Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മുംബൈ ടീം ശക്തം, പക്ഷെ ഇപ്പോഴും 3 പ്രശ്‌നങ്ങള്‍! കപ്പടിക്കുക പ്രയാസമാവും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ മെഗാ ലേലം പൂര്‍ത്തിയായിരിക്കുകയാണ്. ടീമുകളെല്ലാം ഇപ്പോള്‍ പടയൊരുക്കത്തിലേക്ക് കടന്നിരിക്കുകയാണ്. ആവേശകരമായ മെഗാ ലേലത്തിന് ശേഷം ടീമുകളെല്ലാം കഴിഞ്ഞ സീസണുകളിലെ പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരം കണ്ടുവെന്ന് തന്നെ പറയാം. വമ്പന്‍ ടീമുകള്‍ക്ക് വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇടവേളക്ക് ശേഷം വീണ്ടുമൊരു കിരീടം സ്വപ്‌നം കാണുകയാണ്.

ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇത്തവണ ശക്തമായ ടീമിനെ സൃഷ്ടിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചിട്ടുണ്ട്. പരിശീലക സ്ഥാനത്തേക്ക് മഹേല ജയവര്‍ധനയെ മുംബൈ തിരികെ കൊണ്ടുവന്നിട്ടുമുണ്ട്. ഇത്തവണ പ്രധാന താരങ്ങളെയെല്ലാം നിലനിര്‍ത്തി ലേലത്തിന് ഇറങ്ങിയ മുംബൈ ബുദ്ധിപൂര്‍വ്വം ചില താരങ്ങളെ ഒപ്പം കൂട്ടിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോഴും ചില പ്രധാന പ്രശ്‌നങ്ങള്‍ മുംബൈയെ വേട്ടയാടുന്നു. മുംബൈയുടെ കിരീട മോഹം തകര്‍ക്കാന്‍ സാധ്യതയുള്ള മുംബൈയുടെ ദൗര്‍ബല്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

മികച്ചൊരു ഫിനിഷറുടെ അഭാവമുണ്ട്

മുംബൈ ഇന്ത്യന്‍സ് ടിം ഡേവിഡ്, റൊമാരിയോ ഷിഫേര്‍ഡ് എന്നിവരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ലേലത്തിലൂടെ ഇവരെപ്പോലെ മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാന്‍ കഴിവുള്ള താരങ്ങളെ ടീമിലേക്ക് എത്തിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ ഇത് മുംബൈയുടെ വലിയ ദൗര്‍ബല്യമായിത്തന്നെ പറയാം. ഇപ്പോള്‍ മുംബൈ ടീമില്‍ ഫിനിഷറായി ഉള്ളത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ മാത്രമാണുള്ളത്. നമാന്‍ ധിര്‍ അനുഭവസമ്പന്നല്ല. ഈ സാഹചര്യത്തില്‍ ഹാര്‍ദിക്കിന്റെ ഫിനിഷിങ് മികവിനെ മുംബൈക്ക് കൂടുതലായി ആശ്രയിക്കേണ്ടി വരും.

നായകനെന്ന നിലയില്‍ ഹാര്‍ദിക് ഫിനിഷര്‍ റോള്‍ ഏറ്റെടുക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. സമീപകാലത്തായി അദ്ദേഹം ഈ റോളില്‍ കളിക്കുന്നത് കുറവാണ്. ഈ സാഹചര്യത്തില്‍ മുംബൈക്ക് ഈ റോളില്‍ മികച്ചൊരു ഫിനിഷറെ ആവശ്യമായിരുന്നു. എന്നാല്‍ അത്തരമൊരു താരമില്ലാത്തത് മുംബൈയെ പിന്നോട്ടടിക്കാനാണ് സാധ്യത കൂടുതല്‍.

mumbai indians

സ്പിന്‍ നിരയില്‍ ദൗര്‍ബല്യമുണ്ട്

മുംബൈ ഇന്ത്യന്‍സിന്റെ സ്പിന്‍ നിരയില്‍ ദൗര്‍ബല്യങ്ങളേറെയാണ്. അനുഭവസമ്പന്നനായ സ്പിന്നറുടെ അഭാവം മുംബൈ ടീമിലുണ്ടെന്ന് പറയാം. കരണ്‍ ശര്‍മയെ മുംബൈ ടീമിലെത്തിച്ചെങ്കിലും താരത്തെ വിശ്വസ്തനെന്ന് വിളിക്കാനാവില്ല. മിച്ചല്‍ സാന്റ്‌നര്‍, അല്ലാ ഗസാന്‍ഫര്‍ എന്നീ വിദേശ സ്പിന്നര്‍മാര്‍ ടീമിലുണ്ട്. എന്നാല്‍ മികച്ച ഇന്ത്യന്‍ സ്പിന്നറുടെ അഭാവം മുംബൈ ടീമിലുണ്ട്. ഇത് ടീമിന് തിരിച്ചടിയാകാന്‍ സാധ്യതയുള്ള കാര്യമാണ്.

പീയൂഷ് ചൗള അവസാന സീസണില്‍ മുംബൈക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ താരത്തെ വിട്ടുകളഞ്ഞിരിക്കുകയാണ്. കരണിനെ വിശ്വസിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് തന്നെ പറയാം. നിലവിലെ മുംബൈ ടീമില്‍ ഇന്ത്യന്‍ സ്പിന്‍ കരുത്ത് അല്‍പ്പം മോശമാണെന്ന് തന്നെ പറയാം. ഇത് ടീമിനെ എങ്ങനെ ബാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

ഡെത്തോവറില്‍ ആശ്രയം ബുംറ മാത്രം

ന്യൂബോളില്‍ മുംബൈയുടെ പേസ് നിര ഏത് എതിരാളികള്‍ക്കും വലിയ വെല്ലുവിളിയാവുന്നതാണ്. ജസ്പ്രീത് ബുംറക്കൊപ്പം ട്രന്റ് ബോള്‍ട്ട്, ദീപക് ചഹാര്‍ എന്നിവരാണുള്ളത്. രണ്ട് പേരും ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ മിടുക്കുള്ളവരാണ്. എന്നാല്‍ ഇവരെ ഡെത്തോവറില്‍ വിശ്വസിക്കാനാവില്ല. ഡെത്തോവറിലെ തല്ലുകൊള്ളികളാണ് ഇവരെന്ന് പറയാം. ഡെത്തോവറില്‍ മുംബൈക്ക് വിശ്വസിക്കാന്‍ സാധിക്കുന്നത് ബുംറയെ മാത്രമാണ്. ഈ പ്രശ്‌നം മുംബൈയെ പിന്നോട്ടടിക്കുന്ന ഘടകങ്ങളിലൊന്നാണെന്ന് പറയാം.

മുംബൈയുടെ ഓപ്പണിങ് ബാറ്റിങ് കൂട്ടുകെട്ടിലും ആശങ്കയുണ്ട്. രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി റോബിന്‍ മിന്‍സാണോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അനുഭവസമ്പന്നനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇത്തവണ മുംബൈയിലില്ല. ഇത് മുംബൈയെ പിന്നോട്ടടിക്കുന്ന കാര്യമാണ്. രോഹിത് ശര്‍മയുടെ ഐപിഎല്ലിലെ മോശം ഫോമും മുംബൈക്ക് വലിയ തലവേദന സൃഷ്ടിക്കുന്നു.

Story first published: Thursday, December 5, 2024, 7:01 [IST]
Other articles published on Dec 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+