Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ടി20യില്‍ എന്തിന് സഞ്ജു? രണ്ടാംവരവിന് രാഹുല്‍ റെഡി!! ഇനി ഗംഭീറിന്റെ കോള്‍

ബെംഗളൂരു: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗായമായതോടെ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിച്ചാണ് അദ്ദേഹം കൈയടി നേടിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ടി20 ടീമിലേക്കുള്ള രണ്ടാം വരവിനും രാഹുലിനു അവസരമൊരുങ്ങുകയാണ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ പോരാട്ടത്തില്‍ നാലാമനായി ക്രീസിലെത്തിയ ശേഷ മാച്ച് വിന്നിങ് ഇന്നിങ്‌സാണ് അദ്ദേഹം കാഴ്ചവച്ചത്. പുറത്താവാതെ 93 റണ്‍സുമായണ് രാഹുല്‍ ടീമിന്റെ ഹീറോയായി മാറിയത്. വെറും 53 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. ഏഴു ഫോറുകളും ആറു സിക്‌സറുമുള്‍പ്പെട്ടതാണ് ഇന്നിങ്‌സ്. ഡിസി ആറു വിക്കറ്റിന്റെ വിജയമാഘോഷിച്ച മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചും അദ്ദേഹം തന്നെയാണ്.

KL RAHUL

രാഹുലിന്റെ റണ്‍വേട്ട

ഈ സീസണിലെ ഐപഎല്ലിലെ റണ്‍വേട്ടക്കാരെയെടുത്താല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമായ കെഎല്‍ രാഹുല്‍ എട്ടാം സ്ഥാനത്തുണ്ട്. ഡിസി ഇത്തവണ നാലു മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞെങ്കിലും അദ്ദേഹം മൂന്നെണ്ണത്തില്‍ മാത്രമേ പങ്കാളിയായിട്ടുള്ളൂ. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ആദ്യ മല്‍സരത്തില്‍ നിന്നും രാഹുല്‍ വിട്ടു നില്‍ക്കുകയായിരുന്നു.

മൂന്നിങ്‌സുകളില്‍ നിന്നും 92.50 എന്ന ഗംഭീര ശരാശരിയില്‍ 169.72 സ്‌ട്രൈക്ക് റേറ്റോടെ 185 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഇപ്പോള്‍ ഏറ്റവുമധികം റണ്‍സ് നേടിയതും രാഹുല്‍ തന്നെ. സമീപകാലത്തു ഇന്ത്യന്‍ ടീമിന്റെ ടി20 പരമ്പരകളിലെല്ലാം വിക്കറ്റ് കാത്ത മലയാളി താരം സഞ്ജു സാംസണിനെ ഓവര്‍ടേക്ക് ചെയ്താണ് അദ്ദേഹം ഒന്നാമനായിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി സീസണില്‍ അഞ്ചു മല്‍സരങ്ങള്‍ സഞ്ജു കളിച്ചു കഴിഞ്ഞു. ഇവയില്‍ 35.60 ശരാശരിയില്‍ 150.84 സ്‌ട്രൈക്ക് റേറ്റില്‍ 178 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു ഫിഫ്റ്റി സ്‌കകോര്‍ മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ. ശരാശരി, സ്‌ട്രൈക്ക് റേറ്റ്, ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ തുടങ്ങി എല്ലാ മേഖലകളിലും സഞ്ജുവിനെ പിന്തള്ളിയിരിക്കുകയാണ് രാഹുല്‍.

ഡിസിയുടെ കുപ്പായത്തില്‍ അദ്ദേഹത്തിന്റെ ഈ മാജിക്കല്‍ പ്രകടനം തീര്‍ച്ചയായും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെയും ശ്രദ്ധയാകര്‍ഷിക്കുമെന്നുറപ്പാണ്. സീസണില്‍ തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഫോം ആവര്‍ത്തിക്കാനായാല്‍ രാഹുലിനെ അദ്ദേഹം ടി20 ടീമിലേക്കു തിരികെ വിളിക്കുമെന്നതില്‍ സംശയമില്ല.

KL RAHUL

ഓപ്പണിങ് മുതല്‍ ബാറ്റിങില്‍ ഏതു പൊസിഷനിലും കളിക്കാന്‍ സാധിക്കുമെന്നതു രാഹുലിനെ സ്‌പെഷ്യലാക്കി മാറ്റുന്നു. നിലവില്‍ ഏകദിനത്തിലെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ കൂടിയാണ് അദ്ദേഹം. സ്‌ട്രൈക്ക് റേറ്റ് മോശമാണെന്ന കാരണത്താലാണ് രാഹുലിനു നേരത്തേ ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനം നഷ്ടമായത്. എന്നാല്‍ ഏതു യുവതാരത്തെയും വെല്ലുന്ന പ്രഹരശേഷി തനിക്കുണ്ടെന്നു ഈ സീസണിലെ ഐപിഎല്ലില്‍ അദ്ദേഹം കാണിച്ചു തന്നിരിക്കുകയാണ്.

2024 നവംബറില്‍ ഇംഗ്ലണ്ടിനെതിരേയാണ് രാഹുല്‍ അവസാനമായി ടി20 കളിച്ചത്. അതിനു ശേഷം ഇതുവരെ അദ്ദേഹം ടി20 ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഈ വര്‍ഷം ഇതു സംഭവിച്ചേക്കും. ഇന്ത്യക്കായി 72 ടി20 കളില്‍ രാഹുല്‍ കളിച്ചിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും 22 ഫിഫ്റ്റികളുമടക്കം 2265 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു.

Story first published: Thursday, April 10, 2025, 23:47 [IST]
Other articles published on Apr 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+