Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മാക്‌സിയും ജുറേലുമില്ല! 6 പേര്‍ക്ക് തുടരാം, ആരെയൊക്കെ ടീമുകള്‍ നിലനിര്‍ത്തും?

ഐപിഎല്ലിന്റെ മെഗാലേലം വരാനിരിക്കവെ കളിക്കാരുടെ റീട്ടെന്‍ഷന്‍ നിയമത്തെക്കുറിച്ച് ബിസിസിഐ പ്രഖ്യാപിക്കാനിരിക്കുകയാണ്. പരമാവധി ആറു താരങ്ങളെ നിലനിര്‍ത്താന്‍ ടീമുകള്‍ക്കു അനുവാദം ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടകള്‍. ഇതില്‍ നാലു പേരെ ലേലത്തിനു മുമ്പ് തന്നെ ഫ്രാഞ്ചൈസികള്‍ക്കു നിലനിര്‍ത്താന്‍ കഴിയും. ബാക്കിയുള്ള രണ്ടു പേരെ ആര്‍ടിഎം (RTM) കാര്‍ഡ് വഴിയും ലേലത്തില്‍ വാങ്ങാനാവുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആറു കളിക്കാരെ അടുത്ത സീസണിലും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അതു മുന്‍നിര ടമുകള്‍ക്കായിരിക്കും ഏറ്റവുമധികം ഗുണം ചെയ്യുക. കാരണം തങ്ങളുടെ കോര്‍ ഗ്രൂപ്പിനെ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ക്കു സാധിക്കുകയും ചെയ്യും. ഏഴു പ്രധാനപ്പെട്ട ടീമുകള്‍ നിലനിര്‍ത്താനിടയുള്ള ആറു കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

kkr

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം നിലനിര്‍ത്തുന്നയാള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരായിരിക്കും. ഫിനിഷിങില്‍ കഴിഞ്ഞ തവണ കാര്യമായ ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും റിങ്കു സിങിനെ കെകെആര്‍ കൈവിടില്ല.

വെസ്റ്റ് ഇന്‍ഡീസിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നും വിന്‍ഡീസിന്റെ തന്നെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ആന്ദ്ര റസ്സലുമായിരിക്കും നിലനിര്‍ത്താന്‍ പോവുന്ന മറ്റു രണ്ടു പേര്‍. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ടീമില്‍ തുടരാനിടയുള്ള അഞ്ചാമന്‍. ലേലത്തില്‍ ആര്‍ടിഎം കാര്‍ഡ് വഴി കെകെആര്‍ നിലനിര്‍ത്തുക ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍, പേസര്‍ ഹര്‍ഷിത് റാണ എന്നിവരെയുമാവും.

മുംബൈ ഇന്ത്യന്‍സ്

അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്താന്‍ ഏറ്റവുമധികം സാധ്യതയുള്ള അഞ്ചു കളിക്കാര്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, മുന്‍ നായകന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍ എന്നിവരായിരിക്കും.

എന്നാല്‍ രോഹിത് ടീമില്‍ തുടരുമോയെന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ആര്‍ടിഎം കാര്‍ഡ് വഴി മുംബൈ നിലനിര്‍ത്തിയേക്കുക തിലക് വര്‍മ, നെഹാല്‍ വദേര എന്നിവരെയാവും.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഐപിഎല്ലില്‍ അഞ്ചു തവണ ജേതാക്കളായ മറ്റൊരു ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്താനിടയുള്ള താരങ്ങള്‍ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണി, നായകന്‍ റുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, മതീശ പതിരാന എന്നിവരാവുമെന്നാണ് സൂചനകള്‍. ലേലത്തില്‍ ആര്‍ടിഎം കാര്‍ഡ് വഴി ഡെവന്‍ കോണ്‍വേ, മഹീഷ് തീക്ഷണ എന്നിവരെയും സിഎസ്‌കെ ഒപ്പം കൂട്ടാനിടയുണ്ട്.

DHRUV JUREL

രാജസ്ഥാന്‍ റോയല്‍സ്

പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ് ലേലത്തിനു മുമ്പ് നിലനിര്‍ത്താന്‍ പോവുന്ന അഞ്ചു കളിക്കാര്‍ നായകന്‍ സഞ്ജു സാംസണ്‍, ഓപ്പണിങ് ജോടികളായ ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരാവാനാണ് സാധ്യത.

ആര്‍ടിഎം കാര്‍ഡ് വഴി സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട് എന്നിവരെയും
റോയല്‍സ് തിരികെ കൊണ്ടുവന്നേക്കും. ഇതോടെ ധ്രുവ് ജുറേലിനെയും പേസര്‍ ആവേശ് ഖാനെയും അവര്‍ക്കു കൈവിടേണ്ടതായും വരും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തിയേക്കുക അഭിഷേക് ശര്‍മ, ഹെന്‍ട്രിച്ച് ക്ലാസെന്‍, ട്രാവിസ് ഹെഡ്, ഭുവനേശ്വര്‍ കുമാര്‍, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരെയാവുമെന്നാണ് സൂചനകള്‍. ആര്‍ടിഎം കാര്‍ഡ് വഴി എസ്ആര്‍എച്ച് നിലനിര്‍ത്താനിടയുള്ളവര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ടി നടരാജനുമായിരിക്കും.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു നിലനിര്‍ത്താനിടയുളള കളിക്കാരിലേക്കു വന്നാല്‍ വിരാട് കോലി, കാമറൂണ്‍ ഗ്രീന്‍, മുഹമ്മദ് സിറാദ്, ആകാശ് ദീപ്, ഫാഫ് ഡുപ്ലെസി എന്നിവരാവും ടീമില്‍ ടീമില്‍ തുടരാനാണ് സാധ്യത. ആര്‍ടിഎം കാര്‍ഡ് വഴി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സിനെ ആര്‍സിബി വാങ്ങിയേക്കും.

ഗുജറാത്ത് ടൈറ്റന്‍സ്

മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം നിലനിര്‍ത്തുന്നയാള്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലായിരിക്കും. സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി എന്നിവരാണ് ജിടിയില്‍ തുടരാന്‍ സാധ്യതയുള്ള മറ്റുള്ളവര്‍. കൂടാതെ ആര്‍ടിഎ കാര്‍ഡിലൂടെ രാഹുല്‍ തെവാത്തിയ, മോഹിത് ശര്‍മ എന്നിവരെയും ജിടി വാങ്ങാന്‍ സാധ്യതയുണ്ട്.

Story first published: Sunday, September 22, 2024, 10:26 [IST]
Other articles published on Sep 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+