Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആരെല്ലം 2026ല്‍ ക്യാപ്റ്റനെ മാറ്റും? സാധ്യത ഇവര്‍ക്ക്, രണ്ട് ഇന്ത്യക്കാര്‍ ഭയക്കണം!!

രണ്ടര മാസത്തിലേറെ നീണ്ടുനിന്ന ഐപിഎല്‍ അവസാനിച്ചിരിക്കുകയാണ്. 17 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കിരീടധാരത്തിനാണ് ഈ ടൂര്‍ണമെന്റ് സാക്ഷിയായത്. ഇനി 2026ലെ അടുത്ത എഡിഷനു വേണ്ടിയുള്ള കാത്തിപ്പാണ്.

ചില ബോള്‍ഡായിട്ടുള്ള തീരുമാനങ്ങള്‍ അടുത്ത വര്‍ഷം പല ടീമുകളില്‍ നിന്നും നമുക്കു കാണാന്‍ സാധിച്ചേക്കും. ചിലര്‍ തങ്ങളുടെ നായകരെ മാറ്റി പുതിയൊരു ക്യാപ്റ്റനെ 2026ല്‍ കൊണ്ടുവന്നേക്കുകയും ചെയ്യും. പുതിയ ക്യാപ്റ്റനെ പരീക്ഷിച്ചേക്കാവുന്ന ടീമുകള്‍ ആരൊക്കെയാണെന്നു നോക്കാം.

AJINKYA RAHANE

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് 2026ല്‍ പുതിയ ക്യാപ്റ്റനെ കൊണ്ടുവരാനിടയുള്ള ആദ്യ ടീം. ഇന്ത്യന്‍ വെറ്ററന്‍ ബാറ്ററായ അജിങ്ക്യ രഹാനെയാണ് ഈ സീസണില്‍ കെകെആറിനെ നയിച്ചത്. 2024ലെ കിരീട വിജയിയായ നായകന്‍ ശ്രേയസ് അയ്യര്‍ക്കു പകരമാണ് അദ്ദേഹത്തെ ദൗത്യമേല്‍പ്പിച്ചത്.

പക്ഷെ കിരീടം നിലനിര്‍ത്താനായില്ലെന്നു മാത്രമല്ല, പ്ലേഓഫ് പോലുമെത്താതെയാണ് രഹാനെയുടെ കെകെആര്‍ പുറത്തായത്. പോയിന്റ് പട്ടികയില്‍ എട്ടാസ്ഥാനം കൊണ്ടു അവര്‍ക്കു തൃപ്തിപ്പെടേണ്ടി വന്നു. 14 മല്‍സരങ്ങളില്‍ അഞ്ചെണ്ണം മാത്രമേ കെകെആര്‍ ജയിച്ചുള്ളൂ. ഏഴെണ്ണത്തില്‍ അവര്‍ തോറ്റപ്പോള്‍ രണ്ടെണ്ണം ഉപേക്ഷിക്കപ്പെട്ടു.

ബാറ്ററുടെ റോളില്‍ തിളങ്ങാന്‍ രഹാനെയ്ക്കായെങ്കിലും ക്യാപ്റ്റന്‍സിയില്‍ ടീം മാനേജമെന്റിന്റെ വിശ്വാസം കാക്കാന്‍ സാധിച്ചില്ല. അതുകൊണ്ടുതന്നെ 2026ലെ ഐപിഎല്ലില്‍ അദ്ദേഹത്തെ നായകസ്ഥാനത്തും കാണാന്‍ സാധ്യതയില്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ ക്യാപ്റ്റനെ മാറ്റിയേക്കാവുന്ന രണ്ടാമത്തെ ഫ്രാഞ്ചൈസി. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സിനാണ് നിലവില്‍ ഓറഞ്ച് ആര്‍മിയെ നയിക്കുന്നത്.

2024 മുതല്‍ ടീമിന്റെ ക്യാപ്റ്റന്‍ അദ്ദേഹമാണ്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സി ഏറെ കൈയടി നേടിയിരുന്നു. ടീമിനെ ഫൈനല്‍ വരെയെത്തിക്കാന്‍ കമ്മിന്‍സിനു സാധിച്ചു. പക്ഷെ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു മുന്നില്‍ കീഴടങ്ങി.

കഴിഞ്ഞ വര്‍ഷത്തെ കോര്‍ ഗ്രൂപ്പിലെ പ്രധാനപ്പെട്ട താരങ്ങളെ മുഴുവന്‍ നിലനിര്‍ത്തിയിട്ടും ഈ സീസണില്‍ കമ്മിന്‍സും കൂട്ടരും ഫ്‌ളോപ്പായി മാറി. ആറാംസ്ഥാനത്താണ് എസ്ആര്‍എച്ച് ഈ സീസണ്‍ അവസാനിപ്പിച്ചത്. 14 കളിയില്‍ 13 പോയിന്റാണ് അവര്‍ക്കു ലഭിച്ചത്. ആറു മല്‍സരങ്ങളാണ് എസ്ആര്‍എച്ച് ജയിച്ചത്. ഏഴെണ്ണം തോറ്റപ്പോള്‍ ഒന്ന് ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

2026ല്‍ കമ്മിന്‍സിനു പകരം പുതിയൊരു നായകനെ അവര്‍ കൊണ്ടു വാരാനുള്ള സാധ്യത കൂടുതലാണ്. യുവ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ അഭിഷേക് ശര്‍മയെ പോലെയൊരാള്‍ക്കാവും അടുത്ത ക്യാപ്്റ്റനായി നറുക്കു വീണേക്കുക.

RISHABH PANT

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഈ ഐപിഎല്‍ സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീമുകളിലൊന്നായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഈ ലിസ്റ്റിലെ മൂന്നാത്തെ ഫ്രാഞ്ചൈസി. പുതിയ നായകന്‍ റിഷഭ് പന്തിനു കീഴില്‍ ഇറങ്ങിയ എല്‍എസ്ജിക്കു പ്ലേഓഫിലേക്കു പോലും യോഗ്യ നേടാനായില്ല. ലീഗ് ഘട്ടത്തില്‍ ഏഴാമതായാണ് അവര്‍ ഫിനിഷ് ചെയ്തത്.

14 മല്‍സരങ്ങളില്‍ ആറെണ്ണത്തിലാണ് എല്‍എസ്ജി ജയിച്ചത്. ശേഷിച്ച എട്ടിലും തോല്‍വി വഴങ്ങുകയും ചെയ്തു. റിഷഭിനെ നായകസ്ഥാനത്തു നിന്നും മാറ്റി പകരം സൗത്താഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം, വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പൂരന്‍ എന്നിവരിലൊരാള്‍ക്കു അടുത്ത വര്‍ഷം ക്യാപ്റ്റന്‍സി നല്‍കിയേക്കും.

അന്താരാഷ്ട്ര ക്രിക്കറ്റലും ഫ്രാഞ്ചൈസി ലീഗുകളിലുമെല്ലാം ടീമുകളെ നയിച്ച് അനുഭവസമ്പത്തുള്ളവരാണ് ഇരുവരും. നായകന്റെ ചുമതലയില്‍ നിന്നും മാറ്റിയാല്‍ അതു റിഷഭിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനും കൂടുതല്‍ സഹായിക്കുകയും ചെയ്യും.

Story first published: Saturday, June 7, 2025, 14:33 [IST]
Other articles published on Jun 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+