭവിന്റെ ഇപ്പോഴത്തെ കരിയറില്‍ കൃത്യമായ ഇടപെടലുകളും നിയന്ത്രണങ്ങളും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സീനിയര്‍ താരങ്ങളും നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ക്രിക്കറ്റിന്റെ ആഡംഭരങ്ങളിലും ലഹരിയിലും വീണ് പോകാതെ താരം മുന്നോട്ട് പോവുകയാണ്. എന്നാല്‍ വൈഭവിന് മുന്നില്‍ ഇനിയുള്ളത് കടുത്ത വെല്ലുവിളികളാണ്. പ്രായ പൂര്‍ത്തിയായിക്കഴിയുമ്പോഴേക്കും സ്വന്തം അക്കൗണ്ടിലേക്ക് പണമെത്താന്‍ തുടങ്ങും. നിലവില്‍ വൈഭവിന്റെ പിതാവാണ് അദ്ദേഹത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

Vaibhav Suryavanshi ipl 2025

അതുകൊണ്ടുതന്നെ ആവശ്യത്തില്‍ കൂടുതല്‍ ധൂര്‍ത്തടിക്കാനുള്ള പണം ഇപ്പോള്‍ താരത്തിന് ലഭിക്കുന്നില്ല. എന്നാല്‍ പ്രായ പൂര്‍ത്തിയാവുമ്പോള്‍ കോടികള്‍ വൈഭവിന് ലഭിക്കും. ഇതോടെ താരം അത്യാഡംഭര ജീവിതത്തിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ക്രിക്കറ്റിന് മുഖ്യ പ്രാധാന്യം നല്‍കാതെ മറ്റ് പല കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയതാണ് പല സൂപ്പര്‍ താരങ്ങളുടേയും കരിയര്‍ തകരാന്‍ കാരണം. വിനോദ് കാംബ്ലിയും പൃഥ്വി ഷായുമെല്ലാം ഇതിന് ഉദാഹരണമാണ്. അതുകൊണ്ടുതന്നെ ഇവരില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊള്ളാന്‍ വൈഭവ് തയ്യാറാവണം.

അഹങ്കാരം കാട്ടിയാല്‍ തീര്‍ന്നു

ചെറുപ്പത്തില്‍ത്തന്നെ വലിയ പ്രശസ്തിയിലേക്കെത്തുന്നത് താരങ്ങളെ അഹങ്കാരികളാക്കി മാറ്റാന്‍ സാധ്യത കൂടുതലാണ്. പല താരങ്ങളും ഇത്തരത്തില്‍ അഹങ്കാരം കാട്ടി കരിയര്‍ നശിപ്പിച്ച് കളഞ്ഞവരാണ്. ഇതിനോടകം പല സീനിയര്‍ താരങ്ങളും വൈഭവിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പണവും പ്രശസ്തിയും വരുമ്പോള്‍ അഹങ്കരിച്ചാല്‍ കരിയര്‍ തീരുമെന്ന് സെവാഗും രവി ശാസ്ത്രിയുമടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈഭവ് വളരെയധികം സൂക്ഷിക്കേണ്ടതും ഇക്കാര്യമാണ്. അഹങ്കാരം കാട്ടിയാല്‍ വൈഭവിന്റെ കരിയര്‍ തകര്‍ന്നടിയാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

Story first published: Thursday, May 1, 2025, 10:16 [IST]
Other articles published on May 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+