Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു ടീം വിട്ടാല്‍ രാജസ്ഥാന് എട്ടിന്റെ പണി! 3 പ്രശ്‌നം വേട്ടയാടും; എന്തൊക്കെ?

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. മെഗാ ലേലത്തിന് മുമ്പ് സൂപ്പര്‍ താരങ്ങളെ കൈവിട്ടപ്പോള്‍ ടീമിന് ആരാധകര്‍ നല്‍കിയ മുന്നറിയിപ്പ് ഇപ്പോള്‍ സത്യമായിരിക്കുകയാണ്. ജോസ് ബട്‌ലര്‍, ട്രന്റ് ബോള്‍ട്ട്, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെയെല്ലാം രാജസ്ഥാന്‍ കൈവിട്ട് കളഞ്ഞതിന്റെ ഫലം മത്സരത്തില്‍ വ്യക്തം. രാജസ്ഥാന്‍ കോടികള്‍ മുടക്കി ടീമില്‍ നിലനിര്‍ത്തിയ ഷിംറോന്‍ ഹെറ്റ്‌മെയറും റിയാന്‍ പരാഗും ദ്രുവ് ജുറേലുമെല്ലാം ദുരന്തമായി മാറുന്നതാണ് കാണാനായത്.

ഇതിനിടെ നായകന്‍ സഞ്ജു സാംസണും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മില്‍ അഭിപ്രായ ഭിന്നതയുമുണ്ടായി. പരിക്കേറ്റ സഞ്ജു ടീമിന് പുറത്തായത് ടീമിനെ കാര്യമായി ബാധിച്ചു. ദ്രാവിഡ് സഞ്ജുവിനോട് ചോദിക്കാതെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ മലയാളി താരത്തിന് അതൃപ്തിയുണ്ടെന്ന് വ്യക്തം. ദ്രാവിഡാണ് സഞ്ജുവിനെ രാജസ്ഥാനിലേക്ക് കൊണ്ടുവന്നത്. എന്നിട്ടും ഇപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധം മോശമായി എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

ദ്രാവിഡുമായുള്ള സഞ്ജുവിന്റെ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് താരം ടീം വിടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ സ്വീകരിക്കാന്‍ വമ്പന്‍ ടീമുകള്‍ തയ്യാറായേക്കും. എന്നാല്‍ രാജസ്ഥാനെ സംബന്ധിച്ച് സഞ്ജുവിന്റെ അഭാവം നികത്താനാവാത്ത വിടവായി മാറും. സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ ടീമിനെ ബാധിക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ആരാധക പിന്തുണയില്‍ കുറവുണ്ടാവും

രാജസ്ഥാന്‍ റോയല്‍സ് പ്രഥമ സീസണിലെ ചാമ്പ്യന്മാരാണ്. അതിന് ശേഷം കപ്പിലേക്കെത്താന്‍ രാജസ്ഥാന് സാധിച്ചിട്ടില്ല. ഫൈനലിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. സഞ്ജു രാജസ്ഥാനിലേക്കെത്തിയ ശേഷം ടീമിന്റെ ആരാധക പിന്തുണ വളരെയധികം ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ ആരാധകര്‍ മാത്രമല്ല സഞ്ജുവിനെ സ്‌നേഹിക്കുന്ന വലിയൊരു വിഭാഗത്തിന്റെ പിന്തുണ രാജസ്ഥാന് ലഭിച്ചിരുന്നു. എന്നാല്‍ സഞ്ജു ടീം വിട്ടാല്‍ രാജസ്ഥാന് ലഭിക്കുന്ന ആരാധക പിന്തുണയില്‍ വലിയ കുറവുണ്ടാകുമെന്നുറപ്പാണ്. നിരവധി ആരാധകര്‍ ടീമിനെ സാമൂഹ്യ മാധ്യമങ്ങളില്‍ അണ്‍ഫോളോ ചെയ്യാനും സാധ്യതയുണ്ട്.

സഞ്ജുവിനെപ്പോലെ ആരാധകര്‍ക്ക് സ്വീകാര്യനായ താരത്തെ കൊണ്ടുവരികയെന്നത് രാജസ്ഥാനെ സംബന്ധിച്ച് എളുപ്പമാവില്ല. സഞ്ജു ടീം വിട്ടാല്‍ രാജസ്ഥാന്‍ ഏറ്റവും ഭയക്കുന്നത് ടീമിന്റെ ആരാധക പിന്തുണയിലെ കുറവിനെക്കുറിച്ചോര്‍ത്താവും. സഞ്ജുവിനെപ്പോലെ ആരാധകരോട് ചേര്‍ന്ന് നില്‍ക്കുന്ന താരങ്ങള്‍ കുറവാണ്. സഞ്ജു ടീം വിട്ടാല്‍ രാജസ്ഥാനെതിരേ വലിയ ആരാധക രോഷം ഉണ്ടാവുമെന്ന കാര്യം നിസംശയം പറയാം.

അനുഭവസമ്പന്നനായ ക്യാപ്റ്റനെ നഷ്ടമാവും

സഞ്ജു സാംസണ്‍ തന്ത്രശാലിയായ നായകനാണ്. കേരള ക്രിക്കറ്റിനെ നയിച്ചിരുന്ന സഞ്ജുവിനെ രാജസ്ഥാന്‍ നായകനാക്കുമ്പോള്‍ പല ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറത്തി ടീമിനെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിനായി. രാജസ്ഥാനെ ഫൈനല്‍ കളിപ്പിക്കാനടക്കം സഞ്ജുവിന് സാധിച്ചു. യുവതാരങ്ങളെയടക്കം നെഞ്ചോട് ചേര്‍ക്കുന്ന സഞ്ജു സഹതാരങ്ങള്‍ക്കും വളരെ പ്രിയപ്പെട്ട താരമാണ്.

sanju samson rahul dravid ipl 2025

നായകന്റെ ജാഡ കാട്ടാതെ ടീമിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. സഞ്ജുവിന് കീഴില്‍ കളിച്ചിരുന്ന പല സൂപ്പര്‍ താരങ്ങളും താരത്തിന്റെ നായക മികവിനെ പിന്നീട് വാഴ്ത്തിയിരുന്നു. സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ മികച്ചൊരു നായകന്റെ അഭാവം ടീമിനെ വേട്ടയാടും. റിയാന്‍ പരാഗ് വലിയ ആരാധക പിന്തുണയുള്ള താരമല്ല. അതുകൊണ്ടുതന്നെ പരാഗിനെ ക്യാപ്റ്റനാക്കി മുന്നോട്ട് പോകുന്നത് രാജസ്ഥാന് സഞ്ജുവിന്റെ വിടവ് നികത്താന്‍ സഹായിക്കില്ല.

സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം മിസ് ചെയ്യും

സഞ്ജു സാംസണ്‍ ടീം വിട്ടാല്‍ രാജസ്ഥാന് വെടിക്കെട്ട് ബാറ്റ്‌സ്മാനെക്കൂടിയാണ് നഷ്ടമാവുക. വലിയ ഇംപാക്ട് സൃഷ്ടിക്കുന്ന ബാറ്റ്‌സ്മാനാണ് സഞ്ജു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ ടി20യിലെ പ്രധാന ഓപ്പണറാണ് സഞ്ജു. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ സാന്നിധ്യം ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. സഞ്ജുവിന്റെ മികവിന് പകരക്കാരനെ കണ്ടെത്തുകയെന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ സഞ്ജു ടീം വിടുന്നത് രാജസ്ഥാന്റെ ബാറ്റിങ് കരുത്തിനേയും കാര്യമായി ബാധിക്കും.

Story first published: Saturday, May 3, 2025, 8:27 [IST]
Other articles published on May 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+