Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇത്തവണയും ആര്‍സിബി ഗോപി! കോലി ക്യാപ്റ്റന്‍? സാധ്യതാ പ്ലേയിങ് 11 ഇതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുമ്പായി ടീമുകള്‍ തങ്ങളുടെ നിലനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ കപ്പടിച്ചില്ലെങ്കിലും വലിയ ആരാധക പിന്തുണയുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. അവസാന സീസണിലെ ടീമില്‍ നിന്ന് വലിയ ഉടച്ചുവാര്‍ക്കല്‍ നടത്തിയിരിക്കുകയാണ്. വിരാട് കോലി, രജത് പാട്ടീധാര്‍, യഷ് ദയാല്‍ എന്നിവരെയാണ് ആര്‍സിബി ഇത്തവണ നിലനിര്‍ത്തിയിരിക്കുന്നത്.

കോലിയെ 21 കോടിക്കാണ് ആര്‍സിബി നിലനിര്‍ത്തിയത്. പാട്ടീധാറിനെ 11 കോടിക്കും ദയാലിനെ 5 കോടിക്കുമാണ് ആര്‍സിബി നിലനിര്‍ത്തിയത്. നായകനായിരുന്ന ഫഫ് ഡുപ്ലെസിനെയടക്കം ആര്‍സിബി ഒഴിവാക്കിയിട്ടുണ്ട്. വലിയ അഴിച്ചുപണി ആര്‍സിബി നടത്തുമെന്ന കാര്യം ഉറപ്പാണ്. ഈ സാലയെങ്കിലും ആര്‍സിബി കപ്പ് നേടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആര്‍സിബി ഇത്തവണ പ്രധാനമായും നോട്ടമിടുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

രാഹുല്‍-കോലി ഓപ്പണിങ്

ഇത്തവണ ആര്‍സിബിയുടെ ഓപ്പണര്‍മാരായി വിരാട് കോലിക്കൊപ്പം കെ എല്‍ രാഹുല്‍ എത്തുമെന്നാണ് വിവരം. രാഹുല്‍ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിന്റെ നായകസ്ഥാനമൊഴിയുകയും ടീം പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഇനി രാഹുല്‍ വരാന്‍ കൂടുതല്‍ സാധ്യതയുള്ളത് ആര്‍സിബിയിലേക്കാണ്. നേരത്തെ ആര്‍സിബിക്കായി കളിച്ചിട്ടുള്ള താരമാണ് രാഹുല്‍. ഇത്തവണ ആര്‍സിബിയുടെ നായകസ്ഥാനത്തേക്ക് രാഹുലിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

എന്നാല്‍ വിരാട് കോലിയെ വീണ്ടും നായകനാക്കാനുള്ള നീക്കമാണ് ആര്‍സിബി നടത്തുന്നതെന്നും സൂചനയുണ്ട്. 2021ല്‍ ആര്‍സിബിയുടെ നായകസ്ഥാനം കോലി ഒഴിഞ്ഞതാണ്. ഇപ്പോള്‍ വീണ്ടും നായകസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചനകള്‍. രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് വളരെ മോശമാണ്. സമീപകാലത്തായി മെല്ലപ്പോക്ക് നടത്തുന്ന രാഹുല്‍ ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ രാഹുലിനും ഏറ്റവും അനുയോജ്യം ആര്‍സിബിയാണ്.

virat kohli

എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്

ആര്‍സിബി നോട്ടമിടുന്ന രണ്ട് പ്രധാന വിദേശ താരങ്ങള്‍ എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ് എന്നിവരാണ്. മാര്‍ക്രം ദക്ഷിണാഫ്രിക്കയുടെ നായകനായിട്ടുള്ള താരമാണ്. എന്നാല്‍ സണ്‍റൈസേഴ്സ് നായകനായി ഐപിഎല്ലില്‍ തിളങ്ങാനായില്ല. അവസാന സീസണില്‍ ബാറ്റിങ്ങിലും മാര്‍ക്രം ശരാശരിയായിരുന്നു. അതുകൊണ്ടാണ് ഹൈദരാബാദ് താരത്തെ ഒഴിവാക്കിയത്. മാര്‍ക്രത്തിന്റെ ശൈലി ആര്‍സിബിക്ക് അനുയോജ്യമായതാണ്. അതുകൊണ്ടുതന്നെ ആര്‍സിബി മാര്‍ക്രത്തെ നോട്ടമിടാനാണ് സാധ്യത.

ജോണി ബെയര്‍സ്റ്റോ, ഫില്‍ സാള്‍ട്ട് എന്നിവരെയും ആര്‍സിബി നോട്ടമിടുന്നുണ്ട്. 83 കോടിയാണ് ആര്‍സിബിയുടെ പേഴ്സില്‍ ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ നോട്ടമിടുന്ന സൂപ്പര്‍ താരങ്ങളെ വാങ്ങാന്‍ ആര്‍സിബിക്ക് സാധിച്ചേക്കും. എന്തായാലും ബാറ്റിങ് നിരയിലേക്ക് ചില വമ്പന്‍ വിദേശ താരങ്ങളെ കൊണ്ടുവരേണ്ടത് ആര്‍സിബിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജോസ് ബട്ലറെ ആര്‍സിബി നോട്ടമിടുന്നുണ്ടെങ്കിലും ഇത് സാധ്യമായേക്കില്ല.

ബൗളിങ് നിരയില്‍ സ്റ്റാര്‍ക്ക് വരുമോ?

മിച്ചല്‍ സ്റ്റാര്‍ക്കിനെ ആര്‍സിബി തിരികെ എത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അവസാന സീസണില്‍ റെക്കോഡ് തുകയ്ക്ക് കെകെആറിനായി കളിച്ച സ്റ്റാര്‍ക്കിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായിരുന്നില്ല. എന്നാല്‍ ഫൈനലില്‍ നിര്‍ണ്ണായക പ്രകടനത്തോടെ മാച്ച് വിന്നറാവാന്‍ സ്റ്റാര്‍ക്കിനായി. അതുകൊണ്ടുതന്നെ ഓസീസ് പേസറെ വീണ്ടും ടീമിലേക്കെത്തിക്കാന്‍ ആര്‍സിബി തയ്യാറെടുക്കുന്നുണ്ടെന്നാണ് വിവരം.

ആന്‍ റിച്ച് നോക്കിയേ, കഗിസോ റബാഡ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ആര്‍സിബിയുടെ സാധ്യതാ പട്ടികയില്‍ ഉള്ളവരാണെന്ന് പറയാം. ആര്‍സിബി കോലിയെ നായകനായി മുന്നോട്ട് പോയാല്‍ അത് തിരിച്ചടിയാവാനാണ് സാധ്യത കൂടുതല്‍. കെ എല്‍ രാഹുലിനെ നായകനാക്കിയാലും വലിയ പ്രതീക്ഷ വേണ്ട. ഇത്തവണയും ആര്‍സിബിക്ക് കാര്യങ്ങള്‍ കടുപ്പമാണെന്ന് പറയാം.

ആര്‍സിബിയുടെ സാധ്യതാ 11

വിരാട് കോലി (c), കെ എല്‍ രാഹുല്‍ (wk), എയ്ഡന്‍ മാര്‍ക്രം, രജത് പാട്ടീധാര്‍, നിഹാല്‍ വദേര, മിച്ചല്‍ മാര്‍ഷ്, ദര്‍ശന്‍ നല്‍ക്കണ്ഡെ, സായ് കിഷോര്‍, ഭുവനേശ്വര്‍ കുമാര്‍, യഷ് ദയാല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്

Story first published: Sunday, November 3, 2024, 19:35 [IST]
Other articles published on Nov 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+