For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കെകെആര്‍ 'തനിനിറം' പുറത്തെടുത്തു!! നാണംകെട്ട് എസ്ആര്‍എച്ച്, വന്‍ തോല്‍വി

കൊല്‍ക്കത്ത: ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാാദിനെ തകര്‍ത്തെറിഞ്ഞ് നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ഹോംഗ്രൗണ്ടായ ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന കളിയില്‍ 80 റണ്‍സിന്റെ ആധികാരിക വിജയമാണ് കെകെആര്‍ ആഘോഷിച്ചത്.

201 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഹൈദരാബാദിനു കെകെആര്‍ നല്‍കിയത്. പക്ഷെ തുടക്കത്തില്‍ തന്നെ വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട എസ്ആര്‍എച്ച് ടീം 16.4 ഓവറില്‍ 120 റണ്‍സിനു കൂടാരം കയറി. ഈ ജയത്തോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേടില്‍ നിന്നും കെകെആര്‍ രക്ഷപ്പെടുകയും ചെയ്തിരിക്കുകയാണ്.

ഒറ്റയടിക്കു അവര്‍ അഞ്ചാംംസ്ഥാനത്തേക്കും ഉയര്‍ന്നു. നാലു മല്‍സരങ്ങില്‍ നിന്നും രണ്ടാമത്തെ വിജയം കൂടിയാണ് കെകെആര്‍ സ്വന്തമാക്കിയത്. എന്നാല്‍ എസ്ആര്‍എച്ചിന്റെ ഹാട്രിക്ക് തോല്‍വിയാണിത്. ആദ്യ മല്‍സരം ജയിച്ചുകൊണ്ട് അവര്‍ തുടങ്ങിയെങ്കിലും പിന്നീട് മൂന്നു കളിയിലും അടിതെറ്റിയിരിക്കുകയാണ്.

KKR

റണ്‍ചേസില്‍ കൂപ്പുകുത്തി

റണ്‍ചേസില്‍ പൊരുതാന്‍ പോലും സാധിക്കാതെയാണ് വന്‍ പരാജയത്തിലേക്കു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൂപ്പുകുത്തിയത്. മൂന്നാം ഓവറില്‍ തന്നെ എസ്ആര്‍ച്ച് മൂന്നിന് ഒമ്പു റണ്‍സിലേക്കു ഹൈദരാബാദ് വീണപ്പോള്‍ തന്നെ മല്‍സരവിധി കുറിക്കപ്പെട്ടിരുന്നു. 11ാം ഓവറില്‍ ആറിനു 75ലേക്കു അവര്‍ തരിപ്പണമായതോടെ കെകെആറിന്റെ വിജയമുറപ്പാവുകയും ചെയ്തു.

ഹെന്‍ട്രിച്ച് ക്ലാസെന്‍ (33), കമിന്ദു മെന്‍ഡിസ് (27), നിതീഷ് റെഡ്ഡി (19), നായകന്‍ പാറ്റ് കമ്മിന്‍സ് (14) എന്നിവര്‍ മാത്രമേ ഹൈദരാബാദ് നിരയില്‍ രണ്ടക്കം കടന്നുള്ളൂ. ആദ്യ ഓവര്‍ മുതല്‍ അവര്‍ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ വൈഭവ് അറോറയും വരുണ്‍ ചക്രവല്‍ത്തിയുമാണ് മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത് എസ്ആര്‍എച്ചിന്റെ കഥ കഴിച്ചത്.

കെകെആറിന്റെ ഇന്നിങ്‌സ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീം ആറു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 200 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിത്. വെങ്കടേഷ് അയ്യരുടെയും (60), ആംഗ്രിഷ് രഘുംവംശിയുടെയും (50) അഗ്രസീവ് ഫിഫ്റ്റികളാണ് അവരെ 200 ലെത്തിച്ചത്.

വെറും 29 ബോളിലാണ് വെങ്കടേഷ് 60 റണ്‍സ് വാരിക്കൂട്ടിയത്. ഏഴു ഫോറും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. രഘുവംശി 32 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടിച്ചു. നായകന്‍ അജിങ്ക്യ രഹാനെ (38), റിങ്കു സിങ് (32*) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി.

VENKATESH IYER

രഹാനെയെയും രഘുവംശിയെയും അടുത്തടുത്ത ഇടവേളകളില്‍ നഷ്ടമായപ്പോള്‍ കെകെആര്‍ 200ലെത്തില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അവസാന അഞ്ചോവറില്‍ 78 റണ്‍സ് അവര്‍ വാരിക്കൂട്ടി. 16 മുതല്‍ 20 വരെയുള്ള ഓവറുകളില്‍ 12, 15, 17, 21, 13 എന്നിങ്ങനെ റണ്‍സാണ് അവര്‍ക്കു ലഭിച്ചത്.

മൂന്നാം ഓവര്‍ ആവുമ്പോഴേക്കും ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡികോക്ക് (1), സുനില്‍ നരെയ്ന്‍ (7) എന്നിവരെ കെകെആറിനു നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ രഹാനെ - രഘുവംശി സഖ്യമാണ് 81 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ തിരികെ കൊണ്ടു വന്നത്. ഇരുവരും ചെറിയ ഇടവേളകളില്‍ പുറത്തായ ശേഷമാണ് മറ്റൊരു മികച്ച കൂട്ടുകെട്ട് കണ്ടത്. നാലാം വിക്കറ്റില്‍ 91 റണ്‍സ് വെങ്കടേഷ്- റിങ്കു സഖ്യം നേടി. ഇതാണ് ടീമിനെ 200ലെത്തിച്ചത്.

അതേസമയം, ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു ഏഴു വിക്കറ്റിന്റെ വന്‍ തോല്‍വിയുമായാണ് ഈ സീസണില്‍ കെകെആര്‍ തുടങ്ങയിയത്. രണ്ടാംറൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിനു തകര്‍ത്ത് ശക്തമായ തിരിച്ചുവരവ് നടത്താന്‍ കെകെആറിനു സാധിച്ചു. എന്നാല്‍ അവസാന കളിയില്‍ അവര്‍ വീണ്ടും തോല്‍വിയിലേക്കു കൂപ്പുകുത്തി. മുംബൈ ഇന്ത്യന്‍സിനോടു എട്ടു വിക്കറ്റിന്റെ വന്‍ പരാജയമാണ് നേരിട്ടത്.

അതേസമയം, എസ്ആര്‍എച്ച് വളരെ പോസിറ്റീവായിട്ടാണ് സീസണ്‍ ആരംഭിച്ചത്. ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ 44 റണ്‍സിനാണ് ഓറഞ്ച് ആര്‍മി കെട്ടുകെട്ടിച്ചത്. എന്നാല്‍ അതിനു ശേഷം അവര്‍ക്കു കഷ്ടകാലമാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു അഞ്ചു വിക്കറ്റിന്റെ പരാജയം സമ്മതിച്ച എസ്ആര്‍എച്ച് അവസാന മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ഏഴു വിക്കറ്റിന്റെ തോല്‍വിയും രുചിച്ചു.

പ്ലെയിങ് 11

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- സുനില്‍ നരെയ്ന്‍, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ആംഗ്രിഷ് രഘുവംശി, വെങ്കടേഷ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, മോയിന്‍ അലി, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
വൈഭവ് അറോറ (ഇംപാക്ട് പ്ലെയര്‍)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ് (ഇംപാക്ട് പ്ലെയര്‍) ഇഷാന്‍ കിഷന്‍, നിതീഷ് റെഡ്ഡി, കമിന്ദു മെന്‍ഡിസ്, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, സീഷാന്‍ അന്‍സാരി,

Story first published: Thursday, April 3, 2025, 15:38 [IST]
Other articles published on Apr 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+