For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: പൊരുതി തോറ്റ് കെകെആര്‍, വില്ലനായത് ഹര്‍ഷിത്! ലഖ്‌നൗവിന് ത്രില്ലിങ് ജയം

കൊല്‍ക്കത്ത; ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് റണ്‍സിന് തോല്‍പ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ മൂന്ന് വിക്കറ്റിന് 238 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആറിന് ഏഴ് വിക്കറ്റിന് 234 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. കെകെആറിന്റെ മധ്യനിരയെ എറിഞ്ഞിട്ട ലഖ്‌നൗ വിജയം പിടിച്ചെടുക്കുകയായിരുന്നു.

ലഖ്‌നൗവിന് ഗംഭീര തുടക്കം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്‌നൗവിന് സ്വപ്‌ന തുല്യമായ തുടക്കമാണ് എയ്ഡന്‍ മാര്‍ക്രവും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് നല്‍കിയത്. ആദ്യ രണ്ട് ഓവറിന് ശേഷം ഇരുവരും പതിയെ താളം കണ്ടെത്തി. പിന്നീട് ബാറ്റിങ് വെടിക്കെട്ടാണ് പുറത്തെടുത്തത്. പവര്‍പ്ലേയില്‍ 59 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ സൃഷ്ടിച്ചത്. രണ്ട് പേരും താളം കണ്ടെത്തിയതോടെ അതിവേഗം സ്‌കോറുയര്‍ന്നു. കൂട്ടുകെട്ട് 99ല്‍ നില്‍ക്കവെ ഹര്‍ഷിത് റാണ കെകെആറിന്റെ രക്ഷക്കെത്തി. 28 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 47 റണ്‍സെടുത്ത മാര്‍ക്രത്തെ ഹര്‍ഷിത് ക്ലീന്‍ബൗള്‍ഡ് ചെയ്തു. സ്ലോ ഇന്‍സ്വിങ്ങര്‍ കെണിയില്‍ മാര്‍ക്രം വീഴുകയായിരുന്നു.

എന്നാല്‍ വിക്കറ്റ് വീണിട്ടും ലഖ്‌നൗ ആക്രമണം തുടര്‍ന്നു. മികച്ച അടിത്തറയിലൂന്നിയാണ് ലഖ്‌നൗ വെടിക്കെട്ട് നടത്തിയത്. മൂന്നാം നമ്പറിലെത്തിയ നിക്കോളാസ് പുരാനും അതിവേഗം റണ്‍സുയര്‍ത്തിയത് ലഖ്‌നൗവിന് കരുത്തായി. മിച്ചല്‍ മാര്‍ഷ് സ്ഥിരതയോടെ മികവ് തുടര്‍ന്നു. ഈ സീസണില്‍ അഞ്ച് മത്സരത്തില്‍ നിന്ന് മാര്‍ഷ് നേടുന്ന നാലാം അര്‍ധ സെഞ്ച്വറിയാണിത്. 48 പന്ത് നേരിട്ട് ആറ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 81 റണ്‍സോടെയാണ് മാര്‍ഷ് മിന്നിച്ചത്. ആന്‍ഡ്രേ റസലിന്റെ പന്തില്‍ റിങ്കു സിങ്ങിന്റെ ക്യാച്ചിലാണ് മിച്ചല്‍ മാര്‍ഷ് പുറത്തായത്.

ajinkya rahane sunil narine

പുരാന്റെ വെടിക്കെട്ട് പ്രകടനം

മികച്ച തുടക്കത്തെ മുതലാക്കി കളിക്കാന്‍ നിക്കോളാസ് പുരാന് സാധിച്ചു. ആദ്യ പന്തുകളില്‍ പതിയെ തുടങ്ങിയ പുരാന്‍ പിന്നീട് വിശ്വരൂപം കാട്ടി. 21 പന്തിലാണ് പുരാന്‍ അര്‍ധ സെഞ്ച്വറി നേടിയത്. രണ്ട് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെയാണ് പുരാന്‍ അര്‍ധ സെഞ്ച്വറിയിലേക്കെത്തിയത്. തുടര്‍ന്നും അതിവേഗം റണ്‍സുയര്‍ത്താന്‍ പുരാനായി. മോശം ഫോമിലുള്ള റിഷഭ് പന്ത് ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറങ്ങിയെന്നതാണ് എടുത്തു പറയേണ്ടത്. നാലാമനായി അബ്ദുല്‍ സമദാണ് ക്രീസിലെത്തിയത്. നാല് പന്തില്‍ ഒരു ഫോറടക്കം 6 റണ്‍സാണ് സമദ് നേടിയത്.

ഹര്‍ഷിത് റാണയാണ് സമദിനെ ക്ലീന്‍ബൗള്‍ഡ് ചെയ്തത്. അഞ്ചാമനായി ഡേവിഡ് മില്ലറാണ് കളത്തിലെത്തിയത്. അവസാന ഓവറില്‍ വൈഭവ് അറോറ മികവ് കാട്ടി. 20 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ലഖ്‌നൗ 20 ഓവറില്‍ 3 വിക്കറ്റിന് 238 റണ്‍സാണ് നേടിയത്. നിക്കോളാസ് പുരാന്‍ 36 പന്തില്‍ ഏഴ് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 87 റണ്‍സോടെ പുറത്താവാതെ നിന്നു. ഡേവിഡ് മില്ലര്‍ നാല് പന്തില്‍ 4 റണ്‍സുമായി ക്രീസില്‍ തുടര്‍ന്നു.

കെകെആറിനായി ഹര്‍ഷിത് റാണ നാല് ഓവറില്‍ 51 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. സ്‌പെന്‍സര്‍ ജോണ്‍സന്‍ മൂന്ന് ഓവറില്‍ 46 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല. ആന്‍ഡ്രേ റസല്‍ ഒരു വിക്കറ്റ് നേടിയെങ്കിലും രണ്ടോവറില്‍ 32 റണ്‍സ് വഴങ്ങി. വൈഭവ് അറോറ വിക്കറ്റ് നേടിയില്ലെങ്കിലും നാല് ഓവറില്‍ 35 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

nicholas pooran

തല്ലിത്തകര്‍ത്ത് കെകെആര്‍

239 എന്ന കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ക്കണ്ടറിങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വെടിക്കെട്ട് ബാറ്റിങ്ങാണ് തുടക്കം മുതല്‍ കാഴ്ചവെച്ചത്. ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും ക്വിന്റന്‍ ഡീകോക്കും ആദ്യ ഓവര്‍ മുതല്‍ തല്ലിത്തകര്‍ത്തു. 9 പന്തില്‍ രണ്ട് സിക്‌സറടക്കം 15 റണ്‍സെടുത്ത ക്വിന്റന്‍ ഡീകോക്കിനെ ആകാശ് ദീപ് എല്‍ബിയില്‍ കുടുക്കി. റിവ്യൂവിലൂടെയാണ് ഈ വിക്കറ്റ് ലഖ്‌നൗ നേടിയെടുത്തത്. ഒന്നാം വിക്കറ്റില്‍ 37 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ഡീകോക്ക് മടങ്ങിയത്. മൂന്നാമനായെത്തിയ അജിന്‍ക്യ രഹാനെയും സുനില്‍ നരെയ്‌നും ചേര്‍ന്ന് പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്തി.

ആറ് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഒരു വിക്കറ്റിന് 90 റണ്‍സാണ് കെകെആര്‍ അടിച്ചെടുത്തത്. ലഖ്‌നൗ ബൗളര്‍മാര്‍ നിരവധി വൈഡുകള്‍ നല്‍കി കെകെആറിനെ സഹായിച്ചു. ഫീല്‍ഡിങ്ങിലും പിഴവ് സംഭവിച്ചു. പവര്‍പ്ലേയ്ക്ക് പിന്നാലെ സുനില്‍ നരെയ്ന്‍ മടങ്ങി. 13 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കം 30 റണ്‍സെടുത്ത നരെയ്‌നെ ദിഗ് വേഷ് റാത്തിയാണ് പുറത്താക്കിയത്. നരെയ്‌ന്റെ സിക്‌സര്‍ ശ്രമം എയ്ഡന്‍ മാര്‍ക്രത്തിന്റെ കൈയില്‍ അവസാനിച്ചു.

മുന്നില്‍ നിന്ന് നയിച്ച് രഹാനെ

നരെയ്ന്‍ പുറത്തായ ശേഷം വെങ്കടേഷ് അയ്യരെ കൂട്ടുപിടിച്ച് അജിന്‍ക്യ രഹാനെ റണ്‍സുയര്‍ത്തി. 26 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ രഹാനെ ക്ലാസിക് ഷോട്ടുകളോടെയാണ് റണ്‍സുയര്‍ത്തിയത്. വെങ്കടേഷ് അയ്യരും താളം കണ്ടെത്തിയതോടെ കെകെആര്‍ വിജയലക്ഷ്യത്തിലേക്ക് അതിവേഗം അടുത്തു. 13 ഓവറില്‍ സ്‌കോര്‍ 162 റണ്‍സില്‍ നില്‍ക്കവെ രഹാനെയെ ശാര്‍ദ്ദുല്‍ ഠാക്കൂര്‍ പുറത്താക്കി. ഈ ഓവറിലെ ആദ്യ അഞ്ച് ശ്രമങ്ങളും വൈഡാക്കിയ ശാര്‍ദ്ദുല്‍ അവസാന പന്തില്‍ രഹാനെയുടെ വിക്കറ്റ് നേടി.

35 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സുമടക്കം 61 റണ്‍സെടുത്ത രഹാനെയെ ഫുള്‍ട്ടോസിലാണ് ശാര്‍ദ്ദുല്‍ കുടുക്കിയത്. രഹാനെയുടെ ഷോട്ട് നേരിട്ട് പുരാന്റെ കൈയിലേക്കെത്തുകയായിരുന്നു. ബാറ്റിങ് പ്രൊമോഷനോടെയെത്തിയ രമണ്‍ദീപ് സിങ്ങിന് തിളങ്ങാനായില്ല. രണ്ട് പന്തില്‍ ഒരു റണ്‍സെടുത്ത രമണ്‍ദീപിനെ രവി ബിഷ്‌നോയ് പുറത്താക്കി. അന്‍കൃഷ് രഘുവന്‍ഷിക്കും കാര്യമായ പ്രകടനം നടത്താനായില്ല. നാല് പന്ത് നേരിട്ട് അഞ്ച് റണ്‍സെടുത്ത രഘുവന്‍ഷിയെ ആവേശ് ഖാനാണ് പുറത്താക്കിയത്. കൃത്യമായ ഇടവേളകളില്‍ കെകെആറിന് വിക്കറ്റ് നഷ്ടമായി.

29 പന്തില്‍ 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 45 റണ്‍സെടുത്ത വെങ്കടേഷ് അയ്യരെ ആകാശ് ദീപ് പുറത്താക്കി. ഇതോടെ കെകെആറിന്റെ പ്രധാന പ്രതീക്ഷ ആന്‍ഡ്രേ റസലിലായി. നാല് പന്തില്‍ ഏഴ് റണ്‍സെടുത്ത റസലിനെ ശാര്‍ദ്ദുല്‍ പുറത്താക്കിയതോടെ 185ന് 7 എന്ന നിലയിലേക്ക് കെകെആര്‍ കൂപ്പുകുത്തി. റിങ്കു സിങ് അവസാനംവരെ പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. റിങ്കു സിങ് 15 പന്തില്‍ 38 റണ്‍സോടെ പുറത്താവാതെ നിന്നെങ്കിലും 20 ഓവറില്‍ ഏഴ് വിക്കറ്റിന് 234 റണ്‍സെടുക്കാനെ കെകെആറിനായിരുള്ളൂ.

പ്ലേയിങ് 11

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പുരാന്‍, അബ്ദുല്‍ സമദ്, റിഷഭ് പന്ത് (c), ആയുഷ് ബദോനി, ഡേവിഡ് മില്ലര്‍, ശാര്‍ദ്ദുല്‍ ഠാക്കൂര്‍, ആകാശ് ദീപ്, ആവേശ് ഖാന്‍, ദിഗ്‌വേഷ് റാത്തി

കെകെആര്‍- ക്വിന്റന്‍ ഡീകോക്ക്, വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ (c), റിങ്കു സിങ്, സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍, രമന്‍ദീപ് സിങ്, വൈഭവ് അറോറ, സ്‌പെന്‍സര്‍ ജോണ്‍സന്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, അന്‍കൃഷ് രഘുവന്‍ഷി

Story first published: Tuesday, April 8, 2025, 12:52 [IST]
Other articles published on Apr 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+