Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 4ല്‍ 3ലും തോറ്റു, ചങ്ക് തകര്‍ന്ന് കാവ്യ; ഹൈദരാബാദിന് ഇത് എന്തുപറ്റി? മൂന്ന് പ്രശ്‌നങ്ങള്‍

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിലവിലെ റണ്ണറപ്പുകളാണ് സണ്‍റൈസേഴ്്‌സ് ഹൈദരാബാദ്. അവസാന സീസണിലെ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റാണ് ഹൈദരാബാദ് കപ്പ് കൈവിട്ടത്. ഇത്തവണയും വലിയ താരനിരയോടെ ഇറങ്ങിയ ഹൈദരാബാദ് വമ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ കരുത്തുറ്റ താരനിരയുണ്ടായിട്ടും പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ ഇപ്പോള്‍ ഹൈദരാബാദിന് സാധിക്കുന്നില്ല.

നാലില്‍ മൂന്ന് മത്സരത്തിലും ഹൈദരാബാദ് തോറ്റിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 80 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഹൈദരാബാദ് നേരിട്ടത്. ഇതോടെ ടീം അവസാന സ്ഥാനത്തേക്കും എത്തിപ്പെട്ടിരിക്കുകയാണ്. ഇത്തവണയും ഹൈദരാബാദിന്റെ തകര്‍പ്പന്‍ പ്രകടനം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഹൈദരാബാദ് തകര്‍ന്നടിയുകയാണ്. എവിടെയാണ് ടീമിന് താളം തെറ്റുന്നത്. ശരിയായ പ്രശ്‌നം എന്താണെന്ന് പരിശോധിക്കാം.

ഓപ്പണര്‍മാരെ അമിതമായി ആശ്രയിക്കുന്നു

ഹൈദരാബാദിന്റെ ശരിയായ പ്രശ്‌നം ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരെ അമിതമായി ആശ്രയിക്കുന്നതാണ്. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നീ രണ്ട് ഓപ്പണര്‍മാരാണ് ഹൈദരാബാദിന്റെ ശക്തി. എന്നാല്‍ രണ്ട് പേര്‍ക്കും ഇത്തവണ സ്ഥിരതയോടെ കളിക്കാനാവുന്നില്ല. ഇരുവരും നിരാശപ്പെടുത്തുന്നത് പിന്നാലെ എത്തുന്ന താരങ്ങളേയും സമ്മര്‍ദ്ദത്തിലാക്കുന്നു. ഇതോടെ കൂട്ടത്തകര്‍ച്ചയിലേക്ക് ഹൈദരാബാദ് പോകുന്ന അവസ്ഥയാണുള്ളത്.

ഹൈദരാബാദിനൊപ്പം സെഞ്ച്വറിയോടെ വരവറിയിച്ച ഇഷാന്‍ കിഷന്‍ പിന്നീട് കളിച്ച മൂന്ന് മത്സരത്തിലും ഫ്‌ളോപ്പാണ്. ടോപ് ത്രീ ഫ്‌ളോപ്പാവുന്നത് നിതീഷ് കുമാര്‍ റെഡ്ഡിയുടെ പ്രകടനവും മോശമാവുന്നു. ഇത് വെടിക്കെട്ട് താരം ഹെന്‍ റിച്ച് ക്ലാസനേയും കാര്യമായി ബാധിക്കുന്നു. നിലവിലെ ഹൈദരാബാദിന്റെ പ്രധാന പ്രശ്‌നം ടോപ് ഓഡറിന്റെ മോശം ഫോമാണ്. ഇവരുടെ പ്രകടനം മെച്ചപ്പെടാതെ ഹൈദരാബാദിന് വിജയവഴിയിലേക്ക് തിരിച്ചെത്തുക എളുപ്പമാവില്ല.

travis head nitishkumar reddy

ബൗളിങ് നിരക്ക് പഴയ കരുത്തില്ല

ഹൈദരാബാദിന്റെ ബൗളിങ് നിരക്ക് പഴയ മൂര്‍ച്ചയില്ലെന്നതാണ് വസ്തുത. ഭുവനേശ്വര്‍ കുമാറിനേയും ടി നടരാജനേയും ഹൈദരാബാദ് വിട്ടുകളഞ്ഞത് വലിയ മണ്ടത്തരമായി. ഇത്തവണ ടീമിലേക്ക് കൊണ്ടുവന്ന മുഹമ്മദ് ഷമി ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ മികച്ച പിന്തുണ ലഭിക്കുന്നില്ല. പാറ്റ് കമ്മിന്‍സ് നന്നായി തല്ലുവാങ്ങുന്നു. സിമര്‍ജീത് സിങ്ങും റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുന്നില്ല. ഹര്‍ഷല്‍ പട്ടേലും ഇക്കോണമി കാത്ത് പന്തെറിയുന്ന താരമല്ല.

ഹൈദരാബാദിന്റെ ബൗളിങ് നിരയുടെ കരുത്ത് കുറഞ്ഞതും ടീമിനെ പിന്നോട്ടടിക്കുന്ന കാര്യമാണ്. കെകെആറിനെതിരേ 16 റണ്‍സിന് രണ്ട് വിക്കറ്റ് നേടാന്‍ ഹൈദരാബാദിന് സാധിച്ചിരുന്നു. എന്നാല്‍ മധ്യ നിര താരങ്ങള്‍ കളി പിടിക്കുകയായിരുന്നു. ബൗളിങ് നിരക്ക് പഴയ കരുത്ത് അവകാശപ്പെടാന്‍ സാധിക്കാത്തത് ഇത്തവണ ഹൈദരാബാദിനെ കാര്യമായി ബാധിക്കുന്നു. സ്പിന്‍ നിരയും ദുര്‍ബലമാണെന്നിരിക്കെ ഹൈദരാബാദിന് കപ്പിലേക്കെത്തുകയെന്നത് ഇത്തവണ ദുഷ്‌കരമാണ്.

പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സി മോശം

നായകനെന്ന നിലയില്‍ അവസാന സീസണില്‍ സൃഷ്ടിച്ച മികവ് ഇത്തവണ ആവര്‍ത്തിക്കാന്‍ പാറ്റ് കമ്മിന്‍സിന് സാധിക്കുന്നില്ല. ഓള്‍റൗണ്ടറെന്ന നിലയില്‍ കമ്മിന്‍സിന്റെ പ്രകടനവും മോശമാണ്. ഇത് ടീമിനെ കാര്യമായി ബാധിക്കുന്നുണ്ട്. പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് കമ്മിന്‍സിന്റെ വരവ്. അതുകൊണ്ടുതന്നെ ഫോമിലേക്കെത്താന്‍ അദ്ദേഹത്തിനായിട്ടില്ല. ഇത് ഹൈദരാബാദിനെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് തന്നെ നിസംശയം പറയാം.

ഹൈദരാബാദിന്റെ പ്രകടനത്തില്‍ ടീം ഉടമയായ കാവ്യ മാരനും തീര്‍ത്തും നിരാശയിലാണ്. ഇത്തവണ ലേലത്തില്‍ വലിയ നേട്ടം സ്വന്തമാക്കിയ ആവേശത്തിലാണ് കാവ്യ മടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നത് കാവ്യയെ വളരെയധികം നിരാശയാക്കുകയാണ്. ഹൈദരാബാദിലെ താരങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്നാല്‍ ഫോമാണ് പ്രധാന പ്രശ്‌നം. ഫോമിലേക്കെത്താനായാല്‍ ശക്തമായ തിരിച്ചുവരവ് ടീമിന് സാധ്യമാകുമെന്ന കാര്യം ഉറപ്പാണ്.

Story first published: Friday, April 4, 2025, 6:26 [IST]
Other articles published on Apr 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+