For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഇവര്‍ക്കു 2026ല്‍ പുതിയ ക്യാപ്റ്റന്‍!! ലിസ്റ്റില്‍ റോയല്‍സും, മാറ്റത്തിനൊരുങ്ങുക ആരൊക്കെ ?

ഐപിഎല്ലിന്റെ 18ാം സീസണ്‍ ആവേശകരമായ രണ്ടാം പകുതിയിലേക്കു കടന്നിരിക്കുകയാണ്. ഇനിയാണ് കളി കാര്യമാവാന്‍ പോവുന്നത്. കാരണം ശേഷിച്ച മല്‍സരങ്ങളുടെ ഫലമായിരിക്കും പ്ലേഓഫിലെ നാലു ടീമുകളെ നിശ്ചയിക്കുക. നിലവില്‍ ടോപ്പ് ഫോറിലുള്ള ടീമുകളാണ് പ്ലേഓഫിലേക്കു ഫേവറിറ്റുകളെങ്കിലും ഇനിയുള്ള മല്‍സരങ്ങള്‍ കഴിയുന്നതോടെ പോയിന്റ് നിലയില്‍ പല അദ്ഭുതങ്ങളും തീര്‍ച്ചയായും പ്രതീക്ഷിക്കാം.

2022ലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ്, ഇതു വരെ കപ്പടിച്ചിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നിവരാണ് ഇപ്പോള്‍ ആദ്യത്തെ നാലു സ്ഥാനക്കാര്‍. എന്നാല്‍ ബാക്കിയുള്ള ആറു ടീമുകള്‍ക്കും ആദ്യ നാലിലേക്കു വരാനും പ്ലേഓഫ് കളിക്കാനും ഇനിയും അവസരമുണ്ട്.

ഈ സീസണില്‍ ചില ഫ്രാഞ്ചൈസികള്‍ക്കു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ഇനിയും സാധിച്ചിട്ടില്ല, അതു ആ ടീമുകളുടെ നായകരെയാണ് ഏറ്റവുമധികം ബാധിച്ചേക്കുക. ടീം പ്ലേഓഫ് കാണാതെ പുറത്താവുകയാണെങ്കില്‍ ഈ ക്യാപ്റ്റന്‍മാരുടെ സീറ്റും തെറിച്ചേക്കും. 2026ലെ അടുത്ത ഐപിഎല്ലല്‍ ഇവര്‍ക്കു പകരം പുതിയൊരു താരമായിരിക്കും ഈ ഫ്രാഞ്ചൈസികളെ നയിച്ചേക്കുക. അടുത്ത സീസണില്‍ ക്യാപ്റ്റന്‍മാരെ മാറ്റാനിടയുള്ള ടീമുകള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

AJINKYA RAHANE

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

നിലവിലെ ചാംപ്യന്‍മാരും മൂന്നു തവണ ജേതാക്കളുമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് അടുതത് സീസണിലെ ഐപിഎല്ലില്‍ പുതിയൊരു നായകനെ കൊണ്ടു വരാന്‍ സാധ്യതയുള്ള ഒരു ഫ്രാഞ്ചൈസി. ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനും വെറ്ററനുമായ അജിങ്ക്യ രഹാനെയാണ് നിലവില്‍ കെകെആറിനെ നയിക്കുന്നത്. കഴിഞ്ഞ സീസണില്‍ ശ്രേയസ് അയ്യര്‍ക്കു കീഴിലാണ് കെകെആര്‍ കപ്പടിച്ചത്.

പക്ഷെ തങ്ങളെ ചാംപ്യന്‍ പട്ടത്തിലെത്തിച്ച നായകനെ ലേലത്തിനു മുമ്പ് കെകെആര്‍ കൈവിട്ടത് എല്ലാവരെയും ശരിക്കും ഞെട്ടിച്ചു. അത്തരമൊരു ബോള്‍ഡായ കോള്‍ അവര്‍ സ്വീകരിക്കുമെന്നു ആരും തന്നെ പ്രതീക്ഷിച്ചതല്ല. മെഗാ ലേലത്തില്‍ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാവുന്ന മറ്റാരെയെങ്കിലും കെകെആര്‍ കൊണ്ടുവരുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇതോടെയാണ് തികച്ചും അപ്രതീക്ഷിതമായി ടീമിലെ ഏറ്റവും സീനിയറായ രഹാനെയ്ക്കു നായകനായി നറുക്കുവീണത്.

പക്ഷെ അദ്ദേഹത്തിനു കീഴില്‍ കെകെആറിന്റെ പ്രകടനം അത്ര മികച്ചതല്ല. നിലവില്‍ ഏഴാം സ്ഥാനത്താണ് ടീം. ഏഴു കളിയില്‍ മൂന്നെണ്ണമാണ് അവര്‍ക്കു ജയിക്കാനായത്. ഒരു ടീമെന്ന നിലയില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ലെന്നതാണ് കെകെആറിന്റെ പ്രധാന പ്രശ്‌നം. ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ അവരെ പ്ലേഓഫില്‍ കാണാനിടയില്ല. അങ്ങനെ വന്നാല്‍ അടുത്ത സീസണില്‍ രഹാനെയ്ക്കു പകരം പുതിയൊലു ക്യാപ്റ്റനെയും അവര്‍ കൊണ്ടുവരുമെന്നുറപ്പാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാദാണ് അടുത്ത ഐപിഎല്‍ സീസണില്‍ പുതിയ ക്യാപ്റ്റനെ നിയമിക്കാനിടയുള്ള രണ്ടാമത്തെ ഫ്രാഞ്ചൈസി. ഓസ്‌ട്രേലിയയുടെ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സാണ് നിലവില്‍ ഓറഞ്ച് ആര്‍മിയെ നയിക്കുന്നത്. പക്ഷെ അദ്ദേഹത്തിനു കീഴില്‍ തപ്പിത്തടയുകയാണ് എസ്ആര്‍എച്ച്.

പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒമ്പതാം സ്ഥാനത്താണ് ഹൈദരാബാദ് ടീം. ഏഴു മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണം മാത്രമാണ് അവര്‍ക്കു ജയിക്കാനായത്. ഇനിയുള്ള ഏഴു കളിയില്‍ ആറും ജയിച്ചാല്‍ മാത്രമേ അവര്‍ക്കു പ്ലേഓഫ് ഉറപ്പുള്ളൂ. അതു സംഭവിക്കുമോയെന്നു കാത്തിരുന്നു തന്നെ കാണണം.

കഴിഞ്ഞ സീസണിലാണ് എസ്ആര്‍എച്ച് ക്യാപ്റ്റനായി കമ്മിന്‍സ് സ്ഥാനമേറ്റെടുത്തത്. ടീമിനെ ഫൈനല്‍ വരെയെത്തിച്ച് അദ്ദേഹം കൈയടിയും നേടി. എന്നാല്‍ ഇത്തണ കാര്യങ്ങളെല്ലാം കൈവിട്ടു പോവുകയാണ്. ടീം പ്ലേഓഫ് കണ്ടില്ലെങ്കില്‍ കമ്മിന്‍സിനെ എസ്ആര്‍എച്ച് മാറ്റിയേക്കുകയും ചെയ്യും.

SANJU SAMSON

രാജസ്ഥാന്‍ റോയല്‍സ്

പ്രഥമ ഐപിഎല്ലിലെ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സാണ് അടുത്ത സീസണില്‍ പുതിയ ക്യാപ്റ്റനെ കൊണ്ടു വന്നേക്കാവുന്ന മൂന്നാമത്തെ ഫ്രാഞ്ചൈസി. 2021 മുതല്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത് മലയാൡകളുടെ പ്രിയതാരം സഞ്ജു സാംസണാണ്. കഴിഞ്ഞ നാലു സീസണികളെടുത്താല്‍ ഓരോ തവണ ടീമിനെ റണ്ണറപ്പാക്കാനും പ്ലേഓഫിലെത്തിക്കാനും അദ്ദേഹത്തിനായിരുന്നു. പക്ഷെ ഇത്തവണ റോയല്‍സിന്റെ പ്രകടനം പരിതാപകരമാണ്.

പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ എട്ടാംസ്ഥാനത്താണ് അവരുള്ളത്. എട്ടു മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണം മാത്രമേ റോയല്‍സിനു ജയിക്കാനായിട്ടുള്ളൂ. നിലവിലെ ഫോമില്‍ ശേഷിച്ച ആറു കളിയും ജയിച്ച് അവര്‍ പ്ലേഓഫിലെത്താന്‍ സാധ്യത വളരെ കുറവാണ്.

ഒരു കിരീടം പോലുമില്ലാതെ സഞ്ജുവിനു അഞ്ചു സീസണുകള്‍ റോയല്‍സിനെ നയിക്കാന്‍ അവസരം ലഭിച്ചുവെന്നതു തന്നെ വലിയ കാര്യമാണ്. അടുത്ത വര്‍ഷം വീണ്ടുമൊരു അവസരം കൂടി ക്യാപ്റ്റനായി അദ്ദേഹത്തിനു ലഭിക്കാനിടയില്ല. സഞ്ജുവിനു പകരം അടുത്ത സീസണില്‍ റിയാന്‍ പരാഗ് പുതിയ റോയല്‍സ് ക്യാപ്റ്റനായി വന്നേക്കുകയും ചെയ്യും.

Story first published: Monday, April 21, 2025, 18:40 [IST]
Other articles published on Apr 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+