Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റോയല്‍സിനു 2026ല്‍ രക്ഷപ്പെടണോ? ഈ 5 കാര്യങ്ങള്‍ പാടില്ല!! സൂപ്പര്‍ ടീമാവാം

ഐപിഎല്ലിന്റെ 18ാം സീസണില്‍ വീണ്ടുമൊരു തോല്‍വി കൂടി സ്വന്തം അക്കൗണ്ടിലേക്കു ചേര്‍ത്തിരിക്കുകയാണ് പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. ഒരിക്കല്‍ക്കൂടി ജയിച്ചുകയറുമെന്നു ആരാധകരെ കൊതിപ്പിച്ച ശേഷമാണ് അവര്‍ പടിക്കല്‍ കലമുടച്ചത്. നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ അവരുടെ തട്ടകത്തില്‍ നടന്ന പോരില്‍ ഒരു റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വി റോയല്‍സ് വഴങ്ങുകയായിരുന്നു.

12 മല്‍സരങ്ങളില്‍ നിന്നും റോയല്‍സ് ഇതിനകം ജയിച്ചത് വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമാണ്. ശേഷിച്ച ഒമ്പതിലും പരാജയമായിരുന്നു ഫലം. ഒരുപാട് പിഴവുകള്‍ ഈ സീസണില്‍ റോയല്‍സിന്റെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുള്ളതായി കാണാം. അടുത്ത വര്‍ഷം അവര്‍ ഈ കാര്യങ്ങള്‍ ഒഴിവാക്കാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കുകയും വേണം. റോയല്‍സ് ആവര്‍ത്തിക്കാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

RIYAN PARAG

ഈ അഞ്ചു കാര്യങ്ങള്‍ ഒഴിവാക്കണം

രാജസ്ഥാന്‍ റോയല്‍സ് ടീം അടുത്ത വര്‍ഷം ശ്രദ്ധിക്കേണ്ട ആദ്യത്തെ പ്രധാനപ്പെട്ട കാര്യം റിയാന്‍ പരാഗിനു നായകസ്ഥാനം നല്‍കാതിരിക്കുകയെന്നതാണ്. സഞ്ജു സാംസണിനു പരിക്കേറ്റതു കാരണം ഈ സീസണില്‍ കളിച്ച 12 മല്‍സരങ്ങളില്‍ എട്ടിലും നായകനായത് അദ്ദേഹമാണ്. പക്ഷെ ക്യാപ്്റ്റനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കാനോ, മുന്നില്‍ നിന്നു പട നയിക്കാനോയൊന്നും പരാഗിനായില്ല.

ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം കുറേക്കൂടി ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റ് വീശുകയും ബുദ്ധിപരമായി തീരമാനങ്ങളെടുക്കുകയും ചെയ്തിരുന്നെങ്കില്‍ റോയല്‍സിനു ഇത്ര വലിയ ദുരന്തം ഈ സീസണില്‍ നേരിടേണ്ടി വരില്ലായിരുന്നു. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ പരാഗിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാതിരിക്കുന്നതായിരിക്കും നല്ലത്. പകരം മറ്റൊരു താരത്തെ വൈസ് ക്യാപ്റ്റന്‍സി റോളില്‍ അവര്‍ക്കു വളര്‍ത്തിയെടുക്കാവുന്നതാണ്.

റോയല്‍സ് ചെയ്യാന്‍ പാടില്ലാത്ത രണ്ടാമത്തെ കാര്യം ധ്രുവ് ജുറേലിനെ കളിപ്പിക്കാതിരിക്കുകയെന്നാണ്. കഴിഞ്ഞ ലേലത്തിനു മുമ്പ് 14 കോടി മുടക്കി റോയല്‍സ് നിലനിര്‍ത്തിയ താരമാണ് അദ്ദേഹം. പക്ഷെ ഇതു എത്ര വലിയ മണ്ടത്തരമായിരുന്നുവെന്നു ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ബാറ്റിങില്‍ വെറും വേസ്റ്റാണ് താനെന്നു ഈ സീസണില്‍ ജുറേല്‍ കാണിച്ചുതന്നു.

12 മല്‍സരങ്ങളില്‍ 11 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഇത്തവണ ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 31.12 ശരാശരിയില്‍ സ്‌കോര്‍ ചെയ്യാനായത് വെറും 249 റണ്‍സ് മാത്രമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ കളിയിലെ ഫിഫ്റ്റി മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും ജുറേല്‍ കളിച്ചിട്ടില്ല. മാത്രമല്ല ജയിക്കേണ്ടിയിരുന്ന മൂന്നു മല്‍സരങ്ങളില്‍ റോയല്‍സിനു ഞെട്ടിക്കുന്ന പരാജയമേറ്റു വാങ്ങേണ്ടി വന്നതിന്റെ പ്രധാന കാരണക്കാരില്‍ ഒരാളും അ്‌ദ്ദേഹം തന്നെ.

DHRUV JUREL

റോയല്‍സ് ടീം അടുത്ത വര്‍ഷം ചെയ്യാന്‍ പാടില്ലാത്ത മൂന്നാമത്തെ കാര്യം വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മെയറിനെ ഫിനിഷറായി കളിപ്പിക്കരുത് എന്നതാണ്. ധ്രുവ് ജുറേലിനെപ്പോലെ തന്നെ ഉറപ്പായും ജയിക്കാമയിരുന്ന ചില മല്‍സരങ്ങളില്‍ ഇത്തവണ റോയല്‍സ് തോറ്റതില്‍ ഹെറ്റ്‌മെയറിനും നിര്‍ണായക പങ്കുണ്ട്. അദ്ദേഹത്തിന്റെ സ്ലോ ബാറ്റിങാണ് പലപ്പോഴും ടീമിനെ ചതിച്ചത്. ഈ സീസണില്‍ 11 ഇന്നിങ്‌സുകളില്‍ നിന്നും 21.60 ശരാശരിയില്‍ 216 റണ്‍സ് മാത്രമേ ഹെറ്റിക്കു നേടാനായിട്ടുള്ളൂ. ഒരു മാച്ച് വിന്നിങ് പ്രകടനം പോലും താരം നടത്തുകയും ചെയ്തിട്ടില്ല.

അടുത്ത സീസണില്‍ റോയല്‍സ് ചെയ്യാന്‍ പാടില്ലാത്ത നാലാമത്തെ കാര്യം ശ്രീലങ്കന്‍ സ്പിന്‍ ജോടികളായ വനിന്ദു ഹസരംഗയെയും മഹീഷ് തീക്ഷണയെയും കളിപ്പിക്കാതിരിക്കുകയെന്നതാണ്. പകരം പുതിയ സ്പിന്‍ കോമ്പിനേഷനെ അവര്‍ കൊണ്ടു വരികയും വേണം. ഈ സീസണില്‍ ഹസരംഗ ഒ മ്പതു കളിയില്‍ 10ഉം തീക്ഷണ 11 കളിയില്‍ 11ഉം വിക്കറ്റുകള്‍ മാത്രമാണ് നേടിയത്. 10നടുത്ത് ഇക്കോണമി റേറ്റോടെയാണിത്.

റോയല്‍സ് ചെയ്യാന്‍ പാടില്ലാത്ത അഞ്ചാമത്തെയും അവസാനത്തെയും കാര്യം വന്‍ ഫ്‌ളോപ്പായ ഇന്ത്യന്‍ ബൗളിങ് കോര്‍ ഗ്രൂപ്പിനെ നിലനിര്‍ത്താതിരിക്കുകയെന്നതാണ്. തുഷാര്‍ ദേശ്പാണ്ഡെ, യുധ്വീര്‍ സിങ്, സന്ദീപ് ശര്‍മ തുടങ്ങിയവരെയെല്ലാം ഒഴിവാക്കുന്നതായിരിക്കും നല്ലത്.

Story first published: Monday, May 5, 2025, 7:40 [IST]
Other articles published on May 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+