For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ചാംപ്യന്മാര്‍ ആദ്യദിനമിറങ്ങും!! ഒപ്പം റോയല്‍സും, പുതുക്കിയ തിയ്യതി ഇങ്ങനെ; ഷെഡ്യൂള്‍ ഉടന്‍

ഐപിഎല്ലിന്റെ പുതിയ സീസണ്‍ എപ്പോള്‍ ആരംഭിക്കുമെന്നതിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. മാര്‍ച്ച് 23നായിരിക്കും ടൂര്‍ണമെന്റ് ആരംഭിക്കുകയെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാര്‍ച്ച് 22ന് സീസണ്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഡബിള്‍ ഹെഡ്ഡറുകളോടെയാണ് 18ാം സീസണിനു കൊടിയേറുക.

നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും കരുത്തരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലായിരിക്കും ഉദ്ഘാടന മല്‍സരമെന്നാണ് ക്രിക്ക്ബസ് (Cricbuzz) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഈ സൂപ്പര്‍ പോരാട്ടം. ഈ മല്‍സരത്തിനു പിന്നാലെ രാത്രി മറ്റൊരു പോരാട്ടം കൂടി നടക്കും.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും പാറ്റ് കമ്മിന്‍സ് നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണിത്. ഈ മല്‍സരത്തിനു ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. ടൂര്‍ണമെന്റിന്റെ ഫുള്‍ ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. മല്‍സരങ്ങളുടെ തിയ്യതികളെക്കുറിച്ച് ഫ്രാഞ്ചൈസികളുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞതായാണ് വിവരം.

kkr

പതിവു തെറ്റിച്ചില്ല

നിലവിലെ ചാംപ്യന്‍മാരുടെ ഹോംഗ്രൗണ്ടില്‍ തന്നെ പുതിയ സീസണിന്റെ ഫൈനല്‍ നടത്തുകയെന്ന പതിവു ഇത്തവണയും തെറ്റിച്ചിട്ടില്ല. മേയ് 25നു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലായിരിക്കും കിരീടപ്പോരാട്ടം. കൂടാതെ രണ്ടാം സെമി ഫൈനലിനു സമാനമായ രണ്ടാമത്തെ ക്വാളിഫയര്‍ പോരാട്ടവും ഇതേ വേദിയില്‍ തന്നെയായിരിക്കും. ആദ്യ ക്വാളിഫയറില്‍ തോറ്റവരും എലിമിനേറ്ററിലെ വിജയികളും തമ്മിലായിരിക്കും ഈ മല്‍സരം.

ആദ്യ സെമി ഫൈനലിനു തുല്യമായ ഒന്നാമത്തെ ക്വാളിഫയര്‍ പോരാട്ടം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ്. കൂടാതെ എലിമിനേറ്ററും ഇതേ വേദിയില്‍ തന്നെ നടക്കും. വിശദമായ ഷെഡ്യൂള്‍ ഒന്നോ, രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ പുറത്തു വരുമെന്നാണ് ക്രിക്ക്ബസിന്റെ റി്‌പ്പോര്‍ട്ടിലുള്ളത്.

മല്‍സരവേദികള്‍

ഐപിഎല്ലിന്റെ പുതിയ സീസണിലെ വേദികളിലേക്കു വരികയാണെങ്കില്‍ 12 ഇടങ്ങളിലായിട്ടാവും മല്‍സരങ്ങള്‍. അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ബെംഗളൂരു. ലഖ്‌നൗ, മുള്ളന്‍പൂര്‍, ഡല്‍ഹി, ജയ്പൂര്‍, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീവിടങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍ നടക്കുന്നത്. കൂടാതെ ഗുവാഹത്തി, ധരംശാല എന്നീവിടങ്ങളിലും കുറച്ചു മല്‍സരങ്ങളുണ്ടാവുമെന്നാണ് വിവരം.

മാര്‍ച്ച് 26, 30 തിയ്യതികളായി രണ്ടു മല്‍സരങ്ങള്‍ക്കാണ് ഗുവാഹത്തി ആതിഥേയത്വം വഹിച്ചേക്കുക. രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം മാച്ചുകള്‍ കൂടിയായിരിക്കും ഇത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരുമായിട്ടാണ് റോയല്‍സ് പോരടിക്കുക. പഞ്ചാബ് കിങ്‌സിന്റെ രണ്ടു ഹോം മല്‍സരങ്ങള്‍ക്കാണ് ധരംശാല വേദിയാവുന്നത്.

SANJU SAMSON

കണക്കുതീര്‍ക്കുമോ റോയല്‍സ്

അവസാനത്തെ ഐപിഎല്‍ സീസണിലെ രണ്ടാം ക്വാളിഫയറിന്റെ റീപ്ലേ കൂടിയാണ് ഇത്തവണ ആദ്യദിനം തന്നെ നടക്കാനിരിക്കുന്നത്. അന്നു പാറ്റ് കമ്മിന്‍സ് നയിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 36 റണ്‍സിന് രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ഫൈനലിലേക്കു കുതിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച്ച് ഒമ്പതു വിക്കറ്റിന് 175 റണ്‍സെന്ന വലിയ ടോട്ടലാണ് പടുത്തുയര്‍ത്തിയത്.

മറുപടിയില്‍ സഞ്ജു സാംസണിന്റെ പിങ്ക് ആര്‍മി ഏഴു വിക്കറ്റിന് 139 റണ്‍സെടുത്ത് മല്‍സരവും ഫൈനല്‍ ടിക്കറ്റും അടിയറവയ്ക്കുകയും ചെയ്തു. അന്നത്തെ തോല്‍വിക്കു എസ്ആര്‍എച്ചിനോടു അവരുടെ കാണികള്‍ക്കു മുന്നില്‍ പകരം ചോദിക്കാനുള്ള സുവര്‍ണാവസരമാണ് റോയല്‍സിനു ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

എന്നാല്‍ കൈവിരലിനേറ്റ പൊട്ടലിനെ തുടര്‍ന്ന് അടുത്തിടെ ശസ്ത്രക്രിയക്കു വിധേയനായ സഞ്ജുവിനു ഈ മല്‍സരത്തില്‍ കളിക്കാനാവുമോയെന്നു ഇനിയും ഉറപ്പായിട്ടില്ല. ആറാഴ്ചയോളം അദ്ദേഹത്തിനു വിശ്രമം ആവശ്യമാണെന്നാണ് വിവരം.

Story first published: Friday, February 14, 2025, 6:36 [IST]
Other articles published on Feb 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+