Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: കെകെആറല്ല, ഷാരൂഖ് സ്വന്തമാക്കാന്‍ ആഗ്രഹിച്ചത് ആ ടീമിനെ! വെളിപ്പെടുത്തി ലളിത് മോദി

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഇന്നും നാളെയുമായി നടക്കാന്‍ പോവുകയാണ്. ആവേശകരമായ ലേലത്തില്‍ പുതിയ റെക്കോഡുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് കായിക ലോകം. ഇത്തവണ ചില സൂപ്പര്‍ താരങ്ങള്‍ ലേലത്തിലേക്കെത്തുന്നുണ്ട്. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ജോസ് ബട്‌ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെല്ലാം എത്തുമ്പോള്‍ ലേലത്തില്‍ തീപാറുമെന്ന കാര്യം ഉറപ്പാണ്.

നിലവിലെ ചാമ്പ്യന്മാരായ കെകെആറും ഇത്തവണ വലിയ മാറ്റങ്ങള്‍ക്കാണ് ഒരുങ്ങുന്നത്. നായകന്‍ ശ്രേയസ് അയ്യരെ കെകെആര്‍ നിലനിര്‍ത്തിയില്ലെന്നതാണ് എടുത്തു പറയേണ്ടത്. വമ്പന്‍ മാറ്റങ്ങളോടെയാവും കെകെആര്‍ അടുത്ത സീസണില്‍ ഇറങ്ങുക. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കെകെആറിന് വലിയ ആരാധക പിന്തുണയും അവകാശപ്പെടാനാവും. ഇപ്പോഴിതാ ഷാരൂഖ് ഖാന്‍ ആദ്യം സ്വന്തമാക്കാന്‍ ആഗ്രഹിച്ചത് കെകെആറിനെ ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐപിഎല്ലിന്റെ ആദ്യത്തെ ചെയര്‍മാനായ ലളിത് മോദി.

ഷാരൂഖ് ആഗ്രഹിച്ചത് മുംബൈയെ

കൊല്‍ക്കത്ത ഫ്രാഞ്ചൈസിയെ സ്വന്തമാക്കാനായിരുന്നില്ല ഷാരൂഖ് ഖാന് ആദ്യം താല്‍പര്യമുണ്ടായിരുന്നത്. മുംബൈയില്‍ നിന്ന് ഒരു ടീമിനെ സ്വന്തമാക്കുകയായിരുന്നു ഷാരൂഖിന്റെ പദ്ധതി. എന്നാല്‍ അത് നടക്കാതെ പോവുകയായിരുന്നു. ഇതോടെയാണ് കെകെആറിലേക്കെത്തിയത് എന്നാണ് ലളിത് മോദി വെളിപ്പെടുത്തിയത്. 'ബോളിവുഡും ക്രിക്കറ്റും ഈ രാജ്യത്ത് വില്‍ക്കപ്പെടുന്ന കാര്യങ്ങളാണ്. ഞാന്‍ എപ്പോഴും ഈ ഗ്ലാമര്‍ പദ്ധതികളുടെ ഭാഗമാണ്. ഞാനും ഷാരൂഖും സ്‌കൂള്‍ തലം മുതല്‍ സുഹൃത്തുക്കളാണ്.

ക്രിക്കറ്റിനായി ഞാന്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍ അതിനെക്കുറിച്ച് എനിക്ക് അതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. പക്ഷെ നിങ്ങള്‍ ഇതിന്റെ ഭാഗമാകണമെന്ന് ഞാന്‍ ഷാരൂഖിനോട് പറഞ്ഞു. അദ്ദേഹമാണ് ഐപിഎല്ലിന്റെ പ്രധാന തൂണ്. ഷാരൂഖ് ഒരു ടീമിനായി രംഗത്തെത്തുമ്പോള്‍ ക്രിക്കറ്റിനെക്കുറിച്ച് കൂടുതലൊന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു' ലളിത് മോഡി പറഞ്ഞു.

shah rukh khan

മുംബൈയെ കിട്ടാത്തതിനാല്‍ കെകെറിലേക്കെത്തി

മുംബൈയില്‍ നിന്നുള്ള ടീമിനെ വാങ്ങണമെന്നാണ് ഷാരൂഖ് ആഗ്രഹിച്ചത്. എന്നാല്‍ മുകേഷ് അംബാനി രംഗത്തെത്തിയതിനാല്‍ കൊല്‍ക്കത്തയിലേക്ക് എത്തുകയായിരുന്നു. ഷാരൂഖ് ഖാന്റെ പ്രധാന ഉദ്ദേശം ക്രിക്കറ്റിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുകയെന്നതായിരുന്നു. അദ്ദേഹം ഭാര്യയേയും കുട്ടികളേയുമടക്കം സ്റ്റേഡിയത്തിലേക്ക് എത്തിച്ചു.

ഉത്സവത്തിന്റെ അന്തരീക്ഷം അദ്ദേഹം സ്‌റ്റേഡിയത്തില്‍ സൃഷ്ടിച്ചു. എല്ലാവരിലേക്കും ക്രിക്കറ്റിനെ എത്തിക്കാന്‍ ഇടപെട്ടു. ആദ്യത്തെ സീസണിന് ശേഷം കൂടുതല്‍ താരങ്ങളും പ്രമുഖരും ഐപിഎല്ലിലേക്കെത്തി. പിന്നാലെ സ്വന്തം ടീമുകളെ ഇറക്കാനടക്കം അവര്‍ രംഗത്തെത്തി. ദീപികാ പദുക്കോണ്‍, അക്ഷയ് കുമാര്‍ അടക്കം ഇതിനായി രംഗത്തെത്തി. ഐപിഎല്ലില്‍ കേവലം ക്രിക്കറ്റിലുപരിയായി വലിയൊരു ആഘോഷവും സംസ്‌കാരവുമായി മാറി' ലളിത് കൂട്ടിച്ചേര്‍ത്തു.

കെകെആര്‍ ചാമ്പ്യന്‍നിര

ഏത് പ്രതിസന്ധിയിലും കെകെആറിനെ ചേര്‍ത്ത് നിര്‍ത്തുന്ന ഉടമയാണ് ഷാരൂഖ് ഖാന്‍. കെകെആര്‍ ചാമ്പ്യന്‍ നിരയായത് മൂന്ന് തവണയാണ്. രണ്ട് തവണ ഗൗതം ഗംഭീറിന് കീഴിലും ഒരു തവണ ശ്രേയസ് അയ്യര്‍ക്ക് കീഴിലും കെകെആര്‍ ചാമ്പ്യന്മാരായി. ടീമിലെ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഷാരൂഖ് സാധിക്കുന്ന സമയങ്ങളിലെല്ലാം എത്താറുണ്ട്.

സ്വന്തം താരങ്ങളെ വളരെയധികം പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാന്‍ ഷാരൂഖ് എപ്പോഴും തയ്യാറാണ്. മുംബൈ അഞ്ച് തവണ ചാമ്പ്യന്മാരായ നിരയാണ്. അടുത്ത സീസണില്‍ കെകെആര്‍ കിരീടം നിലനിര്‍ത്തുമോ അതോ പുതിയ ചാമ്പ്യന്മാരുണ്ടാവുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും മെഗാ ലേലത്തില്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. കെകെആര്‍ അടിത്തറ നിലനിര്‍ത്തിയാണ് ലേലത്തിലെത്തുന്നത്. നായകന്‍ ശ്രേയസ് അയ്യരെ തിരികെ എത്തിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Sunday, November 24, 2024, 11:12 [IST]
Other articles published on Nov 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+