Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇനി ട്രോളരുത്, സിക്‌സറില്‍ വമ്പന്‍ റെക്കോഡിട്ട് രാഹുല്‍; ഇന്ത്യക്കാരില്‍ ഇനി ഒന്നാമന്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 35ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഡല്‍ഹി തുടക്കം മുതല്‍ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. 10 റണ്‍റേറ്റില്‍ സ്‌കോറുയര്‍ത്താന്‍ ഡല്‍ഹിക്കായി. ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കിന്റെ അഭാവത്തില്‍ കരുണ്‍ നായരും അഭിഷേക് പുറേലും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണര്‍ ചെയ്തത്. കെ എല്‍ രാഹുല്‍ മൂന്നാമനായാണ് ബാറ്റ് ചെയ്യാനെത്തിയത്.

14 പന്തില്‍ നാല് ഫോറും ഒരു സിക്‌സുമടക്കം 28 റണ്‍സാണ് രാഹുല്‍ നേടിയത്. പ്രസിദ്ധ് കൃഷ്ണയുടെ മിന്നല്‍ യോര്‍ക്കറില്‍ രാഹുല്‍ എല്‍ബിക്ക് മുന്നില്‍ കുടുങ്ങുകയായിരുന്നു. 25 ഇന്നിങ്‌സിന് ശേഷമാണ് രാഹുല്‍ എല്‍ബിയില്‍ പുറത്താവുന്നത്. എന്നാല്‍ പുറത്താവുന്നതിന് മുമ്പ് തകര്‍പ്പനൊരു റെക്കോഡ് സ്വന്തമാക്കിയാണ് രാഹുല്‍ കളം വിട്ടത്. സിക്‌സറില്‍ മറ്റെല്ലാ ഇന്ത്യക്കാരനേയും കടത്തിവെട്ടുന്ന നേട്ടമാണ് രാഹുല്‍ ഇപ്പോള്‍ കൈവരിച്ചിരിക്കുന്നത്. അത് എന്താണെന്ന് നോക്കാം.

വേഗത്തില്‍ 200 സിക്‌സര്‍

ഇന്ത്യന്‍ താരങ്ങളില്‍ വേഗത്തില്‍ 200 സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡിലേക്കാണ് കെ എല്‍ രാഹുല്‍ എത്തിയിരിക്കുന്നത്. ഇന്നിങ്‌സ് അടിസ്ഥാനത്തില്‍ നോക്കുമ്പോഴാണ് രാഹുല്‍ തലപ്പത്ത് നില്‍ക്കുന്നത്. 129 ഇന്നിങ്‌സില്‍ നിന്നാണ് രാഹുലിന്റെ നേട്ടം. മറ്റൊരു ഇന്ത്യക്കാരനും അവകാശപ്പെടാനാവാത്ത റെക്കോഡാണിത്. പലപ്പോഴും മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന താരമാണ് രാഹുല്‍. ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് പോലും രാഹുല്‍ പുറത്തായത് ഇങ്ങനെയാണ്.

എന്നാല്‍ ഇത്തവണ നായകസ്ഥാനമില്ലാതെ ഡല്‍ഹിക്കൊപ്പമിറങ്ങിയ രാഹുല്‍ പഴയ വെടിക്കെട്ട് ശൈലിയിലേക്ക് പതിയെ തിരിച്ചുവരികയാണ്. വേഗത്തില്‍ 200 സിക്‌സര്‍ നേട്ടം സ്വന്തം പേരിലാക്കുകയെന്നത് എളുപ്പമല്ല. സഞ്ജു സാംസണ്‍, രോഹിത് ശര്‍മ, വിരാട് കോലി, എംഎസ് ധോണി തുടങ്ങി ഇന്ത്യയുടെ പല വമ്പന്മാരേയും പിന്നിലാക്കിയാണ് രാഹുലിന്റെ നേട്ടം. ഐപിഎല്ലിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ഏറെ നാള്‍ രാഹുലിന്റെ പേരിലായിരുന്നു. എന്നാല്‍ ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശര്‍മയാണ് ഈ റെക്കോഡില്‍ രാഹുലിനെ മറികടന്നത്.

kl rahul

എലൈറ്റ് ക്ലബ്ബിലേക്കെത്താനും രാഹുലിനായി

200 സിക്‌സര്‍ നേട്ടത്തിലേക്കെത്തിയതോടെ എലൈറ്റ് ക്ലബ്ബിന്റെ ഭാഗമാവാനും രാഹുലിനായി. ഐപിഎല്ലില്‍ 200 സിക്‌സറെന്നത് ഒട്ടും എളുപ്പമല്ല. അതുകൊണ്ടുതന്നെ ഇൗ നേട്ടത്തിലെത്തുകയെന്നത് അഭിമാന നേട്ടം തന്നെയാണ്. ഐപിഎല്ലില്‍ 200 സിക്‌സര്‍ നേടുന്ന 11ാമത്തെ താരമാണ് രാഹുല്‍. 357 സിക്‌സര്‍ നേടിയ ക്രിസ് ഗെയ്‌ലാണ് ഐപിഎല്ലിലെ സിക്‌സര്‍ വേട്ടക്കാരില്‍ തലപ്പത്ത്. 286 സിക്‌സുകളോടെ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്.

ആര്‍സിബിയുടെ വിരാട് കോലി 282 സിക്‌സുകളോടെ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 260 സിക്‌സുകളോടെ എംഎസ് ധോണി നാലാം സ്ഥാനത്താണ്. എബി ഡിവില്ലിയേഴ്‌സ് (251), ഡേവിഡ് വാര്‍ണര്‍ (236), കറെന്‍ പൊള്ളാര്‍ഡ് (223), സഞ്ജു സാംസണ്‍ (216), ആന്‍ഡ്രേ റസല്‍ (212), സുരേഷ് റെയ്‌ന (203) എന്നിവരാണ് ഈ റെക്കോഡില്‍ രാഹുലിന് മുന്നിലുള്ളത്. മെല്ലെപ്പോക്കിന്റെ പേരില്‍ പല ട്രോളുകളും ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും രാഹുലിന്റെ നിലവിലെ നേട്ടം ഇവര്‍ക്കെല്ലാമുള്ള മറുപടിയാണ്.

ഡല്‍ഹിക്കൊപ്പം മിന്നും പ്രകടനം

ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം പല വ്യത്യസ്ത റോളുകളിലാണ് രാഹുല്‍ കളിക്കുന്നത്. ഓപ്പണിങ് മുതല്‍ അഞ്ചാം നമ്പര്‍ കളിക്കുന്നു. റോളിനനുസരിച്ച് മികവ് കാട്ടാന്‍ രാഹുലിന് സാധിക്കുന്നുണ്ട്. ഇത്തവണ നായകസ്ഥാനം വേണ്ടെന്ന് വെച്ച് കളിക്കാനിറങ്ങിയ രാഹുല്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതൊട്ടും എളുപ്പമാവില്ലെന്ന് തന്നെ പറയാം.

Story first published: Saturday, April 19, 2025, 17:20 [IST]
Other articles published on Apr 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+