For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഇവരെ എന്തിന് കൈവിട്ടു? ഞെട്ടലില്‍ മുന്‍ ടീമുകള്‍!! കൂട്ടത്തില്‍ റോയല്‍സും

18ാമത് ഐപിഎല്‍ സീസണിലെ പോരാട്ടങ്ങള്‍ പാതിവഴി പിന്നിട്ടപ്പോള്‍ ടോപ്പ് ഫോറിനായുള്ള പിടിവലി മുറുകുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ചില ടീമുകളുടെയും താരങ്ങളുടെയും ഗംഭീര പ്രകടനങ്ങള്‍ക്കു ടൂര്‍ണമെന്റ് സാക്ഷിയായിരുന്നു. സ്ഥിരമായി പെര്‍െേഫാ ചെയ്തു കൊണ്ടിരിക്കുന്ന കളിക്കാര്‍ക്കൊപ്പം മറ്റു ചില താരങ്ങള്‍ സ്വന്തം പ്രകടനം വേറെ ലെവവിലേക്കു ഉയര്‍ത്തിയതായും കാണാന്‍ സാധിക്കും.

കഴിഞ്ഞ മെഗാ ലേലത്തിനു മുമ്പ് ഒരുപാട് വമ്പന്‍ താരങ്ങളെ അവരുടെ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ലേലത്തില്‍ പുതിയ ടീമുകളിലേക്കു ചേക്കേറിയ ശേഷം ഇവരില്‍ ചിലര്‍ അസാധ്യ പ്രകടനങ്ങളിലൂടെ കൈയടി നേടുകയാണ്. ഇതു കണ്ട് അവരുടെ മുന്‍ ഫ്രാഞ്ചൈസികള്‍ ശരിക്കും ഞെട്ടുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ഇവരെ കൈവിട്ടതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുകയും ചെയ്യുന്നു. ആരൊക്കെയാണ് ഈ താരങ്ങളെന്നറിയാം.

KL RAHUL

കെഎല്‍ രാഹുല്‍

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ മൂന്നൂ സീസണുകളിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. എന്നാല്‍ കഴിഞ്ഞ തവണ ടീമുമായുള്ള രാഹുലിന്റെ ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചു. ഒരു മല്‍സരത്തില്‍ നേരിട്ട തോല്‍വിക്കു ശേഷം എല്‍എസ്ജി ടീമുടമ സഞ്ജീവ് ഗോയെങ്ക ഗ്രൗണ്ടില്‍ വച്ച് അദ്ദേഹത്തെ പരസ്യമായി ശകാരിക്കുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയിലൂടെ പുറത്തുവരികയും വലിയ വിവാദമാവുകയും ചെയ്തു. ഗോയെങ്കയ്‌ക്കെതിരേ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ഇതോടെ ഉയര്‍ന്നു. സീസണ്‍ കഴിഞ്ഞതോടെ രാഹുലിനെ എല്‍എസ്ജി ഒഴിവാക്കുകയായിരുന്നു.

തുടര്‍ന്നു 14 കോടി രൂപയ്ക്കു ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു വന്ന ശേഷം കസറുകയാണ് അദ്ദേഹം. ഏഴു മല്‍സരങ്ങളില്‍ നിന്നും 153.80 സ്‌ട്രൈക്ക് റേറ്റില്‍ മൂന്നു ഫിഫ്റ്റികളടക്കം 323 റണ്‍സ് രാഹുല്‍ അടിച്ചെടുത്തു കഴിഞ്ഞു. ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും അദ്ദേഹത്തിന്റെ തകര്‍പ്പന്‍ പ്രകടനം കണ്ട് ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് എല്‍എസ്ജി ടീം.

ടിം ഡേവിഡ്

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്ററും ഫിനിഷറുമായ ടിം ഡേവിഡാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. കഴിഞ്ഞ മെഗാ ലേലത്തിനു മുമ്പ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ കൂടാരത്തിലായിരുന്നു അദ്ദേഹം. ടീമിനായി ചില മികച്ച ഇന്നിങ്‌സുകള്‍ ടിം കളിക്കുകയും ചെയ്തിരുന്നു. പക്ഷെ സീസണിനു ശേഷം അദ്ദേഹത്തെ കൈവിട്ട മുബൈ ലേലത്തില്‍ തിരികെ വാങ്ങാന്‍ ശ്രമിച്ചതുമില്ല.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് വെറും മൂന്നു കോടി രൂപയ്ക്കു ഡേവിഡിനെ സ്വന്തമാക്കിയത്. ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറുകയും ചെയ്തു. നിലവിലെ ആര്‍സിബി ടീമിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹം. ഈ സീസണില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 194.52 സ്‌ട്രൈക്ക് റേറ്റില്‍ 142 റണ്‍സ് ഡേവിഡ് നേടിക്കഴിഞ്ഞു. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

JOS BUTTLER

ജോസ് ബട്‌ലര്‍

ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ജോസ് ബട്‌ലറാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. കഴിഞ്ഞ സീസണിനു ശേഷം ഏറ്റവും വലിയ മണ്ടത്തരം കാണിച്ച ടീം പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സാണ്.

തങ്ങളുടെ ടീമിന്റെ നെടുംതൂണായ ബട്‌ലറെ അവര്‍ കൈവിടുകയായിരുന്നു. ഒരു തവണ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പുള്‍പ്പെടെ സ്വന്തമാക്കിയ താരമാണ് അദ്ദേഹം. 2022ല്‍ ടീം ഫൈനല്‍ വരെയത്താന്‍ പ്രധാന കാരണക്കാരനും ബട്‌ലറായിരുന്നു.

മെഗാലേലത്തില്‍ 15.75 കോടി രൂപയ്ക്കു ഗുജറാത്ത് ടൈറ്റന്‍സാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്. തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ജിടി ബാറ്റിങിലെ ഹീറോയായി ബട്‌ലര്‍ ഇതിനകം മാറിക്കഴിഞ്ഞു. എട്ടു മല്‍സരങ്ങളില്‍ നിന്നും 165.58 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം അടിച്ചെടുത്തത് 356 റണ്‍സാണ്. മുന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കമാണിത്.

Story first published: Wednesday, April 23, 2025, 7:32 [IST]
Other articles published on Apr 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+