Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇവരെ വാങ്ങിയാല്‍ ആര്‍സിബി പൊളിച്ചേനെ!! പക്ഷെ ലേലത്തില്‍ കണ്ണടച്ചു, ആരൊക്കെ?

ജിദ്ദ: ഐപിഎല്ലിന്റെ മെഗാ താരലേലം ജിദ്ദയില്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പത്തു ഫ്രാഞ്ചൈസികളും വളരെ സജീവമായി തന്നെ പോരടിക്കുകയും ചെയ്തു. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു ലേലത്തില്‍ ചില മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷെ തങ്ങളുടെ മുന്‍ താരങ്ങളെ തിരികെ വാങ്ങേണ്ടെന്ന വ്യക്തമായ പ്ലാനോടെയാണ് ആര്‍സിബി ലേലത്തിനെത്തിയത്.

പക്ഷെ ആര്‍സിബിയുടെ ഈ തീരുമാനം ശരിയായിരുന്നോയെന്നു സമയം തെളിയിക്കും. പക്ഷെ ചില കളിക്കാരെ ലേലത്തില്‍ കണ്ടില്ലെന്നു നടിച്ചതില്‍ ആര്‍സിബി ടീം തീര്‍ച്ചയായും ദുഖിച്ചേക്കും. ലേലത്തില്‍ അവല്‍ വേണ്ടെന്നു വന്ന ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

KL RAHUL

ഫാഫ് ഡുപ്ലെസി

കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച സൗത്താഫ്രിക്കയുടെ മുന്‍ സ്റ്റാര്‍ ബാറ്റര്‍ ഫാഫ് ഡുപ്ലെയിസാണ് ഈ ലിസ്റ്റിലെ ആദ്യത്തെ താരം. രണ്ടു കോടി രൂപയായിരുന്നു ലേലത്തില്‍ അദ്ദേഹത്തിന്റെ അടിസ്ഥാന വില. ഇതേ തുകയ്ക്കാണ് ഡുപ്ലെസിയെ ഡല്‍ഹി ക്യാപ്പിറ്റള്‍സ് വാങ്ങിയത്.

ആര്‍സിബിക്കു ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിച്ച് ഈ തുകയ്ക്കു അവരെ നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നു. പക്ഷെ ഡുപ്ലെസിക്കായി ഇതു ഉപയോഗിക്കാന്‍ ആര്‍സിബി തയ്യാറായില്ല. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്റെ റോളിലും ബാറ്റിങിലും ശ്രദ്ധേയമായ പ്രകടനമാണ് ഡുപ്ലെസി കാഴ്ചവച്ചത്.

കെഎല്‍ രാഹുല്‍

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. രാഹുലിനെ തീര്‍ച്ചയായും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വാങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. മാത്രമല്ല ആര്‍സിബിയുടെ പുതിയ ക്യാപ്റ്റനായി അദ്ദേഹത്തെ നിയമിക്കുമെന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.

പക്ഷെ രാഹുലിനെ വാങ്ങാന്‍ ആസിബി വലിയ താല്‍പ്പര്യം കാണിച്ചില്ല. 14 കോടി രൂപയ്ക്കു അദ്ദേഹത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് റാഞ്ചുകയും ചെയ്തു. ജിതേഷ് ശര്‍മയെയാണ് 11 കോടി രൂപയ്ക്കു വിക്കറ്റ് കീപ്പറായി ആര്‍സി വാങ്ങിയത്. തീര്‍ച്ചയായും അദ്ദേഹത്തേക്കാള്‍ മികച്ച താരമാണ് രാഹുലെന്നു നിസംശയം പറയാം. പക്ഷെ ആര്‍സിബി അദ്ദേഹത്തെ വേണ്ടെന്നു വയ്ക്കുകയായിരുന്നു.

വനിന്ദു ഹസരംഗ

ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയാണ് ലേലത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വേണ്ടെന്നു വച്ച മൂന്നാമത്തൊള്‍. ടി20യില്‍ നേരത്തേ ലോകത്തിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായിട്ടുള്ള താരമാണ് അദ്ദേഹം.

5.25 കോടി രൂപയ്ക്കാണ് ഹസരംഗയെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയത്. ആര്‍ടിഎം കാര്‍ഡ് ഉപയോഗിച്ച് ഹസരംഗയെ ആര്‍സിബിക്കു തിരികെ വാങ്ങാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അവര്‍ ഇതിനു തയ്യാറായില്ല.

Story first published: Monday, November 25, 2024, 18:32 [IST]
Other articles published on Nov 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+